Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
യാചകനെ മാളികയിലെത്തിക്കും രാജയോഗം; ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം, സംഘര്‍ഷങ്ങള്‍ക്ക് വിട
ഒരു കുഞ്ഞ് ഈ ഭൂമിയില്‍ ജനിക്കുമ്പോള്‍ ഗ്രഹങ്ങളെല്ലാം ഏതെല്ലാം സ്ഥാനങ്ങളിലാണ്, നക്ഷത്രമേതാണ് എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രഹനിലയും ജാതകവുമെല്ലാം കുറിക്കപ്പെടുന്നത്. പിന്നീട് ഗ്രഹങ്ങള്‍ക്ക് വരുന്ന മാറ്റങ്ങളെല്ലാം അവരുടെ ജീവിതത്തെ പല രീതിയിലാണ് സ്വാധീനിക്കുക. അതുപ്രകാരം ശുഭയോഗങ്ങളും അശുഭയോഗങ്ങളും അവരുടെ ജീവിതത്തിലുണ്ടാകും. ശുഭയോഗങ്ങള്‍ ഉള്ളപ്പോള്‍ വലിയ അധ്വാനമൊന്നും കൂടാതെ വിജയവും ജീവിതത്തില്‍ ഉയര്‍ച്ചയും ഉണ്ടാകും. അതേസമയം അശുഭയോഗങ്ങള്‍ ഉള്ളപ്പോള്‍ എത്ര വലിയ അധ്വാനങ്ങളും ഫലം കണ്ടില്ലെന്ന് വരും. സന്തോഷം ജീവിതത്തില്‍ നിന്ന് അകന്ന് നില്ക്കും.

ജീവിതത്തില്‍ എപ്പോഴും വിജയവും ഭാഗ്യവും ഉള്ള വ്യക്തികളുടെ ജാതകം നോക്കിയാല്‍ അവരുടെ ജീവിതത്തില്‍ രാജയോഗങ്ങളോ മറ്റ് ശുഭയോഗങ്ങളോ ഉള്ളതായി കാണാനാകും. രാജയോഗങ്ങള്‍ പലതരത്തിലുണ്ട്. പഞ്ച മഹാപുരുഷ രാജയോഗമെന്ന വളരെ വിശേഷപ്പെട്ട രാജയോഗത്തില്‍ ശശ രാജയോഗമെന്ന രാജയോഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ശശ രാജയോഗത്തിന്റെ കാരണഭൂതന് ശനിയാണ്. ഈ രാജയോഗം ഉള്ളവര്‍ക്ക് മേല്‍ ശനീശ്വരന്റെ പ്രത്യേക കൃപ എല്ലാ കാലവും ഉണ്ടായിരിക്കും. ആര്‍ക്കാണ് ഈ രാജയോഗം ഉണ്ടാകുകയെന്നും അതിന്റെ നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം.
ശശ രാജയോഗം ഉണ്ടാകുന്നതെങ്ങനെ?
ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി എന്നീ അഞ്ച് ഗ്രഹങ്ങളാല്‍ രൂപപ്പെടുന്ന രാജയോഗമാണ് പഞ്ചമഹാപുരുഷ രാജയോഗം. ഈ ്ഗ്രഹങ്ങളാല് രൂപപ്പെടുന്ന പഞ്ച മഹാപുരുഷ രാജയോഗങ്ങള്‍ ഓരോ പേരുകളിലാണ് അറിയപ്പെടുന്നത്. ചൊവ്വയാല്‍ രൂപപ്പെടുന്നത് രുചകയോഗവും, ബുധനാല്‍ ഭദ്രയോഗവും, വ്യാഴത്താല്‍ ഹംസയോഗവും ശുക്രനാല്‍ മാളവ്യയോഗവും ശനിയാല്‍ ശശയോഗവും ഉണ്ടാകുന്നു.
ജാതകത്തില്‍ ശനി തന്റെ സ്വരാശികളായ മകരം, കുംഭം രാശികളിലോ അല്ലെങ്കില്‍ ഉന്നതരാശിയായ തുാലാത്തിലോ ലഗ്നഭാവത്തിലോ അല്ലെങ്കില്‍ ചന്ദ്രന് മുമ്പായി നാല്, ഏഴ്, പത്ത് ഭാവങ്ങളിലോ വരുമ്പോഴാണ് ശശ രാജയോഗം രൂപപ്പെടുന്നത്.
ശശ രാജയോഗം കൊണ്ടുള്ള നേട്ടങ്ങള്‍
ജാതകത്തില്‍ ശശരാജയോഗം ഉണ്ടെങ്കില്‍ അവര്‍ക്ക് മുകളില്‍ ശനിയുടെ പ്രത്യേക കൃപയുണ്ടാകും. അവര്‍ക്ക് ജീവിതത്തില്‍ രോഗങ്ങള്‍ കുറവായിരിക്കും. കാരണം ഇവര്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലാിരിക്കും. ഇവര്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടായിരിക്കും. കരിയറിലും കര്‍മ്മരംഗത്തും ഇവര്‍ക്ക് ശനിയുടെ അനുഗ്രഹം അനുഭവവേദ്യമാകും. സര്‍ക്കാര്‍ ജോലി നേടാനും അതില്‍ നിന്ന് നേട്ടമുണ്ടാക്കാനും സാധിക്കും.
ശശ രാജയോഗമുണ്ടെങ്കില്‍ സമ്പത്തിന്റെ കാര്യത്തില്‍ അല്ലലുകള്‍ ഉണ്ടാകില്ല. ഒരിക്കലും പണത്തിനായി കഷ്ടപ്പെടേണ്ടതായി വരില്ല. ആവശ്യസമയത്ത് പണം കയ്യില്‍ വരും. ഏത് മേഖലയില്‍ നിന്നായാലും സാമ്പത്തികനേട്ടങ്ങള്‍ കൈവരിക്കാനും പണമുണ്ടാക്കാനും അവര്‍ക്ക് കഴിയും.
ശശ രാജയോഗമുള്ളവരുടെ ജീവിതം പൊതുവേ വിജയകരമായിരിക്കും. ഇവര്‍ക്ക് സമൂഹത്തില്‍ പേരും പ്രശസ്തിയും ഉണ്ടായിരിക്കും. ജീവിതത്തില്‍ എല്ലാ കാലവും സന്തോഷം ഉണ്ടായിരിക്കും. സങ്കടങ്ങളോ സമ്മര്‍ദ്ദങ്ങളോ വന്നാല്‍ അവയെ വിദഗ്ധമായി കൈകാര്യം ചെയ്യാനാകും. ജീവിതത്തില്‍ ലോട്ടറി അടിക്കാന്‍ സാധ്യതയുള്ളവരാണ് ഇവര്‍. കാരണം ഭാഗ്യത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
