Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
യാചകനെ രാജാവാക്കും ശനിയുടെ ശക്തി, ശനി അനുകൂലമായാല്‍ കാണാം ജീവിതത്തില്‍ ഈ മാറ്റങ്ങള്‍
Saturn Blessings: വേദ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളും ഒരുപോലെ പ്രാധാനമാണെങ്കിലും ചില ഗ്രഹങ്ങള്‍ക്ക് കുറച്ചധികം പ്രാധാന്യമുണ്ടെന്ന് കരുതണം. അവ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ ആഴവും ദൈര്‍ഘ്യവും കൊണ്ടാണത്. ശനി അത്തരമൊരു ഗ്രഹമാണ്. ശനീശ്വരനെന്നാണ് ശനി അറിയപ്പെടുന്നത് പോലും. ദൈവിക ഭാവം കല്‍പ്പിക്കപ്പെടുന്ന ശനി ജാതകത്തില്‍ അനുകൂലമാകുമ്പോള്‍ ജീവിതത്തില്‍ വളരെ ശുഭകരമായ, അപ്രതീക്ഷിത യോഗങ്ങള്‍ ഉണ്ടാകും. അതേസമയം കര്മ്മഫലദാതാവെന്നും അറിയപ്പെടുന്ന ശനി, ക്രൂരഗ്രഹമായും കരുതപ്പെടുന്നു. കര്‍മ്മത്തിനനുസരിച്ച് ആളുകളെ ശിക്ഷിക്കാനും മടിയില്ലാത്ത ഗ്രഹമായത് കൊണ്ടാണ് അത്. ഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹം കൂടിയാണ് ശനി. രണ്ടരവര്‍ഷമാണ് ശനി ഒരു രാശിയില്‍ സ്ഥിതി ചെയ്യുക. 12 രാശികളിലും സഞ്ചരിച്ച് രാശിചക്രം പൂര്‍ത്തിയാക്കാന്‍ ശനി 30 വര്‍ഷങ്ങള്‍ എടുക്കുന്നു.

ശനിയുടെ പ്രത്യേകതകള്‍
വേദ ജ്യോതിഷത്തില്‍ ശനിയെ കര്‍ക്കശസ്വഭാവമുള്ള ഒരു അധ്യാപകനെ പോലെയാണ് കരുതുന്നത്. പലഗുണങ്ങളും ശനിയാല്‍ ആളുകള്‍ക്കും രാശികള്‍ക്കും ലഭിക്കുന്നു. കര്‍മ്മഫലദാതാവായ ശനിയുടെ കൃപ ലഭിക്കാനോ ശനിയില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകാനോ എളുപ്പവഴികളൊന്നുമില്ല. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രഹമല്ല ശനി, പകരം അര്‍ഹിക്കുന്നത് മാത്രമേ ശനി നല്‍കുകയുള്ളു. പക്ഷേ ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്കും അറിവ് നേടുന്നതിനും അനുകൂലമായ സാഹചര്യമൊരുക്കുകയും അതിനായി ആളുകള്‍ക്ക് പല അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഗ്രഹമാണ് ശനി. വളരെ പതുക്കെയേ ശനിയുടെ അനുഗ്രഹം ജീവിതത്തില്‍ തെളിയൂ.അച്ചടക്കം, നിശ്ചയദാര്‍ഢ്യം, തിരിച്ചടികളില്‍ നിന്ന് ഉയര്‍ന്നുവരാനുള്ള കഴിവ് എന്നിവയെല്ലാം ശനിയെ ആശ്രയിച്ചിരിക്കുന്നു. ശനിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ജീവിതത്തിന് കൂടുതല്‍ വ്യക്തത വരികയും ഏകാഗ്രതയോടെ ലക്ഷ്യത്തെ പിന്തുടരാനും ബുദ്ധിപൂര്‍വ്വമായ തീരുമാനങ്ങള്‍ എടുക്കാനും സാമ്പത്തിക അച്ചടക്കം നേടാനും സാധിക്കും.
ശനിയുടെ നിലവിലെ സ്ഥാനം
രണ്ടരവര്‍ഷത്തിന് ശേഷം 2025 മാര്‍ച്ച് 29-ന് ശനി സ്വന്തം രാശിയായ കുംഭത്തില്‍ നിന്നും മീനത്തിലേക്ക് എത്തിച്ചേര്‍ന്നു. ശനിയുടെ സുപ്രധാന മാറ്റമായാണ് ഈ രാശിമാറ്റത്തെ ജ്യോതിഷലോകം കരുതുന്നത്. ദീര്‍ഘകാലം ശനി മീനം രാശിയില്‍ ഉണ്ടാകും. 12 രാശികളില് ജനിച്ചവര്‍ക്കും ശനിയുടെ സ്വാധീനത്തില്‍ ചില മാറ്റങ്ങള്‍ ഇതോടെ ജീവിതത്തില്‍ വന്നുചേര്‍ന്നു. ചിലര്‍ക്ക് ഏഴരശനി, കണ്ടകശനി തുടങ്ങിയ ശനിദോഷങ്ങളില്‍ നിന്ന് മോചനം ലഭിച്ചു. ഇവര്‍ക്ക് ഇനി ജീവിതത്തില്‍ ക്രമേണ സന്തോഷവും വിജയവും വന്നുതുടങ്ങും.
ശനി ഒരു വ്യക്തിയുടെ ജാതകത്തില്‍ ശക്തമായ സ്ഥാനത്താണെങ്കില്‍, അല്ലെങ്കില്‍ ശനിയുടെ അനുഗ്രഹം ഒപ്പമുണ്ടെങ്കില്‍ ഒരു യാചകന് പോലും രാജാവായി മാറാന്‍ സാധിക്കും. അതേസമയം പ്രതികൂലസ്ഥാനത്താണെങ്കില് രാജാവാണെങ്കില്‍ പോലും പാപ്പരാക്കാനും ശനി മടിക്കില്ല.
ജീവിതത്തില്‍ ശനി അനുകൂലസ്ഥാനത്താണോ എന്നറിയാനുള്ള ചില വഴികള്‍ നോക്കാം.
വലിയ ധനനേട്ടങ്ങള്‍ ഉണ്ടാകുക
ജാതകത്തില്‍ ശനിയുടെ സ്വാധീനം ശക്തമാണെങ്കില്‍ അവിചാരിതമായി പല സ്രോതസ്സുകളില്‍ നിന്നും വലിയ സാമ്പത്തിക, ധനനേട്ടങ്ങള്‍ ഉണ്ടാകും. ഒറ്റരാത്രി കൊണ്ട് ഭാഗ്യം മാറിമറിയും. കിട്ടാനുള്ളതും അര്‍ഹിക്കുന്നതുമായ ധനം പതിന്മടങ്ങായി കയ്യിലേക്ക് വന്നുചേരും. അതോടൊപ്പം മുമ്പ് പ്രതീക്ഷ നശിച്ച ചില കാര്യങ്ങളില്‍ വീണ്ടും പ്രതീക്ഷ വളരും. ശനി അനുകൂലമാകുന്ന സമയത്ത് സാമ്പത്തികമായി സ്ഥിതി വളരെയധികം മെച്ചപ്പെടും. പുതിയ വരുമാനസ്രോതസ്സുകള്‍ മുമ്പില്‍ തെൡയും. സാമ്പത്തികസ്ഥിതി അനുകൂലമായി മാറും.
ഇരുമ്പുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ വന്‍ലാഭം
ഇരുമ്പുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ശനി അനുകൂലമാകുന്നതോടെ വന്‍ലാഭം വന്നെത്തും. ശനി ഇരുമ്പ്, ലോഹങ്ങള്‍ എന്നിവയുമായി ബന്ധമുള്ള ഗ്രഹമാണ്. അതിനാല്‍ അതുമായി ബന്ധപ്പെട്ട ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് പുരോഗതിയും ലാഭവും നല്കാന് ശനി ഒപ്പം നില്ക്കും.
കഠിനാധ്വാനത്തിന് മടിയുണ്ടാകില്ല
ശനിയുടെ അനുഗ്രഹം ലഭിച്ചാല്‍ പിന്നെ ആ വ്യക്തിക്ക് കൂടുതല്‍ ലക്ഷ്യബോധവും ദൃഢനിശ്ചയവും കൈവരും. ലക്ഷ്യത്തിലേക്കും വലിയ വിജയങ്ങളിലേക്കും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആത്മീയകാര്യങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്ന ഗ്രഹമാണ് ശനി. കഠിനാധ്വാനം, അച്ചടക്കം, ശുഷ്കാന്തി എന്നീ ശീലങ്ങളെല്ലാം ശനിയാല്‍ വന്നുചേരും. ജാതകത്തില്‍ ശനി ശക്തമായാല്‍, അവര്‍ക്ക് പല മേഖലകളിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. അവര്‍ കഠിനാധ്വാനം കാഴ്ചവെക്കുകയും അതിനുള്ള പ്രതിഫലം ശനിയില്‍ നിന്ന് വാങ്ങുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
