Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
സര്വ്വപിതൃ അമാവാസിയുടെ അനുഗ്രഹ വര്‍ഷവും സര്‍വ്വാര്‍ത്ത സിദ്ധിയോഗവും; ഭാഗ്യം പടിവാതിലില്‍
ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷ അമാവാസി തിഥിയാണ് ഇന്ന്. സര്വ്വപിതൃ അമാവാസിയെന്നാണ് ഈ അമാവാസി അറിയപ്പെടുന്നത്. പിതൃക്കള്‍ക്ക് വേണ്ടി ശ്രാദ്ധം നടത്തുന്ന ദിവസമാണ് ഇന്ന്. ഇന്ന് ബ്രഹ യോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, ഇന്ദ്രയോഗം എന്നിവ രൂപപ്പെടുന്നു. ഉത്രമാണ് ഇന്നത്തെ നക്ഷത്രം. പൊതുവെ ഇന്ന് ശുഭദിനമാണ്.

വേദ ജ്യോതിഷ പ്രകാരം ഇന്നത്തെ ദിവസം ചില രാശികള്‍ക്ക് വളരെ അനുകൂലമാണ്. കാരണം ഇന്ന് രൂപപ്പെടുന്ന യോഗങ്ങള്‍ ഈ രാശികള്‍ക്കാണ് ഏറ്റവും ഗുണകരമാകുക. ഈ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുഭദിനമാണ് ഇന്ന്. പ്രത്യേകിച്ച് അമാവാസി തിഥിക്ക് ശ്രാദ്ധം ചെയ്യുന്നവര്‍ക്ക്. വീട്ടിലെല്ലാവരും ഇന്ന് സന്തോഷമുള്ളവരായിരിക്കും. ചില വലിയ തീരുമാനങ്ങള്‍ എടുക്കുന്ന ദിവസം കൂടിയായിരിക്കും ഇത്. വരുംദിവസങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള തീരുമാനങ്ങളും എടുത്തേക്കും. പിതൃക്കളുടെ അനുഗ്രഹം കൊണ്ട് തിരിച്ചുകിട്ടാനുള്ള പണം തിരികെ കിട്ടും. പങ്കാളിത്ത ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് ഈ ദിവസം ഗുണകരമാണ്. ബിസിവസ് ചെയ്യന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും സഹായം ലഭിച്ചേക്കും. ചില നല്ല വാര്‍ത്തകള്‍ ഇന്ന് കേള്‍ക്കും. കുടുംബാംഗങ്ങളുമായി സന്തോഷനിമിഷങ്ങള്‍ പങ്കിടും.
കന്നി
കന്നി രാശിക്കാര്‍ക്ക് ആരോഗ്യപരമായി നല്ല ദിവസമായിരിക്കും ഇത്. ഇന്ന് വളരെ ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. നിക്ഷേപകാര്യങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുക്കും. മുതിര്‍ന്നവരുടെയും പിതൃക്കളുടെയും അനുഗ്രഹത്താല്‍ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ബിസിനസുകാര്‍ക്ക് ബിസിനസില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നതിന് അനുകൂലമായ ചില വാര്‍ത്തകള്‍ തേടിയെത്തും. ജോലിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉല്ലാസത്തിന്റെയും സന്തോഷത്തിന്റെതുമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഇന്നത്തെ ദിവസം ഗുണകരമായിരിക്കും. ഗുരുക്കളുടെയും പിതൃക്കളുടെയും മുതിര്‍ന്നവരുടെയും അനുഗ്രഹം ഇന്ന് ജീവിതത്തില്‍ അനുഭവപ്പെടും. ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ നടക്കാന്‍ പോകുന്ന ദിവസം കൂടിയാണ് ഇന്ന്. കുട്ടികളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ചിലപ്പോള്‍ മക്കള്‍ക്ക് നല്ല ജോലികള്‍ കിട്ടാനിടയുണ്ട്. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് ചില ശുഭകരമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇടവരും. ഉദ്യോഗസ്ഥരെ സംബന്ധിച്ചെടുത്തോളം ഇന്നത്തെ ദിവസം ആയാസരഹിതമായിരിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
മകരം
ഇന്നത്തെ ദിവസം നേട്ടമാകുന്ന അടുത്ത രാശി മകരമാണ്. ഈ രാശിക്കാര്‍ക്ക് ഇന്ന് പിതാമഹന്മാരുടെ അനുഗ്രഹമുണ്ടായിരിക്കും. അപ്രതീക്ഷിതമായ ധനനേട്ടം ഇന്നുണ്ടാകും. ഇതുമൂലം ഇന്ന് ഇവര്‍ വളരെ സന്തോഷമുള്ളവരായിരിക്കും. ഉചിതമായ നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുകയും നിക്ഷേപകാര്യങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്യും. സര്വ്വപിതൃ അമാവാസി ശ്രാദ്ധം നടക്കുന്നതിനാല്‍ കുടുംബക്കാരുമായി ഒത്തുകൂടാനുള്ള അവസരം വന്നുചേരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും.
കുംഭം
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ കൊയ്യാന്‍ പോകുന്ന മറ്റൊരു രാശി കുംഭമാണ്. കുംഭം രാശിക്കാരുടെ വീട്ടില്‍ ഇന്ന് മംഗളകരമായ കാര്യങ്ങള്‍ നടക്കാനിടയുണ്ട്. ജീവിതപങ്കാളിയുടെ കൂടെ നവരാത്രി പൂജയ്ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ പോകും. ബിസിനസുകാര്‍ക്ക് ഇന്നത്തെ ദിവസം ലാഭകരമായിരിക്കും. ഇന്ന് പണമുണ്ടാക്കാനും സമ്പാദ്യം വളര്‍ത്താനും സാധിക്കും. വീട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഇന്നത്തോടെ അവസാനിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications