Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
മണിക്കൂറുകള്‍ക്കുള്ളില്‍ ധനം വന്ന് ചേരും സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം: ധനമാകര്ഷിക്കും രാശിക്കാരില്‍ നിങ്ങളുണ്ടോ
ഇന്നത്തെ ഭാഗ്യ രാശിക്കാരില്‍ നിങ്ങളുടെ രാശിയുണ്ടോ എന്നത് പലരും ആകാംഷയോടെ നോക്കിക്കാണുന്ന ഒരു കാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്, എന്നാല്‍ അത് എത്രത്തോളം ഭാഗ്യം കൊണ്ട് വരുന്നതാണ് എന്നതും പലരും ചിന്തിക്കുന്നു. ഇന്നത്തെ ദിവസം ചില രാശിക്കാരില്‍ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും ഗുണഫലമായി മാറുകയും നേട്ടങ്ങള്‍ ധാരാളമായി കൊണ്ട് വരുകയും ചെയ്യുന്നു. ജീവിതത്തിലെ ഉയര്‍ച്ചയും സന്തോഷവും എല്ലാം ഇത് വഴി ലഭിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും.
ജ്യോതിഷത്തിലെ ഏറ്റവും ശക്തവും ശുഭകരവുമായ യോഗങ്ങളില്‍ ഒന്നാണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, ഇത് നിങ്ങള്‍ക്ക് വിജയം, നേട്ടം, സമൃദ്ധി, സന്തോഷം എന്നിവ നല്കുന്നു. അത് മാത്രമല്ല ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. ഭാഗ്യത്തോടെ നിങ്ങളെ ചേര്‍ത്ത് പിടിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സമ്പത്തിന് മുകളില്‍ ഉറങ്ങുന്നതിനും യോഗ ഫലം ഉണ്ടാവുന്നു. ഇന്നത്തെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ഗുണാനുഭവങ്ങള്‍ നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ധാരാളം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ കരിയറിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി മികച്ച സമയമാണ് മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം. കാണാതെ പോയ വസ്തുക്കള്‍ തിരിച്ച് കിട്ടുന്നതിന് യോഗം കാണുന്നു. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ദീര്‍ഘകാല നേട്ടങ്ങള്‍ സാമ്പത്തിക നിക്ഷേപം മൂലം സംഭവിക്കുന്നു, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്ന ദിവസമാണ് ഇന്ന്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആശയവിനിമയം, ബിസിനസ് എന്നീ മേഖലകളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നതിന് ഏറ്റവും മികച്ച സമയമാണ്. അത് നിങ്ങള്‍ക്ക് ഭാവിയില്‍ വിജയം കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ കഴിവുകള്‍ കണ്ടെത്തുന്നതിനും അതില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്ന സമയം കൂടിയാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അംഗീകാരം തേടി എത്തുന്ന സമയമാണ്. അഭിനന്ദനവും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. ബിസിനസ് ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ്. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായി വരാം. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അതും ഗുണകരമായി മാറുന്ന സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലതും നിങ്ങളെ പുതിയ മാറ്റങ്ങളിലേക്ക് എത്തിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഐക്യം കൊണ്ട് വരുന്നതിന് ഏറ്റവും അനുകൂലമായ ദിവസമാണ് ഇന്ന്. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിന്റെ ഏറ്റവും ഗുണപരമായ സമയമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും എല്ലാം തേടി എത്തും. സാമ്പത്തിക സ്ഥിരതയും ജീവിതത്തില്‍ ഉണ്ടാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ ജീവിതത്തില്‍ തേടി എത്തുന്നു ഇന്നത്തെ ദിവസം. മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടും എന്നതാണ് ഏറ്റവും വലിയ കാര്യവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രണയവും നിലനില്ക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം യാത്രയിലും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങളിലും സ്വാധീനം ചെലുത്തുന്നു. പുതിയ തുടക്കങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പഠന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായ ഭാഗ്യം നിങ്ങളെ ഇന്നത്തെ ദിവസം തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. അതെല്ലാം തന്നെ ഗുണകരമായ പല നേട്ടങ്ങളേയും സൂചിപ്പിക്കുന്നതാണ്. പല കോണില്‍ നിന്ന് ഭാഗ്യം നിങ്ങളെ പിന്തുണച്ചേക്കാം.



Click it and Unblock the Notifications