Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ശനി ഗതി മാറുന്നു, കുംഭം രാശിയില്‍ ഇനി നേര്‍വഴിയില്‍; കാത്തിരിക്കുന്ന ഫലങ്ങള്‍ ഇങ്ങനെ
നവഗ്രഹങ്ങളില്‍ കുഴപ്പക്കാരനായ ഗ്രഹമെന്നാണ ശനി വിശേഷിപ്പിക്കപ്പെടുന്നത്. കാരണം ശനിദോഷം വന്നാല്‍ പൊതുവെ ജീവിതത്തില്‍ പ്രതിസന്ധികളും കഷ്ടകാലവും വെല്ലുവിളികളും നിറഞ്ഞ സമയമായിരിക്കും. വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായത് കൊണ്ടുതന്നെ ആ ഗ്രഹദോഷങ്ങള്‍ മാറാന്‍ വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്യും. അതിനാല്‍ ശനിയെ ഭയമാണ് എല്ലാവര്ക്കും.

രണ്ടരവര്‍ഷമാണ് ശനി ഒരു രാശിയില്‍ ഉണ്ടായിരിക്കുക. രാശിചക്രത്തിലെ 12 രാശികളും കയറിയിറങ്ങി വരാന്‍ ശനി 30 വര്‍ഷമെടുക്കും. അതുകൊണ്ട് ശനിയുടെ സ്വാധീനം ജീവിതത്തില്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കും. പക്ഷേ ആളുകള്‍ കരുതുന്നത് പോലെ ശനി അത്ര ക്രൂരനല്ല. അവനവന് അര്‍ഹിക്കുന്ന, അവരുടെ കര്‍മ്മങ്ങളുടെ ഫലമാണ് ശനി നല്‍കുന്നത്. കാരണം ശനി ന്യായം നടപ്പിലാക്കുന്ന ഗ്രഹമാണ്.
നിലവില്‍ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ് ഉള്ളത്. ശനിയുടെ ഈ സ്ഥാനം ശുഭകരമായാണ് കരുതപ്പെടുന്നത്. പക്ഷേ ഇപ്പോള്‍ വക്രഗതിയില്‍ അഥവാ പിന്നോട്ടാണ് ശനി സഞ്ചരിക്കുന്നത്. പക്ഷേ ദീപാവലി കഴിയുന്നതോടെ, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 15ന് ശനി നേര്ഗതിയിലുള്ള സഞ്ചാരം തുടരും. ഈ മാറ്റത്തിലൂടെ ചില രാശികള്‍ക്ക് ജീവിതത്തിലെ സുവര്‍ണ്ണകാലം ആരംഭിക്കുകയാണ്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മകരം
ശനിയുടെ സഞ്ചാരഗതിയിലുള്ള മാറ്റം മകരം രാശിയില്‍ പിറന്ന ആളുകള്‍ക്ക് നേട്ടമാകും. മകരം രാശിയുടെ ഒന്ന്, രണ്ട് ഭാവങ്ങളുടെ അധിപനാണ് ശനി. രണ്ടാമത്തെ ഭാവത്തിലാണ് ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നതും. അങ്ങനെ ഏറെക്കാലങ്ങള്‍ക്ക് ശേഷം പാതിവഴിയില്‍ ഉപേക്ഷിച്ച ജോലികള്‍ വീണ്ടുമാരംഭിച്ച് പൂര്‍ത്തിയാക്കാനും ആത്മനിര്‍വൃതിയടയാനും ഇവര്‍ക്ക് സാധിക്കും. കിട്ടില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അവസാനിക്കും. അതിനൊപ്പം പുതിയ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. ജോലിസ്ഥലത്ത് ജോലിയിലെ മികവ് പ്രശംസിക്കപ്പെടുകയും പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തുകയും ചെയ്യും. ബിസിനസില്‍ നിന്നും ലാഭം കൈവരും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് നല്ല സമയമാണ്. ഈ കാലയളവില്‍ കൂടുതല്‍ ആത്മവിശ്വാസം ഇവരിലുണ്ടാകും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം ഉണ്ടാകും. ഏറെക്കാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും.
ഇടവം
ഇടവം രാശിയുടെ പത്താമത്തെ ഭാവത്തിലാണ് ശനി നേര്‍രേഖയിലുള്ള സഞ്ചാരം ആരംഭിക്കുന്നത്. അത് ഈ രാശിയില്‍ ജനിച്ച ആളുകളുടെ ജോലിയിലും കരിയറിലും നേട്ടങ്ങളുണ്ടാക്കും. കരിയറിലെ പ്രശ്നങ്ങളും പ്രതിസന്ധികളും അവസാനിക്കും. പുതിയ ചില തൊഴില്‍ അവസരങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെയും ഉന്നതാധികാരികളുടെയും സഹകരണം ലഭ്യമാകും. കൂടുതല്‍ ഉര്ജ്ജസ്വലതയോടും ആവേശത്തോടും ജോലി ചെയ്യാന്‍ ആരംഭിക്കും. പ്രതിസന്ധികളെ നിഷ്പ്രയാസം തരണം ചെയ്യും. സാമ്പത്തികമായും നേട്ടങ്ങള്‍ ഉണ്ടാകും. തിരിച്ചുകിട്ടാനുള്ളതും ലഭിക്കേണ്ടതുമായ പണം തിരിച്ചെത്തും. ആരോഗ്യം തൃപ്തികരമായി തുടരും.
കന്നി
കന്നി രാശിയുടെ ആറാമത്തെ ഭാവാധിപനാണ് ശനി. ഇവരുടെ ആറാമത്തെ ഭാവത്തില്‍ തന്നെയാണ് ശനി നേര്‍രേഖയില്‍ സഞ്ചരിക്കുന്നതും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ലോണുകളോ കടങ്ങളോ വീട്ടാന്‍ സാധിക്കും. കരിയറില്‍ നിന്ന് തൊഴില്‍പരമായും സാമ്പത്തികമായും നേട്ടങ്ങളുണ്ടാകും. ജോലിയിലെ മികവിന് അധികാരികളില്‍ നിന്നും പ്രശംസ ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്കും വളരെ അനുകൂലമായ സമയമാണ്. സാമ്പത്തികസ്ഥിതി പൊതുവേ മെച്ചപ്പെട്ടിരിക്കും. ദാമ്പത്യത്തില്‍ പങ്കാളിക്കൊപ്പം നല്ല നേരം ചിലവഴിക്കും.ആരോഗ്യവും തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications