Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നഷ്ടപ്പെട്ടതെല്ലാം തിരികെക്കിട്ടും ശനി നല്‍കും അപൂര്‍വ്വ സൗഭാഗ്യത്തില്‍ 3 രാശിക്കാര്‍ - ഷഡാഷ്ടക യോഗം
ഷഡാഷ്ടകയോഗം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സെപ്റ്റംബര്‍ 20-നാണ് ശനിയും ചൊവ്വയും ചേര്‍ന്ന് രൂപം കൊള്ളുന്ന ഷഡാഷ്ടകയോഗം ഫലത്തില്‍ വരുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. പിതൃപക്ഷത്തിനാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് തന്നെ 12 രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുന്നു. ശനിയുടേയും ചൊവ്വയുടേയും മാറ്റമാണ് ഷഡാഷ്ടക യോഗത്തിലേക്ക് നയിക്കുന്നത്.
ശനി പൊതുവേ ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം സമയം നിലനില്ക്കുന്നു. നിലവില്‍ ശനി മീനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. ചൊവ്വയാകട്ടെ സെപ്റ്റംബര്‍ 13-ന് തുലാം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം 150 ഡിഗ്രി അകലത്തില്‍ വരുന്നു. ഈ സമയമാണ് ഷഡാഷ്ടക യോഗം രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ യോഗം വളരെയധികം ഭാഗ്യം കൊണ്ട് വരുന്നു. അത് നിങ്ങളുടെ ധനധാന്യ നേട്ടങ്ങളെ ഉയരത്തിലേക്ക് എത്തിക്കുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ ധനം നിങ്ങളുടെ മടിയിലേക്ക് തിരികെയെത്തുന്നു. സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും ഈ യോഗഫലം നല്കുന്നു. വ്യക്തിജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും കൊണ്ട് വരുന്നു ഈ യോഗം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനും അത് വഴി അത്യുത്തമമായ ജീവിതം നയിക്കുന്നതിനും ഷഡാഷ്ടക യോഗം ഫലത്തില്‍ നല്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഷഡാഷ്ടക യോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അത്കൂടാതെ നിരവധി തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. കരിയറില്‍ ഉയര്‍ച്ചയും ജോലിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. അത് കൂടാതെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ബിസിനസിലെ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ജീവിത്തതില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും. ബിസിനസിലെ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അത് വഴി നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും. ചിലവുകള്‍ കുറയ്ക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനും സാധിക്കും. പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് തന്നെയാണ് ഷഡാഷ്ടകയോഗം നല്കുന്ന ഫലം.

മിഥുനം രാശി
മിഥുനം രാശിക്കാരെ അലട്ടിയിരുന്ന പല രോഗാവസ്ഥകള്‍ക്കും ഇത് വഴി പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രമല്ല ബിസിനസില്‍ വളരെ വലിയ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പണം സമ്പാദിക്കുന്നതിനും അത് ചിലവാക്കുന്നതിനും സാധിക്കും. പഴയ കടങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു. രോഗാവസ്ഥകളെ ഏത് ഘട്ടത്തിലും തരണം ചെയ്യുന്നതിനും സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനും യോഗം കാണുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും നല്ല സമയമാണ്. ഭാവിയിലേക്ക് ഗുണകരമാവുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് ദാമ്പത്യത്തിലും ഇതേ സന്തോഷം നിലനിര്‍ത്തുന്നതിന് സഹായിക്കും. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് ജീവിതം മികച്ച അവസ്ഥയിലേക്ക് എത്തും. വിദേശത്ത് നിന്ന് പണം നിങ്ങളെ തേടി എത്തും. ജോലിയില്‍ അവസരങ്ങളും ധാരാളം ലഭിക്കുന്നു. ഇവ ഒഴിവാക്കരുത് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.



Click it and Unblock the Notifications
