Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനികോപം: എന്തുചെയ്താലും വിപരീതഫലം, അടുത്ത അഞ്ചുമാസം കഷ്ടകാലം ഈ നാളുകള്‍ക്ക്
കര്‍മ്മഫലദാതാവായ ശനി അവരവരുടെ കര്‍മ്മങ്ങള്‍ക്കുള്ള ഫലം നല്കുന്നതില് ഒരു ദാക്ഷണ്യവും കാണിക്കാറില്ല. നവംബര്‍ 15ന് ശനി സ്വരാശിയില്‍ നേര്‍ഗതിയിലേക്ക് കടക്കുമ്പോള്‍ ആശങ്കയോടെയും ആകാംക്ഷയോടെയുമാണ് ആളുകള്‍ ആ മാറ്റത്തെ നോക്കുന്നത്. എല്ലാ രാശികളിലും ഈ ശനിമാറ്റം പ്രതിഫലിക്കും. ഗ്രഹങ്ങളിലെ ന്യായാധിപനെന്ന വിശേഷണം അര്‍ത്ഥപൂര്‍ണ്ണമാക്കിക്കൊണ്ട് ഓരോരുത്തരുടെയും കര്‍മ്മത്തിനനുസരിച്ചുള്ള ഫലമാണ നേര്ഗതിയിലുള്ള സഞ്ചാരത്തിലേക്ക് എത്തുമ്പോഴും ശനി നല്‍കുക. ഇത്തവണ സ്വന്തം രാശിയിലാണ് എന്നതുകൊണ്ട് ശനി കൂടുതല്‍ ശക്തനായിരിക്കും.

ശനിയുടെ സഞ്ചാരഗതിയിലുളള മാറ്റം കൊണ്ട് അടുത്ത അഞ്ചുമാസം കഷ്ടപ്പാടുകളും വെല്ലുവിളികളും ദുരിതങ്ങളും അനുഭവിക്കേണ്ടിവരുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിക്കാര്‍ക്ക് ശനി നേര്‍ഗതിയില്‍ സഞ്ചരിക്കുന്നത് ഗുണകരമാകില്ല. ശനിയെ മൂന്നാംദൃഷ്ടി ഇക്കാലത്ത് മേടം രാശിക്കാര്‍ക്ക് മുകളിലുണ്ടാകും. ഉദ്യോഗസ്ഥരായ മേടം രാശിക്കാര്‍ ഇക്കാലയളവില്‍ പല പ്രതിസന്ധികളും നേരിടേണ്ടതായി വരും. അവര്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. ഇക്കാലയളവില്‍ ആഗ്രഹങ്ങളെല്ലാം മാറ്റിവെക്കുക. ദാമ്പത്യത്തിലും പ്രണയജീവിതത്തിലുമെല്ലാം ഇച്ഛാഭംഗം ഉണ്ടാകാം. പങ്കാളിയുടെ ഭാഗത്ത് നിന്നും പല കാര്യങ്ങളിലും നിസ്സഹകരണം ഉണ്ടാകുന്നത മാനസികമായി തളര്‍ത്തും. ബിസിനസുകാര്‍ ഇക്കാലയളവില്‍ വളര്‍ച്ച പ്രതിസന്ധി നേരിടും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്ക് മുകളില്‍ ശനിയുടെ അഷ്ടമ ദൃഷ്ടി പതിയുന്ന സമയമാണ് വരാന്‍ പോകുന്നത്. കണ്ടകശനിക്കാലമാണ് കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ സമയം. ഭാഗ്യം ഒട്ടും ഇല്ലാതെവരുന്ന സമയമാണിത്. കര്‍മ്മരംഗത്ത് വളരെ ശ്രദ്ധയോടെയുള്ള ഇടപെടലുകള്‍ നടത്തേണ്ട സമയമാണ്. എത്രയൊക്കെ കഷ്ടപ്പെട്ടാലും വിചാരിച്ച ഫലം ലഭിക്കാതെ വരും. സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കില്ല. ബിസിനസ് ചെയ്യുന്നവര്‍ക്കും സാമ്പത്തികമായ നേട്ടങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകില്ല. പ്രയത്നത്തിനൊത്ത ഫലം ലഭിക്കാത്തത് മാനസികമായി പ്രയാസത്തിലാഴ്ത്തും. ശനിയുടെ എട്ടാം ദൃഷ്ടിയില് ആയതുകൊണ്ട് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടും. കുടുംബജീവിതത്തിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടിവരും. പങ്കാളിയുമായി ഒത്തുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകാം. ശാന്തിയും സമാധാനവും ലഭിക്കാത്ത നാളുകളായിരിക്കും ഇത്. ആരോഗ്യത്തിലും ചില വെല്ലുവിളികള്‍ നേരിടും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് മേല്‍ ശനിയുടെ ഏഴാം ദൃഷ്ടിയാണ് നേര്ഗതിക്കാലത്ത് ഉണ്ടാകുക. അതുകൊണ്ട് ജോലിക്കാര്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകും. ചിലവുകള്‍ കൂടുകയും പണത്തിനായി നെട്ടോട്ടമോടേണ്ടതായി വരികയും ചെയ്യും. അഹങ്കാരം കൊണ്ടും പല പ്രശ്നങ്ങളും ഈ സമയത്ത് ഉണ്ടാകും. ബിസിനസില്‍ പങ്കാളികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തേക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മുകളില്‍ ശനിയുടെ നാലാമത്തെ ദൃഷ്ടിയാണ് പതിയുക. ഇവര്‍ക്കും കണ്ടകശനിക്കാലമാണ് മുന്നില്‍. അധ്വാനത്തിനൊത്ത ഫലം ഈ സമയത്ത് ലഭിക്കില്ല. ഒപ്പം സഹപ്രവര്‍ത്തകരുടെയും ബിസിനസ് പങ്കാളികളുടെയും സഹകരണം തീര്‍ത്തും ഇല്ലാതാകും. ഏറെ യാത്രകള്‍ ചെയ്യേണ്ടതായി വരും. ആഗ്രഹിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. വ്യക്തിജീവിതത്തിലും പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടതായി വരും. പങ്കാളിയുമായി വഴക്ക് പതിവാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
