Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
നാളെ October 4 ശനി ദോഷത്താൽ പൊറുതിമുട്ടാൻ പോകുന്നത് ഈ നക്ഷത്രക്കാർ
നാളെ ചില നാളുകാർക്ക് സർവ്വ ഐശ്വര്യങ്ങൾ ലഭിക്കുമ്പോൾ, ദോഷത്താൽ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ പോകുന്ന ചില നാളുകാരും ഉണ്ട്. ഈ നക്ഷത്രക്കാർ വിചാരിച്ച കാര്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വിഷമഘട്ടത്തിലൂടെ കടന്നുപോകേണ്ടതായി വരും. ജോലി സ്ഥലത്തു നിന്നും അപമാനം നേരിടേണ്ടതായി വരും. പണം നൽകാം എന്ന് പറഞ്ഞവർ വാക്ക്മാറ്റും. ഇത് സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കും.

ഈ പ്രശ്നങ്ങളെല്ലാം നേരിടാൻ പോകുന്നത് ഏത് നാളുകാരാണെന്നും, പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ ഏതെല്ലാം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും നോക്കാം.
മകരം
മകരം രാശിയിൽ പിറന്ന നക്ഷത്രക്കാർക്ക് ഒട്ടും അനുകൂലമല്ലാത്ത ദിവസമാണ്. വിചാരിച്ച കാര്യങ്ങൾ പലതും നേടിയെടുക്കാൻ സാധിക്കുകയില്ല. പ്രത്യേകിച്ച് സാമ്പത്തിക കാര്യത്തിൽ വൻ തകർച്ച നേരിടേണ്ടതായി വരും. പലരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കാം. പണത്തിന്റെ പേരിൽ അപമാനിക്കപ്പെടാൻ സാധ്യത. ബാങ്കിൽ നിന്നും ലോൺ എടുക്കാൻ ശ്രമിക്കുന്നവർക്ക് നിരവധി തടസ്സങ്ങൾ നേരിടാം. ബിസിനസ്സ് ചെയ്യുന്നവരാണെങ്കിൽ പ്രതീക്ഷിക്കാത്ത നഷ്ടം വന്നുചേരാൻ സാധ്യത.
ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ ശനിദേവന് വഴിപാട് കഴിക്കുന്നത് നല്ലതാണ്. അതുപോലെ, അമിതമായി കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പണം, മുൻകൂട്ടി കണ്ടെത്താൻ ശ്രമിക്കുക. പരമാവധി പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നേ ദിവസം ചെയ്യാതിരിക്കുക. വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കാം. ചിന്തിച്ച് ഓരോ കാര്യങ്ങളും ചെയ്യുന്നത് നല്ലതായിരിക്കും.
കുംഭം
പിതാവിൽ നിന്നും അകൽച്ച ഉണ്ടായേക്കാം. ബന്ധുക്കൾ നിങ്ങളെ കബളിപ്പിച്ച് പണം കൈക്കലാക്കാൻ സാധ്യതയുണ്ട്. നിങ്ങളെ കള്ളക്കേസിൽ കുടുക്കി സാമ്പത്തിക നേട്ടം കൊയ്യാൻ ശ്രമിക്കാം. ബിസിനസ്സിൽ പുതിയ പങ്കാളികളെ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇന്നേ ദിവസം ബിസിനസ്സ് ആവശ്യത്തിനായി പണം മറ്റുള്ളവരിൽ നിന്നും വാങ്ങാതിരിക്കാൻ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ കാര്യത്തിൽ കുറച്ചധികം ശ്രദ്ധിക്കാം. കുംടുംബ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്മി ദേവിയ്ക്കും ശനി ദേവനും വഴിപാട് നടത്തുക. ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. പരമാവധി ആർക്കും കടം നൽകാതിരിക്കാനും കടം വാങ്ങാതിരിക്കാനും ശ്രദ്ധിക്കുക. ബന്ധുക്കളോട് സംസാരിക്കുമ്പോൾ ചിന്തിച്ച് സംസാരിക്കാം. മറ്റുള്ളവരുടെ ഉപദേശത്തിനൊത്ത് പ്രവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കുക.
മീനം
പല കാര്യങ്ങളും ചിന്തിക്കാതെ എടുത്ത് ചാടി ചെയ്യുന്നത് അപകടത്തിലേയ്ക്ക് നയിക്കും. ക്ഷമ ഇല്ലാതെ മറ്റുള്ളവരോട് പെരുമാറുന്നത് തിരിച്ചടികൾ നേരിടുന്നതിന് കാരണമാകും. കുടുംബത്തിൽ കലഹം ഉണ്ടാകാൻ സാധ്യത. ഭാര്യയുമായി പിണങ്ങി ജീവിക്കേണ്ടതായി വരും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനായി പണം ലഭിക്കാതെ വരും. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത. ആരോഗ്യപരമായി പല പ്രശ്നങ്ങളും നേരിടാം. പ്രതീക്ഷിച്ചപോലെ ജോലിയിൽ തിളങ്ങാൻ സാധിക്കുകയില്ല. തൊഴിലിടത്ത് അപമാനിതരാകാനും സാധ്യത.
ഈ പ്രശ്നങ്ങളിൽ നിന്നും കുറച്ച് ആശ്വാസം ലഭിക്കാൻ ശിവനെ ആരാധിക്കുന്നത് നല്ലതാണ്. ശനി ദോഷം തീരുന്നതിനായി വഴിപാടുകൾ നടത്തുക. പുണ്യ കർമ്മങ്ങളിൽ ഏർപ്പെടാൻ ശ്രദ്ധിക്കുക. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ജോലി സ്ഥലത്ത് സംയമനം പാലിക്കുക. ജോലി ശ്രദ്ധയോടെ ചെയ്യാൻ ശ്രദ്ധിക്കുക. ജോലിസ്ഥലത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സഹപ്രവർത്തകരോട് പങ്കുവെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
വൃശ്ചികം
പ്രണയ ബന്ധങ്ങൾ തകരാൻ സാധ്യത വളരെ കൂടുതലാണ്. പങ്കാളിയുമായി പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. ദേഹോപദ്രവത്തിലേയ്ക്ക് വരെ ഇത് ചെന്നെത്താം. മറ്റുള്ളവരാൽ വിമർശിക്കപ്പെടാൻ സാധ്യത. ഒറ്റപ്പെടൽ അനുഭവിക്കാം. ഒപ്പം നിന്ന പലരും അത്യാവശ്യ ഘട്ടത്തിൽ സഹായിക്കാതെ കൈമലർത്താം. പലരും പിന്നിൽ നിന്നും നിങ്ങൾക്കെതിരെ വിദ്വേഷം പരത്താം. വീട്ടുകാരോടുപോലും നിങ്ങളെ പറ്റി മോശം അഭിപ്രായം പറയാം. ഇത് കുടുംബക്കാരിൽ മാനസിക വിഷം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. വിദേശത്തേയ്ക്ക് പോകാൻ പദ്ധതിയിടുന്നവർ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കാം. വീട്ടുകാരിൽ നിന്നും പിന്തുണ ഇല്ലാതിരിക്കും. സ്വന്തമായി പണം കണ്ടെത്താൻ ബുദ്ധിമുട്ടാം.
ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ശനിദേവനും ശിവനും വഴിപാടുകൾ നടത്തുക. നക്ഷത്ര കല്ല് പതിപ്പിച്ച മോതിരം കയ്യിൽ ധരിക്കുന്നത് നല്ലതാണ്. സാമ്പത്തിക കാര്യത്തിൽ കുറച്ചധികം ശ്രദ്ധിക്കുക. ഒപ്പം നിൽക്കുന്നവരെ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











