Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ശനിയും ശുക്രനും കനിയും; സമസപ്തക യോഗത്താല്‍ ജീവിതത്തില്‍ സുവര്‍ണ്ണകാലം തുടങ്ങുന്ന രാശികള്‍
ആഗസ്റ്റ് മാസത്തിലെ വളരെ വിശേഷപ്പെട്ട യോഗങ്ങളില്‍ ഒന്നാണ് സമസപ്തകയോഗം. ശുക്രനും ശനിയും ചേര്‍ന്നാണ് സമസപ്തകയോഗം രൂപപ്പെടുന്നത്. ഇവിടെ ഇരുഗ്രഹങ്ങളും പരസ്പരം ഏഴാമത്തെ ദൃഷ്ടിയിലാണ് വരിക. ഇതുകൂടാതെ ചിങ്ങത്തില് സൂര്യനും ബുധനും ശുക്രനും ചേര്‍ന്ന് ത്രിഗ്രഹി യോഗവും രൂപപ്പെടുന്നുണ്ട്. വളരെ ശുഭകരമായ യോഗങ്ങളാണ് ഇവ രണ്ടും. സമസപ്തക യോഗത്തിന്റെ ഗുണഭോക്താക്കളായ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് സമസപ്തക യോഗം വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഈ സമയത്ത് ഇവര്‍ക്ക് ആകസ്മികമായ ധനലാഭമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ഭാവിയിലേക്കായി പണം മിച്ചം വെക്കാനും ഇവര്‍ക്ക് കഴിയും. സാമ്പത്തിക സമൃദ്ധി ഈ സമയത്തെ പ്രത്യേകതയാണ്. ഈ മാസം പുതിയ പ്രോപ്പര്‍ട്ടി വാങ്ങാന്‍ സാധ്യതയുണ്ട്. വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും വളരെ അനുകൂലമായ സമയമാണിത്. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. പങ്കാളികള്‍ക്കിടയില്‍ സ്നേഹം വര്‍ധിക്കും. വരുമാനം വര്‍ധിക്കുന്ന തരത്തില്‍ വരുമാനസ്രോതസ്സുകളില്‍ മാറ്റമുണ്ടാകും.
കര്‍ക്കടകം
സമസപ്തക യോഗം കര്‍ക്കടകം രാശിക്കാര്‍ക്കും ഗുണകരമാകും. ഈ സമയച്ച് ഇവര്‍ക്ക് ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും. ആത്മവിശ്വാസം വര്‍ധിക്കുകയും സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് ജോലി രീതികളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകരുടെ പരിപൂര്‍ണ്ണ പിന്തുണ ലഭ്യമാകും. വിവാഹിതകര്ക്ക് ദാമ്പത്യം സന്തോഷകരമായി ഭവിക്കും. എല്ലാ കാര്യങ്ങളിലും ജീവിതപങ്കാളിയുടെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാനും ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനും യോഗമുണ്ടാകും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്കും സമസപ്തക യോഗം വളരെയധികം ലാഭപ്രദമായിരിക്കും. ഈ കാലയളവില്‍ ഇവരുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ഏതെങ്കിലും വാഹനങ്ങളോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉയര്‍ന്നുവരും. ഈ കാലത്ത് എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും. കരിയറില്‍ ഉയര്‍ച്ചയുണ്ടാകുകയും ബിസിനസുകാര്‍ക്ക് ലാഭം വരികയും ചെയ്യും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
