Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ശനിയുടെ വക്രഗതി അവസാനിക്കുന്നു, ജൂണില്‍ തുടങ്ങിയ കഷ്ടകാലത്തിന് അറുതി, ഇനി ഇവര്‍ക്ക് ഭാഗ്യകാലം
വേദ ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും നിശ്ചിതസമയം കൂടുമ്പോള്‍ രാശി മാറി മറ്റൊരു രാശിയില്‍ എത്തുന്നു, നക്ഷത്രം മാറി മറ്റൊരു നക്ഷത്രത്തിലും എത്തുന്നു. അതിനൊപ്പം തന്നെ ഗ്രഹങ്ങള്‍ അവയുടെ ചലനഗതിയിലും മാറ്റം വരുത്താറുണ്ട്. ഉദാഹരണത്തിന് നേരെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ഗ്രഹം തിരിഞ്ഞുസഞ്ചരിക്കാന് തുടങ്ങും. നിശ്ചിതകാലത്തിന് ശേഷം അവ വീണ്ടും നേര്‍ഗതിയില്‍ സഞ്ചരിക്കും.

ഗ്രഹങ്ങളിലെ ന്യായാധിപനെന്നും നീതിമാനെന്നും വിളിപ്പേരുള്ള ശനി വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്. രണ്ടര വര്‍ഷം കൂടുമ്പോഴാണ് ശനിയുടെ രാശിമാറ്റം. പക്ഷേ ശനി ഇടയ്ക്ക് നക്ഷത്രം മാറുകയും ഗതി മാറി സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ജൂണില്‍ ശനി കുംഭം രാശിയില്‍ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിച്ചിരുന്നു. പക്ഷേ ദീപാവലിക്ക് ശേഷം, നവംബര്‍ ആദ്യവാരത്തില്‍ ശനി വീണ്ടും നേര്‍ഗതിയില്‍ സഞ്ചരിക്കാന്‍ പോകുകയാണ്. ശനിയുടെ ഗതിയിലെ ഈ മാറ്റം 12 രാശികളിലും അനുഭവപ്പെടും. പക്ഷേ ഈ മാറ്റം കൊണ്ട് രക്ഷപ്പെടാന്‍ പോകുന്ന ചില രാശികള്‍ ഉണ്ട്. അവകര്‍ക്ക് കരിയറിലും ബിസിനസിലും നേട്ടങ്ങളും ലാഭങ്ങളും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെ ഗതിമാറ്റം ലാഭകരമായിരിക്കും. കാരണം ശനി ഇവരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നേര്ഗതിയിലുള്ള സഞ്ചാരം ആരംഭിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് സാമ്പത്തികമായി ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ബിസിനസില്‍ നിക്ഷേപം നടത്തി കൂടുതല്‍ വളര്‍ച്ചയെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്. ഭാവിയില്‍ ഇതിലൂടെ ലാഭവും വളര്‍ച്ചയും കൈവരും. ഇവര്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ ഈ കാലയളവില്‍ ഉണ്ടാകും. ലോട്ടറി, ഓഹരിവിപണി പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലും അനുകൂലഫലങ്ങള്‍ ലഭിക്കും.
മകരം
ശനിദേവന് നേര്ഗതിയിലുള്ള സഞ്ചാരം തുടങ്ങുമ്പോള്‍ മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്കും നേട്ടങ്ങളുണ്ടാകും. കാരണം ശനിദേവന് ഈ രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നേര്ഗതിയിലുള്ള സഞ്ചാരം തുടങ്ങുന്നത്. അതുകൊണ്ട് ഈ സമയത്ത് ധനയോഗം ഉണ്ടാകും. അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. പണം കയ്യില്‍ വന്നുചേരും. കൂടാതെ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകുകയും ആളുകള്‍ക്ക് ഇവരോടുള്ള ഇഷ്ടം വര്‍ധിക്കുകയും ചെയ്യും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ഇവര്‍ച്ച് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. പാരമ്പര്യസ്വത്ത് കൈവശം വന്നുചേരാനുള്ള യോഗമുണ്ട്. ബിസിനസുകാര്‍ക്ക് കിട്ടാനുള്ള പണം കൈവശം വന്നുചേരും. ഈ കാലയളവില്‍ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. വരുമാനം മെച്ചപ്പെടും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെ മാറ്റം ലാഭകരമാകും. കാരണം ശനിദേവന് ഈ രാശിയുടെ ആറാമത്തെ ഭാവത്തിലാണ് നേര്‍ഗതിയിലാകുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ കോടതിസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. എതിരാളികള്‍ക്ക് മേല്‍ വിജയം നേടാന്‍ കഴിയും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും അനുയോജ്യമായ സമയമാണിത്. ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും സഹകരണവും സഹായവും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
