Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
അപൂര്വ്വസംയോഗം: ബുധനും ശനിയും അടുത്തടുത്ത്, തീരാദുരിതവും ഒഴിയും, സന്തോഷകാലം വന്നണയും
കര്‍മ്മഫലദാതാവ് എന്നറിയപ്പെടുന്ന ശനി നവഗ്രഹങ്ങളില്‍ ഏറ്റവും മഹത്വമുള്ള ഗ്രഹമാണ്. ഒരു രാശിയില്‍ രണ്ടരവര്‍ഷമാണ് ശനി നില കൊള്ളുക. രാശിചക്രം പൂര്‍ത്തിയാക്കാന്‍ 30 വര്‍ഷമാണ് ശനി എടുക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് ഏതെങ്കിലും കാലത്ത് ഏഴരശനിയോ കണ്ടകശനിയോ അനുഭവിക്കേണ്ടതായി വരും.

ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ കഴിഞ്ഞ ദിവസം കന്നി രാശിയിലേക്ക് എത്തി. ശനി നിലവില്‍ തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ് ഉള്ളത്. ഈ സ്ഥാനങ്ങളാല്‍ സെപ്റ്റംബര്‍ 18 മുതല്‍ ഈ രണ്ട് ഗ്രഹങ്ങള്‍ പരസ്പരം 180 ഡിഗ്രിയിലാണ് സ്ഥിതി ചെയ്യുന്നത്. ശനിയും ബുധനും അടുത്തടുത്തിരിക്കുന്ന ഈ അവസ്ഥയില്‍ ചില രാശികള്‍ക്ക് ജീവിതത്തില്‍ വമ്പന്‍ നേട്ടങ്ങള്‍ ലഭ്യമാകും. ബുധനും ശനിയും അടുത്തടുത്ത് വരുന്നത് ഏതെല്ലാം രാശികള്‍ക്ക് നേട്ടമാകുമെന്ന് അറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധന്റെയും ശനിയുടെയും സംയോഗം ലാഭകരമായിരിക്കും. മേടം രാശിയില്‍ ബുധന്‍ അഞ്ചാമത്തെ ഭാവത്തിലും ശനി പതിനൊന്നാമത്തെ ഭാവത്തിലുമാണ് ഭ്രമണം ചെയ്യുന്നത്. തല്‍ഫലമായി മേടം രാശിക്കാര്‍ക്ക് കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങളും ലാഭങ്ങളും ഉണ്ടാകും. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ അവസാനിക്കുകയും സമാധാനം വീണ്ടെടുക്കുകയും ചെയ്യും. അധ്വാനത്തിന് ഉചിതമായ ഫലം ലഭിക്കും. ഉന്നതാധികാരികളില്‍ നിന്നും പൂര്‍ണ്ണമായ സഹകരണം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവ് ലാഭം നേടാന്‍ അനുകൂലമാണ്. സാമ്പത്തിസ്ഥിതി വളരെയധികം മെച്ചപ്പെടും. പ്രണയജീവിതം സന്തോഷപൂര്ണ്ണമാകും. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാകും. സമൂഹത്തില്‍ ഈ രാശിക്കാര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനിയുടെയും ബുധന്റെയും അത്ഭുത സംയോഗം നേട്ടമാകും. കുംഭം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ബുധന്‍ നിലകൊള്ളുന്നത്. ശനി ലഗ്ന ഭാവത്തിലും. ഈ സയോഗത്താല് കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകാലം വന്നണയും. കരിയറില്‍ വലിയ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ജോലിസ്ഥലത്ത് ജോലിയുടെ മികവില്‍ ഉന്നതാധികാരികളുടെ പ്രശംസ പിടിച്ചുപറ്റും. വലിയ ചില ഉത്തവാദിത്തങ്ങള്‍ കൂടി ജോലിയില്‍ വന്നുചേരാന്‍ ഇടയുണ്ട്. സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. കുട്ടികളുമായി ബന്ധപ്പെട്ട് അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും പഠനകാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ കഴിയും. ജീവിതത്തില്‍ ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും.
തുലാം
തുലാം രാശിക്കാര്‍ക്കും ശനി-ബുധ സംയോഗം നേട്ടമാകും. ഈ രാശിയുടെ അഞ്ചാമത്തെ ഭാവത്തില്‍ ശനിയും പതിനൊന്നാമത്തെ ഭാവത്തില്‍ ബുധനും സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഈ കാലയളവ് തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ആഗ്രഹങ്ങള്‍ പലതും സഫലമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ജോലി ലഭിക്കും. അതിനൊപ്പം ഭാഗ്യത്തിന്റെ പിന്തുണയും എല്ലാ മേഖലകളിലും ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications