Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനി, ബുധന്‍ ഗ്രഹങ്ങളുടെ ഗതിമാറ്റം; ഒക്ടോബര്‍ അവസാനം കഷ്ടകാലം നേരിടാന്‍ പോകുന്നത് ഈ മൂന്ന് രാശിക്കാര്‍
വേദ ജ്യോതിഷ പ്രകാരം, ഒക്ടോബര്‍ മാസത്തിന്റെ അവസാനത്തോടെ ശനിയും, ബുധനും സ്ഥാനമാറ്റത്തിന് ഒരുങ്ങുകയാണ്. അതിനാല്‍, ഗ്രഹങ്ങളിലെ ഈ മാറ്റം ചില രാശിക്കാര്‍ക്ക് ദോഷകരമായി ബാധിക്കും. പല അനിഷ്ട സംഭവങ്ങളും നടക്കാനുള്ള സാധ്യതയും കൂടുതലാണ്. വിചാരിച്ച കാര്യങ്ങള്‍ പലതും നേടിയെടുക്കാന്‍ സാധിച്ചില്ലെന്നും വന്നേക്കാം. ഈ ദുരിതങ്ങളെല്ലാം അനുഭവിക്കാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

കന്നി
ഒക്ടോബര്‍ അവസാന വാരത്തോടെ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ നേരിടേണ്ടതായി വരും. കുടുംബ കലഹങ്ങള്‍ പലതും ഉണ്ടായേക്കാം. സഹപ്രവര്‍ത്തകരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. എത്ര ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാലും പല അംഗീകാരങ്ങളും നിങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടേക്കാം.
സാമ്പത്തികമായി തകര്‍ച്ചയുടെ വക്കിലെത്താന്‍ സാധ്യത. പണം കയ്യില്‍ വന്നാലും പല ആവശ്യങ്ങള്‍ക്കായി ചിലവഴിക്കേണ്ട ആവസ്ഥ വരാം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല സമയമല്ല. ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവ് നേരിടാം. കച്ചവടം മോശമാകാം. ലാഭം പണ്ടത്തെക്കാള്‍ കുറയാന്‍ സാധ്യത കൂടുതല്‍. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കേണ്ടത് അനിവാര്യം.
ധനു
വിചാരിച്ച രീതിയില്‍ പല സ്ഥലത്തു നിന്നും പണം ലഭിക്കാത്ത അവസ്ഥ നിങ്ങള്‍ക്ക് വന്നു ചേരാം. പണം കടം വാങ്ങിയവര്‍ നിങ്ങളുടെ അവസ്ഥ മുതലാക്കി നിങ്ങളെ പറ്റിക്കാന്‍ ശ്രമിക്കാം. ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കു പോലും പൈസ തികയാത്ത അവസ്ഥ നിങ്ങള്‍ക്ക് വന്നു ചേരാം. ജോലി സ്ഥലത്ത് പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടതായി വരാം. സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്കെതിരെ കരുനീക്കങ്ങള്‍ നടത്താം. കുടുംബത്തില്‍ പലര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കുക. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവരാണെങ്കില്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടേക്കാം. മാനസികപരമായി സമാധാനം നഷ്ടപ്പെടാനും, ബന്ധുക്കള്‍ തമ്മില്‍ കുടുംബ വഴക്ക് വരാനും സാധ്യത. അതിനാല്‍ ഒക്ടോബര്‍ അവസാന വാരത്തോടെ ഈ രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
കുഭം
വ്യാപാരികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കച്ചവട ആവശ്യത്തിനായി ദൂരയാത്രകള് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരാം. ഒപ്പം ഉള്ളവര്‍ നിങ്ങളെ വഞ്ചിക്കാം. പലപ്പോഴും ശരിയായ തീരുമാനം എടുക്കാന്‍ സാധിക്കാത്തതുമൂലം കച്ചവടത്തില്‍ നഷ്ടം വരാനുള്ള സാധ്യത കൂടുതല്‍. കുടുംബത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. മക്കള്‍ തമ്മില്‍ വഴക്കുണ്ടാകാം. വീട്ടുകാരില്‍ നിന്നും വേണ്ട പിന്തുണ ലഭിക്കാത്തത് നിങ്ങളെ വിഷമത്തിലാക്കാന്‍ സാധ്യത. ദമ്പതികള്‍ക്കിടയില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതല്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
