Latest Updates
-
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ! -
ഇടവ സംക്രാന്തി: സൂര്യൻ ഇടവം രാശിയിലേക്ക്; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാമോ? -
സൂര്യൻ ഇടവത്തിലേക്ക് മാറുന്നു: വൃഷഭ സംക്രാന്തിയിൽ ഭാഗ്യം തെളിയുന്ന രാശികൾ, പുണ്യകാലം കൃത്യമായി അറിയാം! -
ഗുരു പ്രദോഷവും പ്രീതി യോഗവും ഒന്നിക്കുന്ന അപൂർവ്വ ദിനം: ഇന്ന് ഈ രാശിക്കാർക്ക് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും -
14 മെയ് 2026: ചിങ്ങം, ധനു രാശിക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇതാ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!
സമ്പത്ത് വാനോളമുയര്‍ത്തും അപൂര്‍വ്വ യോഗങ്ങള്‍; ഇന്ന് ഭാഗ്യകടാക്ഷം ഈ 5 രാശിക്ക്
മാര്‍ച്ച് 31 ഞായറാഴ്ച ചന്ദ്രന് വൃശ്ചികം രാശിക്ക് ശേഷം ധനു രാശിയിലേക്ക് കടക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഷഷ്ഠി തിഥിയാണ്. ഈ ദിവസം വാരിയന്യോഗം, രവിയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, തൃക്കേട്ട നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിക്കാരുടെ ആഡംബരങ്ങളില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. പണം സമ്പാദിക്കുന്നതിലും വിജയിക്കും. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടും, ഇത് നിങ്ങളുടെ ബഹുമാനവും സമ്പത്തും വര്‍ദ്ധിപ്പിക്കും. മാര്‍ച്ച് 31 ന് ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
മാര്‍ച്ച് 31 മിഥുന രാശിക്കാര്‍ക്ക് ആത്മവിശ്വാസം നിറഞ്ഞ ദിവസമായിരിക്കും. മിഥുന രാശിക്കാര്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി ധാരാളമായി പണം ചെലവഴിക്കുകയും കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുകയും ചെയ്യും. ബിസിനസുകാര്‍ക്ക് പുരോഗതിയുടെ പല വഴികളും തുറക്കും. പ്രണയ ജീവിതത്തിലുള്ള ആളുകള്‍ക്ക് ഞായറാഴ്ച പങ്കാളിയുമായി എവിടെയെങ്കിലും പോകാന്‍ കഴിയും. ദമ്പതികള്‍ ഇണയോടൊപ്പം നല്ല സമയം ചെലവഴിക്കുകയും കുടുംബാംഗങ്ങള്‍ക്കൊപ്പം എവിടെയെങ്കിലും പോകാന്‍ പദ്ധതിയിടുകയും ചെയ്യും. നിങ്ങള്‍ നാളെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് നല്ല ദിവസമായിരിക്കും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
ചിങ്ങം
മാര്‍ച്ച് 31 ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമാണ്. ചിങ്ങം രാശിക്കാര്‍ വളരെ ഊര്‍ജ്ജസ്വലരായിരിക്കും. ഞായറാഴ്ച അപൂര്‍ണ്ണമായ വീട്ടുജോലികള്‍ പൂര്‍ത്തിയാക്കും. സഹോദരങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ പദ്ധതിയിടും. ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ജീവിതത്തിന് ഒരു പുതിയ ദിശ നല്കുന്നതില് നിങ്ങള്‍ വിജയിക്കുകയും ചെയ്യും. പങ്കാളിയുമായി ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും. പിതാവിന്റെ സഹായത്താല്‍, പുതിയ വസ്തു വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള ശുഭകരമായ അവസരങ്ങള്‍ ഉണ്ടാകും.
പ്രതിവിധി: രണ്ട് ചെമ്പ് നാണയങ്ങള്‍ എടുക്കുക. ഇതിലൊന്ന് നിങ്ങളുടെ കൈയ്യില്‍ എടുത്ത് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹിച്ച് ഒഴുകുന്ന വെള്ളത്തില്‍ എറിയുക, മറ്റൊന്ന് നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. നിങ്ങളുടെ ആഗ്രഹം തീര്‍ച്ചയായും നിറവേറപ്പെടും.
കന്നി
മാര്‍ച്ച് 31 കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. കന്നി രാശിക്കാര്‍ സമ്പത്തില്‍ വര്‍ദ്ധനവ് കാണും. ആത്മീയയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. ദരിദ്രനായ ഒരാളെ സഹായിക്കാന്‍ നിങ്ങള്‍ മുന്നോട്ട് വരും. ഭാഗ്യവും നിങ്ങളെ അനുകൂലിക്കും. കന്നി രാശിയിലുള്ള ജോലിക്കാര്‍ക്കും വ്യവസായികള്‍ക്കും നല്ല ലാഭം ലഭിക്കും. ഏതെങ്കിലും കുടുംബ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ പിതാവിന്റെ സഹായത്താല്‍ അതിനുള്ള പരിഹാരം ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, വീടിന് ആവശ്യമായ ചില ആഡംബര വസ്തുക്കള്‍ വാങ്ങാം. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനാകും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക, തുടര്‍ന്ന് അത് ഒഴുകുന്ന വെള്ളത്തില്‍ ഇട്ട് ഒഴുക്കിവിടുക.
വൃശ്ചികം
മാര്‍ച്ച് 31 വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വൃശ്ചിക രാശിക്കാര്‍ ഉത്സാഹത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. തൊഴില്‍ മാറ്റത്തിനുള്ള പദ്ധതി വിജയിക്കും, വരുമാനവും വര്‍ദ്ധിക്കും. ഒരു ചടങ്ങില്‍ പങ്കെടുക്കാനും പുതിയ ആളുകളെ പരിചയപ്പെടാനും വലിയ സാമ്പത്തിക നേട്ടം കൈവരിക്കാനും കഴിയും. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും, ദാമ്പത്യജീവിതവും മികച്ചതായിരിക്കും. പിതാവുമായി നിലനിന്നിരുന്ന തര്‍ക്കം അവസാനിക്കും.
പ്രതിവിധി: ചെമ്പരത്തിപ്പൂക്കളില്‍ വെള്ളം ചാലിച്ച് സൂര്യ ചാലിസ ചൊല്ലിക്കൊണ്ട് സൂര്യഭഗവാന് സമര്‍പ്പിക്കുക.
കുംഭം
മാര്‍ച്ച് 31 കുംഭം രാശിക്കാര്‍ക്ക് വളരെ ഫലപ്രദമായ ദിവസമായിരിക്കും. കുംഭ രാശിക്കാര്‍ ഇന്ന് അധിക ഊര്‍ജ്ജം നിറഞ്ഞവരായിരിക്കും, ഭാവി പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ മക്കളുടെ കരിയറിനെ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, അതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് ആശ്വാസം ലഭിച്ചേക്കാം. ഒരു കുടുംബാംഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ബിസിനസുകാര്‍ക്ക് ഏതെങ്കിലും നല്ല ഇടപാടില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടാനാകും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹം നിറവേറ്റുന്നതിന്, നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക, തുടര്‍ന്ന് ഇത് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിവിടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications