Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ജൂണ്‍ 12 അര്‍ദ്ധരാത്രിക്ക് മുന്‍പ് വിഷ്ണുഭഗവാന് സര്‍വ്വൈശ്വര്യം നല്കി അനുഗ്രഹിക്കുന്നവര്‍
സര്‍വ്വാര്‍ദ്ധ സിദ്ധിയോഗം എന്നത് വളരെയധികം ശുഭകരമായ ഒരു യോഗമാണ്. ഏത് കാര്യത്തിനും എന്ത് തീരുമാനം എടുക്കുന്നതിനും എല്ലാം അനുയോജ്യമായ ഒരു യോഗമാണ് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ ദിനത്തില്‍ സംഭവിക്കാം. ബുദ്ധപൂര്‍ണിമ ദിനത്തിലാണ് സര്‍വ്വാര്‍ദ്ധ സിദ്ധി യോഗം ആരംഭിക്കുന്നത്. ഇത് വരുന്ന 21 ദിവസത്തേക്ക് ചില നക്ഷത്രക്കാരില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭാഗ്യം കൊണ്ട് വരുന്നു. നിങ്ങളുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും അവസാനിച്ചു എന്ന് സൂചിപ്പിക്കുന്നതാണ് ഈ യോഗം.
27 നക്ഷത്രക്കാരില്‍ 18 നക്ഷത്രക്കാരിലാണ് സര്‍വ്വാര്‍ദ്ധ സിദ്ധി യോഗം അനുകൂല ഫലങ്ങള്‍ കൊണ്ട് വരുന്നത്. ഇത് ആരൊക്കെയെന്നും എന്തൊക്കെയാണ് ഇവര്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും എല്ലാം നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ ഉണ്ടാവുന്നതും ഉണ്ടാവാന്‍ ഇടയുള്ളതുമായ ഐശ്വര്യപൂര്‍ണമായ കാര്യങ്ങളെക്കുറിച്ചും നമ്മുടെ ഈ ലേഖനത്തില്‍ വായിക്കാം.

ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്വാര്ദ്ധ സിദ്ധിയോഗം രൂപപ്പെടുന്നതിനാല്‍ ഇവരുടെ ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ പുതിയ ബിസിനസ് ആരംഭിക്കുന്നതിനും സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു. വസ്ത്രവുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്ന വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ അതി ഗംഭീരഫലങ്ങളിലേക്ക് എത്തിക്കും.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്‍വ്വാര്‍ദ്ധ സിദ്ധി യോഗത്തിന്റെ ഫലമായി ജോലിസ്ഥലത്ത് ആഗ്രഹിക്കുന്നതിനേക്കാള്‍ അംഗീകാരവും പുരോഗതിയും ഉണ്ടാവുന്നു. ഒരു തരത്തിലുള്ള പ്രതിസന്ധികളും ഇവര്‍ക്ക് ഈ സമയം അതായത് വരുന്ന ജൂണ്‍ 12 വരെ അനുഭവിക്കേണ്ടി വരില്ല. വിഷ്ണുഭഗവാന് ഇവരുടെ ജീവിതത്തില്‍ നല്കുന്ന കടാക്ഷം ജീവിതം രക്ഷപ്പെടുത്തുന്നു. ശമ്പള വര്‍ദ്ധനവും ഓഹരിവിപണിയിലെ നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഈ നക്ഷത്രക്കാരുടെ യോഗഫലം
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്‍വ്വാര്‍ദ്ധ സിദ്ധി യോഗം പലപ്പോഴും ബിസിനസ് ലാഭത്തെ കൂടുതലാക്കുന്നു. കരിയറിലും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളില്‍ സന്തോഷം നിറക്കുന്നു. കൂടാതെ മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സന്തോഷത്തിന്െ ആകെത്തുകയായിരിക്കും കന്നിക്കൂറുകാര്‍ക്ക് സര്‍വ്വാര്‍ദ്ധ സിദ്ധി യോഗം നല്‍കുന്നത്. ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. അത് നിങ്ങളെ പോലും അത്ഭുതപ്പെടുത്തും.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്വ്വാര്ദ്ധസിദ്ധി യോഗയുടെ ഫലമായി പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. ബിസിനസും കുടുംബവും ഒരുപോലെ തന്നെ മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസിന്റെ തുടക്കം പോലും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമായിരിക്കും. എപ്പോഴും സന്തോഷത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിലും അതേ സന്തോഷം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. കരിയറിലും നിങ്ങള്‍ മുന്നേറുന്നു.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്‍വ്വാര്‍ദ്ധ സിദ്ധി യോഗയുടെ രൂപീകരണം ബുദ്ധപൂര്‍ണിമ ദിനത്തില്‍ സംഭവിക്കുന്നത് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ബിസിനസിലെ ലാഭം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഓണ്‍ലൈന്‍ ബിസിനസാണ് നിങ്ങളെ പലപ്പോഴും മുകളിലേക്ക് ഉയര്‍ത്തുന്നത്. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത ഉണ്ടാക്കിയെടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസില വളര്‍ച്ച നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സര്‍വ്വാര്‍ദ്ധ സിദ്ധി യോഗം നല്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഓണ്‍ലൈന്‍ ബിസിനസില്‍ നിങ്ങള്‍ മികച്ച ലാഭം കൊയ്യുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് വഴി നിങ്ങളുടെ ലാഭം രണ്ടിരട്ടിയാവുന്നു. വിദേശ ഇടപാടില്‍ നിന്ന് നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവും. എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും ഈ സമയം വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ നിങ്ങളില്‍ വന്ന് ചേരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
