Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
പരിവര്‍ത്തന രാജയോഗം: ശനി- രാഹു ദേവന്മാരുടെ അനുഗ്രഹത്താല്‍ സര്‍വ്വസൗഭാഗ്യങ്ങള്‍ ഇവര്‍ക്ക്
ശനി ചതയം നക്ഷത്രത്തിലേയ്ക്കും രാഹു ഉത്രട്ടാതി നക്ഷത്രത്തിലേയ്ക്കും പ്രവേശിക്കാന്‍ പോവുകയാണ്. ഇതോടെ പരിവര്‍ത്തന രാജയോഗവും ഉണ്ടാകുന്നു. ഈ രണ്ട് പ്രധാന ഗ്രഹങ്ങള്‍ നക്ഷത്രം മാറുന്നതിനാല്‍ 2025 വരെ സര്‍വ്വസൗഭാഗ്യങ്ങള്‍ തേടിയെത്താന്‍ പോകുന്ന ചില രാശിക്കാരുണ്ട്.

പ്രതീക്ഷിച്ചതിനേക്കാള്‍ അധികം സമ്പാദിക്കാനും, നല്ല ജോലിയില്‍ പ്രവേശിക്കാനും, ജീവിതത്തില്‍ സന്തോഷം വന്നു ചേരാനും സഹായിക്കുന്ന പരിവര്‍ത്തന രാജയോഗത്തിന് ഭാഗ്യം സിദ്ധിക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
ഇടവം
പരിവര്‍ത്തന രാജയോഗത്താല്‍ ഇടവം രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് പല അംഗീകാരങ്ങളും ലഭിക്കുന്നതാണ്. പ്രതീക്ഷിച്ച മേഖലയില്‍ ജോലിയ്ക്ക് പ്രവേശിക്കാന്‍ സാധിക്കും. മേലാധികാരികളില്‍ നിന്നും പ്രശംസകള്‍ ലഭിക്കും. അതുപോലെ, ശമ്പളത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നു. അതിനാല്‍ തന്നെ, കൂടുതല്‍ സമ്പാദിക്കാന്‍ സാധിക്കുന്നു. കൂടാതെ, പുതിയ വാഹനം വാങ്ങിക്കാന്‍ യോഗം. പുതിയ ഫോണ്‍ വാങ്ങാന്‍ യോഗം. വീട് പണി വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ്. നല്ലരീതിയില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കാനും സാധിക്കും.
മകരം
മകരം രാശിക്കാര്‍ക്കും സാമ്പത്തികപരമായി നേട്ടങ്ങള്‍ ഉണ്ടായിരിക്കും. അതുപോലെ, വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് നല്ല സമയമാണ് വരാനിരിക്കുന്നത്. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരും.
കുംഭം
കുഭം രാശിക്കാര്‍ക്കും പരിവര്‍ത്തന രാജയോഗം അനുഭവിക്കാനുള്ള യോഗം ഉണ്ടാകുന്നു. പ്രത്യേകിച്ച് നവംബര്‍ ആദ്യവാരത്തോടെ സൗഭാഗ്യങ്ങള്‍ പലതും ഈ രാശിക്കാരെ തേടിയെത്തുന്നതാണ്. നല്ല വിവാഹാചോലനകള് വരും. പുതിയ ജോലി അവസരങ്ങള്‍ തേടി എത്തുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യത. വിദേശത്ത് കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കാനും യോഗം. വിദേശ രാജ്യങ്ങളില്‍ ബിസിനസ്സ് ആരംഭിക്കാനുള്ള യോഗം കാണുന്നുണ്ട്. അതുപോലെ, ബിസിനസ്സില്‍ നിന്നും നല്ല വരുമാനം ഉണ്ടായിരിക്കും.
മേടം
മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. സാമ്പത്തികപരമായി മികവ് ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. പുതിയ സ്റ്റോക്കില്‍ പണം നിക്ഷേപിക്കുന്നത് വന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. അതുപോലെ, കുട്ടികളില്‍ നിന്നും സന്തോഷകരമായ വാര്‍ത്തകള്‍ ശ്രവിക്കാന്‍ യോഗം ഉണ്ടായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നതാണ്. സുഹൃത്തുക്കള്‍ വഴി ധനലാഭം ഉണ്ടായിരിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
