Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
48 മണിക്കൂര്‍ കഴിഞ്ഞാല്‍ ശനി അസ്തമയം; എന്തും സംഭവിക്കാം, കരുതല്‍ വേണ്ടത് ഈ നാളുകാര്‍ക്ക്
Saturn Combust February 23, 2025: വേദ ജ്യോതിഷത്തില്‍ ആളുകള്‍ ഏറ്റവുമധികം ഉദ്വേഗത്തോടെ നോക്കുന്ന കാര്യമാണ് ശനിയുടെ മാറ്റങ്ങള്‍. മഹാശനിമാറ്റത്തിന് മുന്നോടിയായുള്ള ശനി അസ്തമയം ഫെബ്രുവരി 23ന് നടക്കാന്‍ പോകുകയാണ്. ഗ്രഹങ്ങളുടെ അസ്തമ.ം ആളുകളുടെ ജീവിതത്തില്‍ പലതരത്തിലുള്ള ദോഷങ്ങളും പ്രതിസന്ധികളും ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ശനിയുടെ അസ്തമയവും ഇത്തരത്തില്‍ പലതരം പ്രതിസന്ധികള്‍ ആളുകളുടെ ജീവിതത്തില്‍ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് മൂന്ന് രാശികളാണ് ഈ ശനിമാറ്റത്തില്‍ വട്ടം ചുറ്റാന്‍ പോകുന്നത്.

ശനി അസ്തമയം
ഫെബ്രുവരി 23-ന് വൈകുന്നേരം 6.23നാണ് ശനി കുംഭം രാശിയില്‍ അസ്തമിക്കാന്‍ പോകുന്നത്. ശനി അസ്തമയ കാലയളവില്‍ മൂന്ന് രാശികളില് ജനിച്ചവരുടെ ജീവിതം പലവിധ പരീക്ഷണങ്ങളിലൂടെ കടന്നുപോകും. സാമ്പത്തിക നഷ്ടം, തൊഴില്‍ പ്രതിസന്ധികള്‍, വ്യക്തിജീവിതത്തില്‍ തടസ്സങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങളും ഇവരെ വട്ടം കറക്കും. പക്ഷേ, മനശക്തി കൈവിടാതെ ഈ കാലയളവ് തരണം ചെയ്യാനായാല്‍ വിജയവും നല്ലകാലവും മുന്നിലുണ്ടാകും.
ശനി അസ്തമയത്തില്‍ കഷ്ടപ്പെടാന്‍ പോകുന്ന ആ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കുംഭം രാശിയില്‍ ശനി അസ്തമിക്കുന്നത് കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ചെടുത്തോളം അശുഭകരമായ സംഭവമാണ്. നിരവധി പ്രശ്നങ്ങള്‍ ഇക്കാലയളവില്‍ ഇവര്‍ നേരിടേണ്ടതായി വരും. കണ്ടകശനിയിലൂടെയാണ് കര്‍ക്കിടകം രാശിക്കാര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ഇവരുടെ എട്ടാം ഭാവത്തിലാണ് ശനി ഉള്ളത്. അതുകൊണ്ട് കരിയറിലും ബിസിനസിലുമാണ് ഇവര്‍ ഏറ്റവുമധികം പ്രതിസന്ധികള്‍ നേരിടേണ്ടി വരിക. തൊഴില്‍ജീവിതത്തില്‍ പല തടസ്സങ്ങളും പ്രശ്നങ്ങളും ഉയര്‍ന്നുവരും. ശനി അസ്തമയത്തിന്റെ സ്വാധീനം നിമിത്തം ഇവരുടെ ജീവിതത്തില്‍ ചെലവുകള്‍ കുതിച്ചുയരും. നിക്ഷേപങ്ങളിലും മറ്റ് പണമിടപാടുകളിലും വളരെ കരുതലോടെ, ഏറെ ആലോചിച്ചതിന് ശേഷം മാത്രമേ ഭാഗമാകാവൂ. ആരോഗ്യകാര്യത്തിലും കര്‍ക്കിടകം രാശിക്കാര്‍ക്ക് കരുതല്‍ വേണ്ട സമയമാണ്. ചികിത്സ നടന്നുകൊണ്ടിരിക്കുന്നവര്‍ ഒരു കാരണവശാലും അത് മുടക്കരുത്.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ക്കും കുംഭത്തില്‍ ശനി അസ്തമിക്കുന്നത് ഗുണകരമാകില്ല. ഇവരുടെ ഏഴാം ഭാവത്തിലാണ് ശനി അസ്തമിക്കുന്നത്. അതുകാരണം ബന്ധങ്ങളില്‍, പ്രത്യേകിച്ച് ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാനിടയുണ്ട്. കുടുംബബന്ധങ്ങളില്‍ വളരെ കരുതല്‍ ആവശ്യമുള്ള സമയമാണ്. ഭാര്യാസഹോദരിയുമായോ ഭര്തൃസഹോദരിയുമായോ അനാവശ്യ കലഹത്തിന് മുതിരരുത്. കുടുംബകാര്യങ്ങളില്‍ കരുതലോടെ നീങ്ങണം. ജോലിസ്ഥലത്ത് ജോലി സമ്മര്‍ദ്ദവും മേലധികാരികളുടെ കുത്തുവാക്കുകയും ജൂനിയര്‍, സീനിയര്‍ ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായ വ്യത്യാസവും അടക്കം പല പ്രശ്നങ്ങളും ഉണ്ടായേക്കാം. അതുപോലെ ചില ആരോഗ്യപ്രശ്നങ്ങളും ഈ സമയത്ത് ഉണ്ടാകാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ അവഗണിക്കാതെ ഡോക്ടറെ കണ്ട് ചികിത്സ തേടുക. വരുമാനക്കുറവോ ചിലവുകള്‍ താങ്ങാനാകാതെ വരികയോ ചെയ്യുന്നത് മാനസികമായി തളര്‍ത്തിയേക്കാം. പക്ഷേ വികാരങ്ങളുടെ പുറത്ത് തിടുക്കപ്പെട്ട് തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
കുംഭം രാശിയില്‍ ശനി അസ്തമിക്കുന്നത് അശുഭമായി വരുന്ന അടുത്ത രാശി വൃശ്ചികമാണ്. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ശനിയുടെ അസ്തമയം നടക്കുന്നത്. പലതരം പ്രശ്നങ്ങള്‍ ഇക്കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ അഭിമുഖീകരിക്കേണ്ടിവരും. അപകടം പിടിച്ച പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ തലയിടാതിരിക്കുക. അതുമൂലം മാനസികസമ്മര്‍ദ്ദവും നഷ്ടവും ഉണ്ടാകാനിടയുണ്ട്. ആരോഗ്യകാര്യത്തില്‍ വളരെ കരുതല്‍ ആവശ്യമുള്ള സമയമാണ്. ഈ സമയത്ത് പല ആരോഗ്യപ്രശ്നങ്ങളും വരാം. അപകട സാധ്യതയുള്ളതിനാല്‍ വണ്ടി ഓടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ശ്രദ്ധിക്കുക. ഭാര്യയുടെ ബന്ധുക്കളുമായും ഭര്‍ത്താവിന്റെ ബന്ധുക്കളുമായുള്ള ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ വന്നേക്കാം. അതുപോലെ ഈ സമയത്ത് വലിയ നിക്ഷേപങ്ങള്‍ക്ക് മുതിരാതിരിക്കുക. അത് നഷ്ടത്തില്‍ കലാശിച്ചേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
