Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശനിയിലും വ്യാഴത്തിലും വന്‍ സ്ഥാനമാറ്റം; 4 രാശിക്കാര്‍ സമ്പന്നതയിലേയ്ക്ക്
പകുതി വർഷത്തോളം എടുത്ത് രാശിമാറുന്ന ഗ്രഹമാണ് ശനി. ശനി പോലെ തന്നെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു ഗ്രഹമാണ് വ്യാഴം. വ്യാഴവും ശനിയും ഒരുപോലെ ചില രാശിക്കാരില്‍ തിളങ്ങിയാല്‍, സര്‍വ്വൈശ്വര്യങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ജനുവരി 22 മുതല്‍ ഇരു ഗ്രഹങ്ങളും സ്ഥാനമാറ്റത്തിന് ഒരുങ്ങുകയാണ്. ശനി 45 ഡിഗ്രി വക്രിയില്‍ ചലിക്കാന്‍ ആരംഭിക്കും. വ്യാഴം അതിന്റെ രാശിമാറ്റത്തിനും ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ഏറ്റവുമധികം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. ഇരു ഗ്രഹങ്ങളുടെയും അനുഗ്രഹം ഒരുപോലെ ലഭിക്കുന്ന ഇത്തരം രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയുന്നതായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവരുടെ മുന്പില് അവസരങ്ങള്‍ വന്നു നില്‍ക്കുന്നതായിരിക്കും. സമ്പത്ത് ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. ജീവിത ലക്ഷ്യം കൈവരിക്കാന്‍ ഇവരിലുടെ മുന്പില് ധാരാളം അവസരങ്ങള്‍ വന്നെത്തുന്നതായിരിക്കും. കഷ്ടപ്പാടുകള്‍ അകലുന്നതായിരിക്കും. പണം ഇടപാട് നടത്തുന്നവരാണെങ്കില്‍ അതില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ധാരാളം ലഭിക്കുന്നതായിരിക്കും. ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ കുറയുന്നത് സന്തോഷവും സമാധാനവും മനസ്സിന് നല്‍കുന്നതായിരിക്കും. വീട്ടിലെ അന്തരീക്ഷം മെച്ചപ്പെടുന്നതായിരിക്കും. ലോണ്‍ തിരിച്ചടയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കലാ-കായിക രംഗത്ത് ശോഭിക്കാന്‍ സാധിക്കുന്നതാണ്. പലരില്‍ നിന്നും ധന സഹായം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ജീവിത പ്രാരാബ്ധം കുറയുന്നതായിരിക്കും. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും കുറയും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന അന്തരീക്ഷം നിങ്ങള്‍ക്ക് ചുറ്റിലും ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നത് സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒട്ടനവധി ലാഭം ലഭിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ആലോചനകള്‍ വരുന്നതായിരിക്കും.
ധനു
മക്കള്‍ക്കുവേണ്ടി ഒട്ടനവധി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്വന്തമായി സമ്പാദ്യ പദ്ധതികളില്‍ ചേരാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. കയ്യില്‍ ലഭിക്കുന്ന പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ ബിസിനസ്സ് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബന്ധുക്കളില്‍ നിന്നും പല കാര്യത്തിനും പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാനുള്ള ധാരാളം അവസരങ്ങള്‍ വന്നു ചേരുന്നതാണ്. ഇവരില്‍ പലര്‍ക്കും വിദേശത്ത് വിദ്യാഭ്യാസം നേടാനുള്ള യോഗ്യതയും ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികസ്ഥിതി ഇവരില്‍ മെച്ചപ്പെടുന്നതായിരിക്കും. വിദേശത്ത് വിദ്യാഭ്യാസ നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. കഷ്ടപ്പാടുകള്‍ അകലും. വിദ്യയുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ശോഭിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
