Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ശനിയും ബുധനും ശുക്രനും കൈകോര്‍ക്കുന്നു, ആഗസ്റ്റില്‍ രാജയോഗങ്ങളുടെ പെരുമഴ; അറിയാം നിങ്ങളുടെ ഭാഗ്യം
നവഗ്രഹങ്ങളെ ആധാരമാക്കിയാണ് ജ്യോതിഷത്തില്‍ പ്രവചനങ്ങള്‍ നടത്തുന്നത്. നവഗ്രഹങ്ങളുടെ ചലനങ്ങള്‍ പ്രപഞ്ചത്തെ കാര്യമായി സ്വാധീനിക്കുന്നുവെന്ന് േേജ്യാതിഷം വിശ്വസിക്കുന്നു. ഗ്രഹചലനങ്ങള്‍ വളരെ പ്രധാനമാണ് രാശിമാറ്റങ്ങള്‍. ഓരോ ഗ്രഹവും നിശ്ചിത കാലത്തിന് ശേഷം രാശി മാറി സഞ്ചരിക്കുന്നു. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ജനജീവിതത്തില്‍ ഉണ്ടാകുന്നു.

നവഗ്രഹങ്ങളില്‍ വളരെ പ്രധ്യാനമുള്ള ഒരു ഗ്രഹമാണ് ശനി. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഒരു രാശിയില്‍ ശനി രണ്ടര വര്‍ഷമാണ് സംക്രമണം ചെയ്യുക. നിലവില്‍ ശനി സ്വന്തം മൂലത്രികോണ രാശിയായ കുംഭത്തിലാണ് നിലകൊള്ളുന്നത്. ഇതിന്റെ ഫലമായി ഈ മാസം ശശ രാജയോഗം രൂപം കൊള്ളുന്നുണ്ട്. ഗ്രഹങ്ങളുടെ രാജകുമാരനെന്ന് അറിയപ്പെടുന്ന ബുധന്‍ എല്ലാ മാസവും രാശിമാറുന്നുണ്ട്. അങ്ങനെ മറ്റ് ഗ്രഹങ്ങളുമായി സംയോഗമുണ്ടാകുകയും രാജയോഗങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇതുകൂടാടെ ദേവഗുരുവായ ശുക്രന് 26 ദിവസം കൂടുമ്പോള്‍ രാശി മാറുകയും ഈ മാസം ശുക്രന്റെ രാശിമാറ്റത്തിന്റെ ഫലമായി രാജയോഗം രൂപപ്പെടുകയും ചെയ്യുന്നു. ഈ മൂന്ന് ഗ്രഹങ്ങളുടെ സ്ഥിതി മൂലം ആഗസ്റ്റില്‍ വളരെ നല്ല യോഗങ്ങളാണ് പലര്‍ക്കും വരാനിരിക്കുന്നത്. ചിങ്ങം രാശിയില്‍ ശുക്ര-ബുധ സംയോഗം ഉണ്ടാകുകയും ശനിയും ഇവരുമായി ചേരുകയും ചെയ്യുന്നതിലൂടെ ശശ രാജയോഗത്തിനൊപ്പം കേന്ദ്ര ത്രികോണ രാജയോഗവു സമസപ്തക രാജയോഗവും ഉണ്ടാകുന്നു. രാശിചക്രത്തിലെ 12 രാശികളിലും ഏതെങ്കിലും രീതിയിലുള്ള ഗുണഫലങ്ങള്‍ ഇവ ഉണ്ടാക്കും. എങ്കിലും ചില രാശികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും ശുഭകരമായിരിക്കും ഈ യോഗങ്ങള്‍. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ആഗസ്റ്റ് മാസം വളരെ ശുഭകരമാണ്. കാരണം ഇടവം രാശിയില്‍ ഈ മാസം ചൊവ്വയുടെയും വ്യാഴത്തിന്റെയും സംക്രമണം നടക്കുന്നുണ്ട്. കൂടാതെ രാശിയുടെ നാലാമത്തെ ഭാവത്തില്‍ ശുക്രനും ബുധനും സ്ഥിതി ചെയ്യും. അതിനടുത്തായി ശനിയുടെ സാമീപ്യവും ഉണ്ട്. ഇതിനാല്‍ ശശ രാജയോഗത്തിന്റെ ഗുണം ലഭിക്കും. കൂടാതെ ശനിയുമായി മിത്ര ഭാവത്തിലുള്ള ശുക്രനും ബുധനും ശനിയുടെ ദൃഷ്ടിയില് വരുന്നതിനാല്‍ കേന്ദ്ര ത്രികോണ രാജയോഗവും ഇവര്‍ക്ക് അനുഭവയോഗ്യമാകും. ഇക്കാരണങ്ങളാല്‍ സമസ്ത മേഖലകളിലും ഇവര്‍ക്ക് നേട്ടമുണ്ടാകും. കരിയറില്‍ ഉന്നമനം ഉണ്ടാകും. ഏറെക്കാലമായി മാറ്റിവെച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ധനലബ്ധി ഉണ്ടാകുകയും ചെയ്യും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ മാസം അതിനുള്ള യോഗമുണ്ടാകും. കഠിനാധ്വാനത്തിന് ഫലം സിദ്ധിക്കും. ശനിയുടെ കൃപയാല്‍ എല്ലാ മേഖലകളിലും നേട്ടമുണ്ടാകും. കുടുംബത്തിനൊപ്പം ഏറ്റവും നല്ല നിമിഷങ്ങള്‍ പങ്കിടാന്‍ കഴിയും. ആരോഗ്യം മെച്ചപ്പെടും.
ചിങ്ങം
ചിങ്ങം രാശിയുടെ ആദ്യഭാവത്തിലാണ് ശുക്രനും ബുധനും സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ ഈ രാശിക്ക് മുമ്പില്‍ ശനി വളരെ ശക്തമായി നിലകൊള്ളുന്നു. അതിനാല്‍ ആഗസ്റ്റ് മാസം ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ സിദ്ധിക്കും. സമസപ്തക യോഗത്തോടൊപ്പം കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ സത്ഫലങ്ങളും ഇവരെ തേടിയെത്തും. ഈ രാജയോഗങ്ങളാല് ജീവിതം സന്തോഷകരവും സുഖകരവും ആയിത്തീരും. കരിയറിന് ഗുണം ചെയ്യുന്ന നിരവധി യാത്രകള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭത്തിനുള്ള അവസരം മുന്നിലുണ്ടാകും. സാമ്പത്തികലാഭം ഉണ്ടാകും. ആകസ്മികമായി പണം വന്നുചേരും. അതിനൊപ്പം പണം സമ്പാദിക്കാനും സാധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകാം. കുടുംബജീവിതം സന്തോഷകരമാകും. പ്രണയികള്‍ക്ക് ആഗ്രഹങ്ങള്‍ സഫലമാകും. ആരോഗ്യം മെച്ചപ്പെടും.
വൃശ്ചികം
ഈ രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ശുക്രന്റെയും ബുധന്റെയും സംക്രമണം ഉണ്ടാകുന്നത്. ഇതിനൊപ്പം ഈ രാശിയുടെ നാലാമത്തെ ഭാവത്തില്‍ ശനിയും സ്ഥിതി ചെയ്യുന്നു. തന്മൂലം ശശ രാജയോഗത്തിന്റെ നേട്ടം ഇവരെ തേടിയെത്തും. ഉദ്യോഗതലത്തില്‍ വലിയ സ്ഥാനങ്ങളില്‍ എത്താന്‍ ഇവര്‍ക്ക് യോഗമുണ്ടാകും. കരിയറില്‍ നേട്ടങ്ങളുടെ പ്രഭാവം അനുഭവപ്പെടാം. ബിസിനസില്‍ നിന്നും ലാഭം ഉണ്ടാക്കാന്‍ കഴിയും. സര്‍ക്കാരുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ സാധിക്കും. അതിനൊപ്പം സാമ്പത്തികസ്ഥിതിയും വളരെയധികം മെച്ചപ്പെടും. ധനം സമ്പാദിക്കുന്നതില്‍ വിജയമുണ്ടാകും. കുടുംബത്തിനൊപ്പം വളരെ നല്ല സമയം ആസ്വദിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കും. ആരോഗ്യം മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
