Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
9 നാളുകാരില്‍ ധനമഴ പെയ്യും, സമ്പത്ത് കുമിയും: ശനി, വ്യാഴമാറ്റം 2025-എന്നെന്നും ഓര്‍ക്കും
ജ്യോതിഷത്തില്‍ കാലാകാലങ്ങളില്‍ ഓരോ ഗ്രഹവും അതിന്റെ രാശിമാറുന്നു. പലപ്പോഴും ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ ഈ രാശിമാറ്റം ഒരു പരിധി വരെ പലരേയും സഹായിക്കുന്നു. മനുഷ്യന്റെ ജീവിതത്തെ ഇത് വളരെയധികം സ്വാധീനിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നവഗ്രഹങ്ങള്‍ ഓരോന്നും ഓരോ സമയത്ത് രാശി മാറുന്നു. 2025-ല്‍ സംഭവിക്കാന്‍ പോവുന്ന ഏറ്റവും വലിയ രാശിമാറ്റങ്ങളില്‍ ഒന്നാണ് ശനി മീനം രാശിയിലേക്ക് മാറുന്നതും വ്യാഴം മിഥുനം രാശിയിലേക്ക് മാറുന്നതും.
2025-ല്‍ ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്ന രണ്ട് ഗ്രഹമാറ്റങ്ങളാണ് ഇത്. മാര്‍ച്ച് 29-നാണ് ശനി മീനം രാശിയിലേക്ക് മാറുന്നത്. വ്യാഴം മെയ് 14-ന് ഇടവത്തില്‍ നിന്ന് മിഥുനം രാശിയിലേക്കും മാറുന്നു. ഇത് ചില നക്ഷത്രക്കാരില്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. 27 നക്ഷത്രക്കാരില്‍ 9 നക്ഷത്രക്കാര്‍ക്കും ഇത് വഴി ഗുണഫലങ്ങളാണ് ലഭിക്കുന്നത്. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നമുക്ക് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ രണ്ട് ഗ്രഹമാറ്റവും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് പ്രദാനം ചെയ്യുന്നത്. തൊഴില്‍ നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. കൂടാതെ ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ലാഭം തേടി എത്തും. പുതിയി ബിസിനസ് ആരംഭിക്കുന്നതിലേക്കും കാര്യങ്ങളെത്തുന്നു. വിട്ടുവീഴ്ചകള്‍ നടത്തുന്നത് വഴി പല ബന്ധങ്ങളിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക വിഷമതകളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പൂര്‍ണ പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിവാഹം ആലോചിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്നു. കൂടാതെ പുതിയ സൗഹൃദങ്ങളും ജീവിതത്തിന്റെ ഭാഗമാകും. മാനസികാരോഗ്യം മെച്ചപ്പെടുന്നു. താല്‍ക്കാലിക ജോലികളില്‍ നേട്ടങ്ങളുണ്ടാവുന്നു. വിജയം ഏത് മേഖലയിലും നിങ്ങള്‍ക്ക് സ്വന്തമായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ പോലും വിജയത്തിലേക്ക് എത്തുന്നു. സന്തോഷകരമായ മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതാക്കുന്ന സന്തോഷം വര്‍ദ്ധിക്കുന്ന പല വാര്‍ത്തകളും കേള്‍ക്കാന്‍ യോഗം കാണുന്നു. കലാരംഗത്തുള്ളവര്‍ക്ക് പ്രശസ്തിയും അംഗീകാരവും തേടി എത്തും. പൈതൃക സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പല കാര്യങ്ങളിലും വിജയ സാധ്യത തേടി എത്തുന്നു. സൗഹൃദത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും. അതെല്ലാം തന്നെ അനുകൂല ഫലങ്ങള്‍ നല്കുന്നു.
ചോതി
ചോതി നക്ഷ്രക്കാരുടെ വീട് മാറ്റം തന്നെയാണ് ഈ സമയം ഏറ്റവും മികച്ചതായി മാറുന്നത്. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുന്നതിന് യോഗം കാണുന്നു. അനുകൂലമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം ലഭിക്കുന്നു. വീട്ടില്‍ മംഗള കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. പല കോണില്‍ നിന്നും ധനനേട്ടങ്ങള്‍ തേടി എത്തും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാരുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. മംഗള കര്‍മ്മങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ബന്ധുക്കളുടെ ഭാഗത്ത് നിന്ന് പല സഹായവും ലഭിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ മികച്ച് നില്ക്കും.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ എത്ര വലുതെങ്കിലും അവയെല്ലാം തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നു. പങ്കാളിയുടെ ശാരീരിക മാനസികാരോഗ്യം മികച്ചതായിരിക്കും. കടങ്ങള്‍ വീട്ടുന്നതിനും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനും യോഗം കാണുന്നു. വര്‍ഷം മുഴുവന്‍ നീണ്ട് നില്ക്കുന്ന തരത്തിലുള്ള സന്തോഷവും സൗഭാഗ്യവും ഇവരെ തേടി എത്തും. പല യാത്രകളും സാക്ഷാത്കരിക്കപ്പെടും. വിദേശയാത്രായോഗം കാണുന്നു.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാവും. അനുകൂലാവസ്ഥകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. യാത്രകള്‍ എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കും. പല യാത്രകളും നിങ്ങള്‍ക്ക് സന്തോഷകരമായ നിരവധി അനുഭവങ്ങള്‍ നല്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സംസാരിക്കുന്നതിലെ അശ്രദ്ധ പലപ്പോഴും നിങ്ങളെ കുഴിയില്‍ ചാടിക്കും. ബന്ധുസമാഗമത്തിനുള്ള സാധ്യതയുണ്ട്. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനും സാമ്പത്തികം സുരക്ഷിതമാക്കുന്നതിനും സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications