Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
30 വര്‍ഷത്തിന് ശേഷം ശനി-ശുക്ര സംയോഗം; അടുത്ത വര്‍ഷം വെറുതെയാകില്ല, നൂറിരട്ടി നേട്ടങ്ങള്‍ വന്നെത്തും
പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് നമ്മളേവരും കാത്തിരിക്കുന്നത്. 2025 തനിക്ക് ഈ വര്‍ഷത്തേക്കാള്‍ നേട്ടമായിരിക്കുമോ അല്ലെങ്കില്‍ ദോഷമായിരിക്കുമോ എന്നെല്ലാം അറിയാന്‍ എല്ലാവര്ക്കും ഉദ്വേഗം ഉണ്ടാകും. ശുക്രനാണ് ഭാഗ്യത്തിന്റെയും സമ്പത്തിന്റെയും ഗ്രഹം. അതുകൊണ്ട് ശുക്രന്റെ മാറ്റങ്ങളെയാണ് എല്ലാവരും പ്രതീക്ഷയോടെ നോക്കുന്നത്.

വര്‍ഷാവസാനത്തോടെ ശുക്രന് രണ്ട് തവണ രാശി മാറുന്നുണ്ട്. 26 ദിവസം കൂടുമ്പോഴാണ് ശുക്രന് സാധാരണയായി ഒരു രാശിയിലെ സംക്രമണം പൂര്‍ത്തിയാക്കുന്നത്. ഡിസംബര്‍ 28ന് ശുക്രന് കുംഭം രാശിയിലേക്ക് പ്രവേശിക്കും. ശനിയുടെ രാശിയാണ് കുംഭം. നിലവില്‍ കുംഭത്തിലാണ് ശനി ഉളളതും. അതുകൊണ്ട് 2024 അവസാനം കുംഭം രാശിയില്‍ ശനി-ശുക്ര സംയോഗം നടക്കാന്‍ പോകുകയാണ്. ഈ സംയോഗത്താല്‍ ചില രാശികള്‍ക്ക് ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകും. അതേസമയം ചില രാശികള്‍ വളരെ കരുതലോടെ ഇരിക്കുകയും വേണം. 2025ല്‍ ശനി-ശുക്ര സംയോഗത്തിലൂടെ സാമ്പത്തികമായും ആരോഗ്യപരമായും നേട്ടങ്ങള്‍ കൊയ്യാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ശനിയും ശുക്രനും എട്ടാമത്തെ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അഷ്ടമഭാവത്തിലെ ഈ സംയോഗം കാരണം അപ്രതീക്ഷിതമായ സാമ്പത്തികലാഭം ഇവരെ തേടിയെത്തും. ഏറെക്കാലമായി തടസ്സപ്പെട്ട് കിടക്കുന്ന ജോലികള്‍ ഈ കാലയളവില്‍ വീണ്ടും ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യും. കരിയറില്‍ കുത്തനെയുള്ള വളര്‍ച്ചയാണ് ഈ കാലയളവില്‍ കര്‍ക്കടകം രാശിക്കാരെ കാത്തിരിക്കുന്നത്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ മുന്നിലെത്തും. ഇവര്‍ക്ക് സ്ഥാനക്കയറ്റത്തിനൊപ്പം ജോലിയില്‍ ശമ്പളവര്‍ധനയും ലഭിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കും. സമൂഹത്തില്‍ ഇവരുടെ പേരും പ്രശസ്തിയും വര്‍ധിക്കും. ബിസിനസില്‍ അധ്വാനം ഫലം കാണും. സാമ്പത്തികമായി നേട്ടമുണ്ടാകും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ ഈ കാലയളവില്‍ വന്നെത്തും.
കുംഭം
കുംഭം രാശിയുടെ ലഗ്ന ഭാവത്തിലാണ് ശുക്രനും ശനിയും തമ്മിലുള്ള സംയോഗം നടക്കുന്നത്. അതിലൂടെ ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. ഏറെക്കാലമായി അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മോചനം ലഭിക്കും. സമൂഹത്തില്‍ ഇവരുടെ പേരും പ്രശസ്തിയും വര്‍ധിക്കും. വാഹനം വാങ്ങാനും സമ്പത്ത് ഉണ്ടാക്കാനും സാധിക്കും. സാമ്പത്തികമായ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകും. വിദേശത്ത് നിന്നും ധനം വന്നെത്തും. ദാമ്പത്യവും പ്രണയജീവിതവും സന്തോഷപൂര്ണ്ണമാകും. പങ്കാളിയുടെ പൂര്‍ണ്ണപിന്തുണ ഇക്കാലയളവില്‍ അനുഭവിക്കാന്‍ കഴിയും. എല്ലാ കാര്യങ്ങളിലും വിജയം നേടും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെയും ശനിയുടെയും സംഗമം അടുത്ത വര്‍ഷം നേട്ടമാകും. ഇവരുടെ ഭാഗ്യവുമായി ബന്ധപ്പെട്ട ഒമ്പതാമത്തെ ഭാവത്തിലാണ് ഈ സവിശേഷ സംയോഗം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ജീവിതത്തില്‍ വെല്ലുവിളികളും പ്രയാസങ്ങളും നേരിടുന്നത് കുറവായിരിക്കും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ തീര്‍ത്ഥയാത്രകള്‍ നടത്താനിടയുണ്ട്. അപ്രതീക്ഷിതമായി സാമ്പത്തികനേട്ടം ഉണ്ടാകും. വിദേശത്ത് പഠിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ആഗ്രഹിച്ച സര്‍വ്വകലാശാലകളില്‍ സീറ്റ് ലഭിക്കും. പുതിയ വരുമാനസ്രോതസ്സ് ഇവര്‍ക്ക് മുമ്പില്‍ തുറക്കും. ലക്ഷ്യം കൈവരിക്കുന്നതില്‍ വിജയം നേടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications