Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ജീവിതമേ മാറ്റിമറിക്കും ശനിയുടെ സ്വാധീനം; ശനി നല്കുന്ന കര്‍മ്മഫലങ്ങള്‍ എങ്ങനെയറിയാം?
ജ്യോതിഷലോകത്ത് ശനിയെ കര്മ്മഫലദാതാവെന്നാണ് വിളിക്കുന്നത്. അച്ചടക്കം, കഠിനാധ്വാനം, ജീവിതാനുഭവങ്ങള്‍ നല്കുന്ന പാഠം എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ വിധി നിശ്ചയിക്കുന്നതില്‍ ശനിക്ക് വലിയ പങ്കുണ്ട്. വെല്ലുവിളികളായും നേട്ടങ്ങളായും ശനി കര്‍മ്മങ്ങള്‍ക്കുള്ള ഫലം നല്കുന്നു. ശനിയുടെ ഊര്‍ജ്ജം വളരെ ശക്തമായി തന്നെ ഒരാളുടെ ജീവിതത്തില്‍ അനുഭവപ്പെടും. പൊതുവേ ആളുകള്‍ ശനിയെ ഭയക്കാറുണ്ട്. ഏഴരശനി, ശനിദശ, കണ്ടകശനി എന്നിവയെല്ലാം ശനി മൂലം ജീവിതത്തിലുണ്ടാകുന്ന ദുരിതകാലങ്ങളാണ്. എന്നാല്‍ ജീവിതത്തില്‍ ശനിയുടെ സ്വാധീനത്തെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയാല്‍ ഉത്തരവാദിത്തം, നിശ്ചയദാര്‍ഢ്യം, കര്‍മ്മഫലം എന്നിവയിലൂടെ ജീവിതത്തില്‍ വളര്‍ച്ചയും പുരോഗതിയും കൊണ്ടുവരുന്ന ഗ്രഹമാണ് ശനിയെന്ന് മനസ്സിലാക്കാന്‍ കഴിയും.

ഒരു വ്യക്തിയുടെ ജീവിതത്തെ ശനി എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നതെന്ന് നോക്കാം.
നീതിമാനാണ് ശനി
അധികാരം, ഘടന, അച്ചടക്കം എന്നിവയെ എല്ലാം പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ശനി. സമയം, പരിമിതികള്‍, ദീര്‍ഘകാല വിജയത്തിനായി നമ്മള് നേരിടേണ്ടി വരുന്ന പരീക്ഷണങ്ങള്‍ എന്നിവയെല്ലാം ശനിയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ചില പ്രത്യേകസമയങ്ങളില്‍ ശനിയുടെ സ്വാധീനം ജീവിതത്തില്‍ വ്യക്തമായി അറിയാനാകും. പൊതുവേ ഈ സമയത്തെ ജീവിതത്തിലെ വിഷമസന്ധിയായാണ് ആളുകള്‍ കരുതുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയെ പക്വതയിലേക്ക് നയിക്കുന്നതിനുള്ള അനിവാര്യമായ പരീക്ഷണങ്ങളാണ് അത്തരം അനുഭവങ്ങളിലൂടെ ശനി നല്‍കുന്നത്.
നീതി, കര്‍മ്മം എന്നിവ പ്രകാരമുള്ള ഫലങ്ങളാണ് ശനി നല്‍കുന്നത്. കഠിനാധ്വാനത്തെയും ദൃഢതയെയും മുഖവിലയ്ക്കെടുക്കുന്ന ഗ്രഹം കൂടിയാണ് ശനി. അതേസമയം തന്നെ മുന്‍കാല ചെയ്തികളുടെ പരിണിതഫലങ്ങള്‍ കൂടി ശനി നല്‍കും. അത് പോസിറ്റീവോ നെഗറ്റീവോ ആകാം. അതുകൊണ്ടാണ് ശനിയെ കര്മ്മഫലദാതാവെന്ന് വിളിക്കുന്നത്.
കര്‍മ്മഫലങ്ങളും വെല്ലുവിളികളും
ഒരാളുടെ ഗ്രഹനിലയിലെ ശനിയുടെ സ്ഥാനം നോക്കിയാല്‍ നമ്മള് കഠിനമായ വെല്ലുവിളികള്‍ നേരിടുന്ന മേഖലകള്‍ അറിയാന്‍ സാധിക്കും. മിക്കവാറും, അധികാരം, കരിയര്‍, പ്രശസ്തി, വ്യക്തിപരമായ ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ട മണ്ഡലങ്ങളിലാണ് ശനി കാരണമുള്ള വെല്ലുവിളികള്‍ അനുഭവപ്പെടുക. മറ്റ് ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായി, പെട്ടെന്നുള്ള ഫലം ശനി നല്‍കുന്നില്ല. വളരെ പതുക്കെ വര്‍ഷങ്ങള്‍ കൊണ്ട് മാത്രമേ ശനി കഠിനാധ്വാനത്തിനും ക്ഷമയ്ക്കും അച്ചടക്കത്തിനുമുള്ള ഫലങ്ങള്‍ നല്കുന്നുള്ളു.
ഉദാഹരണത്തിന് കരിയര്‍ വളര്‍ച്ചയുടെ സമയത്താണ് ശനിയുടെ സ്വാധീനം ജീവിതത്തില്‍ അനുഭവപ്പെടുന്നതെങ്കില്‍ അവര്‍ക്ക് വിജയം ഉണ്ടാകും. പക്ഷേ അതിനായി നിരവധി കടമ്പകള്‍ കടക്കുകയും കാലതാമസം അനുഭവിക്കുകയും ചെയ്യേണ്ടിവരും. ക്ഷമയും ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള കഠിനാധ്വാനവും ഉണ്ടെങ്കിലേ വിജയം നേടാനാകൂ.
ശനി നല്കുന്ന നേട്ടങ്ങള്‍
തടസ്സങ്ങളും കാലതാമസവും ഉണ്ടാക്കുന്ന ഗ്രഹമെന്ന നിലയില്‍ ആളുകള്‍ ശനിയെ ഭയക്കാറുണ്ടെങ്കിലും ഏറ്റവും മികച്ച ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമാണ് ശനിയെന്ന കാര്യം വിസ്മരിക്കരുത്. പക്ഷേ ഈ നേട്ടങ്ങള്‍ പെട്ടെന്നുണ്ടാകുന്നതല്ല. എന്നാല്‍ ഏറെക്കാലം നീണ്ടുനില്‍ക്കുന്നതായിരിക്കും. ജീവിതത്തില്‍ ദീര്‍ഘകാല സ്ഥിരതയും വിജയവും വ്യക്തിപരമായ വളര്‍ച്ചയും നല്‍കുന്നത് ശനിയാണ്.
ഉത്തരവാദിത്തം ഉള്ളവര്‍ക്കും വിജയത്തിനായി പ്രയത്നിക്കുന്നവര്ക്കുമാണ് ശനി വിജയങ്ങള്‍ നല്‍കുന്നത്. ശനി നല്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും അതിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ക്രമേണ അതിനുള്ള ഫലങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
