Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സർവാർത്ത സിദ്ധിയോഗം; ജീവിത വിജയം, നേട്ടങ്ങള്‍, പുതിയ ജോലി എന്നിവ ഈ 3 രാശിക്കാര്‍ക്ക്
Sarvartha Siddhi Yoga: ഇന്ന് ഫെബ്രുവരി 16-ാം തീയ്യതി സർവാർത്ത സിദ്ധിയോഗം രൂപപ്പെട്ടിരിക്കുകയാണ്. സൂര്യനും ബുധനും ഒരേ രാശിയില്‍ ഒന്നിച്ചിരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വാര്‍ത്ത സിദ്ധിയോഗം രൂപപ്പെട്ടിരിക്കുന്നത്. സർവാർത്ത സിദ്ധിയോഗം രൂപപ്പെട്ടിരിക്കുന്നത്. ഗ്രഹങ്ങളുടെ രാജവെന്നറിയപ്പെടുന്ന സൂര്യനും, ഗ്രഹങ്ങളിലെ രാജകുമാരന് എന്നറിയപ്പെടുന്ന ബുധനും വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ്.

ഈ രണ്ട് ഗ്രഹങ്ങള്‍ ഒത്ത് ചേര്‍ന്നാല്‍, ചില രാശികളില് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ഗണപതിയുടെ അനുഗ്രഹത്താല്‍ തടസ്സങ്ങള്‍ അകലുന്നതാണ്. ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാനും, നേട്ടങ്ങള്‍ ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
ആഗ്രഹങ്ങള്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം ഈ രാശിക്കാരെ അലട്ടുകയില്ല. ജീവിതത്തില്‍ സന്തോഷം നല്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ഇന്നത്തെ ദിവസം ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ഗ്രഹങ്ങളുടെ സംഗമത്താല്‍ ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. കുട്ടികളുമായി വിവിധ കലാപരിപാടികളില്‍ പങ്കെടുക്കുന്നതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
ദോഷപരിഹാരം: ഇന്നത്തെ ദിവസം തടസ്സങ്ങള്‍ അകലുന്നതിനായി ഗണപതിയെ ആരാധിക്കുന്നത് നല്ലതാണ്. 11 മുതല്‍ 21 വരെ കറുകപ്പുല്ല് അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് തൊഴില്‍ മേഖലയിലെ തടസ്സങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നതാണ്.
കര്‍ക്കിടകം
വളരെയധികം ഊര്‍ജവും ഉത്സാഹവും നല്കുന്ന ദിവസമായിരിക്കും ഇന്ന്. പല പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തികളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ഗണപതി ഭഗവാന്റെ അുഗ്രഹം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ശുഭകരമായ പല കാര്യങ്ങളിലും പങ്കാളിയാകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പരീക്ഷകളിലും, മത്സര പരീക്ഷകളിലും പങ്കെടുക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കുംടുംബ ജീവിതത്തില്‍ ഭാഗ്യങ്ങള്‍ തേടി എത്തുന്നതാണ്. പാരമ്പര്യ സ്വത്തിന്റെ അവകാശം ലഭിക്കാനുള്ള ഭാഗ്യം വന്നു ചേരുന്നതാണ്. നിങ്ങളുടെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും പലവിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
ദോഷപരിഹാരം: എല്ലാം ശുഭകരമായി ഭവിക്കാന്‍ അഥര്‍വശീര്‍ഷ ജപിക്കുക. പശുവിന് ശര്‍ക്കര കൊടുക്കുന്നത് നല്ലതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഗണപതി ഭഗഭവാന്റെ അനുഗ്രഹത്താല്‍ ഒത്തിരി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. നിരവധി ഭാഗ്യങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. പല കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതാണ്. പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ ആഗ്രഹങ്ങളും, സ്വപ്നങ്ങളും പൂര്‍ത്തീകരിക്കും. വിവാഹയോഗം വന്നെത്തുന്നതാണ്. കുടുംബത്തില്‍ ഇരട്ടി സന്തോഷം നിറഞ്ഞ ദിവസങ്ങളാണ് വരാനിരിക്കുന്നത്. ബഹുമാനം ലഭിക്കുന്ന പല അനുഭവങ്ങളും ജീവിതത്തില്‍ സംഭവിക്കും. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. രാഷ്ട്രീയ രംഗത്ത് പ്രശസ്തി ലഭിക്കും. പുതിയ വാഹനം അല്ലെങ്കില്‍ വസ്തു എന്നിവ വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ദോഷപരിഹാരം: എല്ലാം ശുഭകരമായി നിലനിര്‍ത്താന്‍ സൂര്യ ഭഗവാനെ ആരാധിക്കുക. സൂര്യഭഗവാന് ശര്‍ക്കര കലക്കിയ വെള്ളം വഴിപാടായി നല്‍കുക. നിങ്ങളുടെ അച്ഛന്റെ അനുഗ്രഹം തേടാനും മറക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
