Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശശ, മാളവ്യ രാജയോഗങ്ങള്‍; 30 വര്‍ഷത്തിനിടെ ആദ്യമായി 2 രാജയോഗങ്ങള്‍ ഒന്നിച്ച് നേടുന്ന നാളുകാര്‍
Sash and Malavya Rajayogas: ജ്യോതിഷം പിന്തുടരുന്ന ആളുകള്‍ ദിവസേനയുള്ള യോഗങ്ങളെയും രാജയോഗങ്ങളെയും കുറിച്ച് അറിവുള്ളവരായിരിക്കും. പല രാശികളിലോ നക്ഷത്രങ്ങളിലോ സംഭവിക്കുന്ന വ്യത്യസ്തമായ ഗ്രഹസംയോഹങ്ങളാണ് വിവിധ യോഗങ്ങള്‍ക്കും രാജയോഗങ്ങള്‍ക്കും കാരണമാകുന്നത്. യോഗങ്ങളും രാജയോഗങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ഗ്രഹങ്ങളുടെ സ്വാധീനത്തെ കൂടാതെ, പല യോഗങ്ങളും രാജയോഗങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. മാളികയിലുള്ളവരെ കുടിലിലേക്കും കുടിലിലുള്ളവരെ മാളികയിലേക്കും എത്തിക്കാന്‍ പല യോഗങ്ങള്‍ക്കും ശക്തിയുണ്ട്.

ശശ, മാളവ്യ രാജയോങ്ങള് ഒന്നിച്ച്
സമ്പത്തിന്റെയും സമൃദ്ധിയുടെയും കാരണഭൂതനെന്ന് കരുതപ്പെടുന്ന ശുക്രന് ജനുവരി 28-ന് തന്റെ ഉച്ചരാശിയായ മീനത്തിലേക്ക് എത്തി മാളവ്യ രാജയോഗമെന്ന അതിശ്രേഷ്ഠമായ യോഗം സൃഷ്ടിച്ചിരുന്നു. അതേസമയം കര്‍മ്മഫലദാതാവായ ശനി കുംഭം രാശിയില്‍ ശശ മഹാരാജയോഗവും സൃഷ്ടിച്ചിരുന്നു. ആളുകളുടെ ജീവിതവിധി തന്നെ മാറ്റാന്‍ കെല്‍പ്പുള്ള ശക്തിയും സമൃദ്ധിയും നല്കി അനുഗ്രഹിക്കുന്ന രാജയോഗങ്ങളാണ് മാളവ്യ രാജയോഗവും ശശയോഗവും.
ശനിയുടെ ശക്തിയാണ് ശശ രാജയോഗത്തിലൂടെ ലഭിക്കുന്നത്. അധികാരം, കലാവൈഭവം, സര്‍ഗാത്മകത, അച്ചടക്കം എന്നിവ ശശ രാജയോഗത്താല്‍ വന്നുചേരും. അതേസമയം മാളവ്യ രാജയോഗത്താല്‍ ശുക്രനാല്‍ എല്ലാ സുഖസൗകര്യങ്ങളും ലഭ്യമാകും. സന്തോഷം, ആകര്ഷകങ്ങള്, ആഡംബരം, കലാപരമായ കഴിവുകള്‍ എന്നിവ മാളവ്യ രാജയോഗം നല്‍കും. ഈ രണ്ട് രാജയോഗങ്ങളും അനുഭവവേദ്യമാകുന്നവര്ക്ക് ശക്തിയും അംഗീകാരവും സ്വാധീനവും അധികാരവും വന്നുചേരും.
ഈ രണ്ട് രാജയോഗങ്ങള്‍ ഒന്നിച്ച് രൂപപ്പെട്ടത് 12 രാശികളെയും സ്വാധീനിക്കും. പക്ഷേ അതില്‍ മൂന്ന് രാശികള്‍ക്ക് മാത്രമാണ് ഈ രാജയോഗങ്ങള്‍ ഏറ്റവും നേട്ടമായി മാറുന്നത്. ഇവര്‍ക്ക് ജോലിയില്‍ ഉന്നതസ്ഥാനവും സാമ്പത്തിക നേട്ടങ്ങളും വന്നുചേരും. ഈ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശശ, മാളവ്യ രാജയോഗങ്ങള്‍ ഒന്നിച്ച് രൂപപ്പെടുന്നത് ഇടവം രാശിക്കാര്‍ക്ക് വളരെ നേട്ടങ്ങളേകും. ഇവരുടെ ജാതകത്തിലെ കര്‍മ്മ ഭാത്തിലാണ് ശനി, ശുക്രന് പതിനൊന്നാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. ഈ ഗ്രഹസ്ഥിതിയിലൂടെ ജോലിയിലും ബിസിനസിലും ഇതുവരെ കാണാത്ത വളര്‍ച്ച നേടാനാകും. തൊഴില്‍രഹിതരായവര്‍ക്ക് നല്ല അവസരങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. സ്ഥാനക്കയറ്റം, ശമ്പളക്കയറ്റം എന്നിവയ്ക്കെല്ലാം അനുകൂല സമയമാണ്. ഈ രാശിയില്‍ ഉള്ളവരുടെ സാമ്പത്തികസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകും. നിക്ഷേപങ്ങള്‍ വമ്പിച്ച ലാഭം നല്‍കും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ആകര്‍ഷകമായ ലാഭം വന്നുചേരും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ശശ, മാളവ്യ രാജയോഗങ്ങള്‍ മിഥുനം രാശിക്കാര്‍ക്കും ഗുണകരമാണ്. ശനി ഇവരുടെ വരുമാനത്തിന്റെ ഭാവത്തിലേക്കാണ് എത്തുന്നത്. ഇതിലൂടെ വരുമാനത്തിലും സാമ്പത്തിക നിലയിലും പ്രകടമായ പുരോഗതി കാണാനാകും. ശുക്രന് ഇവരുടെ കര്‍മ്മ ഭാവത്തിലേക്ക് എത്തുന്നതിലൂടെ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. നിരവധി മികച്ച അവസരങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. കരിയര്‍, ബിസിനസ് രംഗങ്ങളില്‍ ഇവര്‍ വിജയം കൊയ്യും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും പുതിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. ബിസിനസുകാര്‍ക്ക് പുതിയ ഓര്‍ഡറുകള്‍ക്കും അവിശ്വസിനീയ നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
ശശ, മാളവ്യ രാജയോഗങ്ങള്‍ വൃശ്ചികം രാശിക്കാരെ നേട്ടങ്ങളുടെ കൊടുമുടിയിലെത്തിക്കും. ശനി ഇവരുടെ നാലാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശുക്രന് ഇവരുടെ അഞ്ചാം ഭാവത്തിലേക്കും വന്നെത്തിയിരിക്കുന്നു. അതിനാല്‍ ജീവിതത്തില്‍ സുഖസൗകര്യങ്ങളും അഡംബരങ്ങളും വന്നുചേരും. വാഹനം, പ്രോപ്പര്‍ട്ടി എന്നിവ സ്വന്തമാക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ്. സമൂഹത്തില്‍ ഇവരുടെ സ്വീകാര്യതയും നിലയും മെച്ചപ്പെടും. കുടുംബവുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. കുടുംബത്തില്‍ സമാധാന അന്തരീക്ഷം വന്നെത്തും. കുട്ടികള്‍ പഠനത്തില്‍ മുന്നേറും. സന്താനങ്ങളാല്‍ സന്തോഷം വന്നെത്തും. മാതാവുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications