Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചന്ദ്രന് കനിഞ്ഞിരിക്കുന്നു, 4 രാശിക്കാർക്ക് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം
ഗ്രഹങ്ങളില്‍ സൂര്യനെപോലെ പ്രധാനിയാണ് ചന്ദ്രന്. സന്തോഷത്തിന്റെയും, അറിവിന്റെയും, സമാധാനത്തിന്റെയും, ഗ്രഹം കൂടിയാണ് ചന്ദ്രന്. ചന്ദ്രന് നിലവില്‍ ശനിയുടെ രാശിയായ മകരം രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. അതോടെ, ചില രാശിക്കാര്‍ക്ക് ശനി ദോഷം ഇല്ലാതാകുന്നു. ചന്ദ്രന്റെ തേജസ്സ് ഇവരില്‍ വര്‍ഷിക്കുകയും ചെയ്യുന്നു. ഇതോടെ സമ്പത്തും, അഭിവൃദ്ധിയും ഇവരില്‍ വര്‍ദ്ധിക്കുകയാണ്. ഈ ഭാഗ്യങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

മിഥുനം
പഠനകാര്യത്തില്‍ മികച്ചു നില്ക്കാന് മിഥുനം രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ അറിവുകള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പല മേഖലയിലും മിടുക്ക് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. ഇത് ഇവരുടെ ഡിമാന്റ് വര്‍ദ്ധിപ്പിക്കും. നല്ല കഴിവോടെ ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ഈ രാശിക്കാരെ തേടി പല അംഗീകാരങ്ങളും വരുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. ആഗ്രഹിച്ച കാര്യങ്ങളെല്ലാം വളരൈ വേഗത്തില്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകും. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കളുമായി യാത്രകള്‍ ചെയ്യും. വീട്ടില്‍ മംഗളകരമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
മാനസികാരോഗ്യം വളരെയധികം മെച്ചപ്പെടും. ജോലി ആസ്വദിച്ച് ചെയ്യാന്‍ സാധിക്കും. ഇത് നിങ്ങളുടെ ജോലി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കും. കൂടാതെ, സാമ്പത്തികപരമായി നേട്ടങ്ങള്‍ സ്വന്തനാക്കാനും സഹായിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കുന്നതും വളരെ നല്ലതാണ്. കര്‍മ്മമണ്ഡലത്തില്‍ കഴിവു തെളിയിച്ച പല വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. ഇത് നിങ്ങള്‍ക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്ന് കാണിക്കും. കൂടാതെ, പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ തുറക്കപ്പെടുന്നതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വിദ്യയില്‍ തിളങ്ങാന്‍ യോഗം വളരെയധികം കൂടുതലാണ്. അതുപോലെ, ഇന്റവ്യൂകളില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ദൈവികപരമായ കാര്യങ്ങള്‍ വിശ്വാസം വര്‍ദ്ധിക്കും. കുടുംബക്കാരുടെ സന്തോഷത്തിനായി യാത്രകള്‍ ചെയ്യും. അവര്‍ക്കുവേണ്ടി പുത്തന്‍ വസ്ത്രങ്ങളും, ആഭരണങ്ങളും വാങ്ങി നല്കാന് ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും വളരെ വേഗത്തില്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. കലാ-കായിക രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് നല്ല ദിനങ്ങളാണ് വരുന്നത്. വിദ്യയുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്.
മകരം
മകരം രാശിക്കാര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ കൃത്യമായി, അധികം ചെലവില്ലാത്ത രീതിയില്‍ നടപ്പിലവാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. വീട് പണി പൂര്‍ത്തീകരിക്കാന്‍ പണം കയ്യില്‍ വന്ന് ചേരും. ബന്ധുക്കളില്‍ നിന്നും സാമ്പത്തിക ധനസഹായം ലഭിക്കുന്നതാണ്. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം കാണുന്നുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിവാഹം നടക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്ത



Click it and Unblock the Notifications
