Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ശനിയും ബുധനും കേന്ദ്രദൃഷ്ടിയില്; സ്വപ്നം പോലെ ജീവിതം മാറും, ആഗ്രഹിച്ച സമ്പത്ത് കയ്യിലെത്തും
രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും വക്രഗതി, നേര്ഗതിയും അല്ലാതെ ഗ്രഹങ്ങള്‍ക്കിടയില്‍ മറ്റുപല പ്രതിഭാസങ്ങളും നടക്കാറുണ്ട്. ഇവയ്ക്കെല്ലാം ജ്യോതിഷപരമായി പ്രാധാന്യവും ഉണ്ട്. അത്തരമൊരു പ്രതിഭാസമാണ ദൃഷ്ടി. ഗ്രഹങ്ങള്‍ പ്രത്യേകസ്ഥാനങ്ങളില്‍ നില്ക്കുമ്പോള് അന്യോന്യം ദൃഷ്ടി പതിയുന്ന അവസ്ഥയാണത്. ഇതും ആളുകളുടെ ജീവിതത്തില്‍ സ്വാധീനം സൃഷ്ടിക്കുന്ന ജ്യോതിഷ പ്രതിഭാസമാണ്.

നവംബര്‍ 12 ചൊവ്വാഴ്ച, ഇത്തരത്തിലൊരു അവസ്ഥ രൂപപ്പെടുന്നുണ്ട്. വൈകുന്നേരം ആറുമണി, 49 മിനിട്ടിന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും കര്‍മ്മഫലദാതാവായ ശനിയും പരസ്പരം സമകോണ്‍ അവസ്ഥയില്‍ വന്നെത്തും. ഏതെങ്കതിലും ഒരു ഗ്രഹം മറ്റൊരു ഗ്രഹവുമായി 90 ഡിഗ്രി കോണളവില്‍ വരുമ്പോള്‍ അവ സമകോണീയ യോഗം അഥവാ പരസ്പരം ദൃഷ്ടിയില് ആണെന്നാണ് പറയുക. ഈ അവസ്ഥ എല്ലാ രാശികളിലും പ്രഭാവം ഉണ്ടാക്കും. പ്രത്യേകിച്ച് ചില രാശികള്‍ക്ക് ഇതുമൂലം ഭാഗ്യം വന്നെത്തും. ഇവര്‍ക്ക് കരിയറിലും ബിസിനസിലും ഉയര്‍ച്ചയുണ്ടാകും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെയും ബുധന്റെയും കേന്ദ്ര ദൃഷ്ടി നേട്ടങ്ങള്‍ സമ്മാനിക്കും. കിട്ടാനുണ്ടായിരുന്ന പണം കിട്ടും. അപ്രതീക്ഷിതമായി, പെട്ടെന്ന് പണം കയ്യില്‍ വന്നുചേരും. ഇതിലൂടെ സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ആഗ്രഹിച്ച കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉത്തമ സമയമാണിത്. ജോലിയില്‍ ഉയര്‍ച്ചയും ശമ്പളവര്‍ധനയും സ്ഥാനക്കയറ്റവും ലഭിക്കും. മേലുദ്യോഗസ്ഥര്‍ ഇവരുടെ ജോലിയിലും ആത്മാര്‍ത്ഥതയിലും സംതൃപ്തരാകും. കര്‍മ്മരംഗത്ത് വിശേഷപ്പെട്ട നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. കുടുംബജീവിതത്തിലും ദാമ്പത്യജീവിതത്തിലും പോസിറ്റീവ് ആയ കാര്യങ്ങള്‍ സംഭവിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം സംജാതമാകും. കൂടാതെ ഇക്കാലയളവില്‍ സമ്പത്തും സമ്പാദ്യവും വളരും.
മിഥുനം
ശനിയുടെയും ബുധന്റെയും സമകോണീയ അവസ്ഥ മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും നേട്ടമാകും. ഈ കാലയളവില്‍ ഇവര്‍ക്ക് വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ വിജയം കാണും. പുതിയ ബിസിസുകള്‍ ആരംഭിക്കാന്‍ കഴിയും. ഇതിലൂടെ സാമ്പത്തികസ്ഥിതി സ്വപ്നം കാണാനാകാത്ത ഉയരത്തിലെത്തും. മാത്രമല്ല, വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള ആഗ്രഹം ഇക്കാലയളവില്‍ പൂര്‍ത്തിയാക്കും. മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ നടത്താന്‍ കഴിയും. ജോലി ആയാലും ബിസിനസ് ആയാലും കര്‍മ്മരംഗത്ത് ദിനംപ്രതി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കും. വരുമാനം വര്‍ധിക്കുന്നതോടെ ജീവിതത്തില്‍ സാമ്പത്തികസുരക്ഷ അനുഭവപ്പെടും. കൂടാതെ ഈ കാലയളവില്‍ കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും തോന്നും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെയും ബുധന്റെയും കേന്ദ്രദൃഷ്ടിയില് ശുഭഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ ഇവരുടെ ആത്മവിശ്വാസം വളരെയധികം വര്‍ധിക്കും. ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും അനുഭവപ്പെട്ട് തുടങ്ങും. കുടുംബജീവിതം സമാധാനപൂര്‍ണ്ണമാകും. പ്രണയിക്കുന്നവര്‍ക്ക് പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തും. ഈ കാലയളവില്‍ അടിക്കടി പ്രതീക്ഷിക്കാതെ ധാരാളം പണം കയ്യില്‍ വന്നുചേരും. മാത്രമല്ല വരുമാനത്തിന്റെ മറ്റ് പല സ്രോതസ്സുകള്‍ കൂടി ഇവര്‍ക്ക് മുമ്പില്‍ തെളിയും. ദാമ്പത്യത്തില്‍ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. പരസ്പരം ആഴത്തില്‍ മനസ്സിലാക്കാനും പിന്തുണ നല്‍കാനും സാധിക്കും. അവിവാഹിതരായ ആളുകള്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നെത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications