Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം!
ഓഗസ്റ്റ് 12 അതിഗംഭീരം: സങ്കടഹര ചതുര്‍ത്ഥിയില്‍ ഗണേശന് തലയില്‍ കൈവെച്ചനുഗ്രഹം ചൊരിയും ഇവരില്‍
ഈ വര്‍ഷത്തെ സങ്കടഹര ചതുര്‍ത്ഥി വരുന്നത് ഓഗസ്റ്റ് 12 ചൊവ്വാഴ്ചയാണ്. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. മലയാളമാസത്തില്‍ പൗര്‍ണമി കഴിഞ്ഞ് വരുന്ന നാലാമത്തെ തിഥി ചതുര്‍ത്ഥി ദിനത്തിലാണ് സങ്കടഹര ചതുര്‍ത്ഥി വരുന്നത്. ഗണപതി ഭഗവാന് തന്റെ ഭക്തരെ തലയില്‍ കൈവെച്ചനുഗ്രഹിക്കുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തടസ്സങ്ങളും അകറ്റി ഐശ്വര്യവും സന്തോഷവും സമാധാനവും ഈ ദിനത്തില്‍ ഭഗവാന് നല്കുന്നു.
അന്നേ ദിവസം പ്രത്യേക വ്രതമനുഷ്ഠിക്കുന്നവരും നിരവധിയാണ്. കൂടാതെ ഗണപതി ക്ഷേത്രം സന്ദര്‍ശിക്കുന്നതും ഭഗവാന് വേണ്ടി പ്രത്യേകം പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നതും നല്ലതാണ്. ഈ വര്‍ഷം കര്‍ക്കിടക മാസത്തിലാണ് ചതുര്‍ത്ഥി ദിനം വരുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ചതുര്‍ത്ഥി മഹാ അംഗാര സങ്കടഹര ചതുര്‍ത്ഥി എന്നാണ് അറിയപ്പെടുന്നത്.

പ്രാധാന്യം
സങ്കടഹര ചതുര്‍ത്ഥി അനുഷ്ഠിക്കുന്നത് വഴി നിങ്ങള്‍ക്ക് ഭഗവാന്റെ അനുഗ്രഹം എന്നന്നേക്കുമായി നിലനില്ക്കുന്നു. ഈ ദിനത്തില്‍ ഗണേശന് പ്രീതിദായകമായ കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രാധാന്യം നല്‍കണം. ഗണപതി ഭഗവാനെ ഇടക്കിടെ പ്രാര്‍ത്ഥിക്കുകയും കറുക, മുക്കുറ്റി എന്നിവ ഭഗവാന് ശുദ്ധമനസ്സോടെ സമര്‍പ്പിക്കുന്നതും നിങ്ങളുടെ ദോഷത്തെ ഇല്ലാതാക്കുന്നു. കൂടാതെ ഒരു രൂപ നാണയം ഭഗവാന് ഉഴിഞ്ഞ് സമര്‍പ്പിക്കുന്നതും എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഈ ദിനത്തില്‍ ഐശ്വര്യത്തിനും ഭഗവാന്റെ അനുഗ്രഹത്തിനും വേണ്ടി 108 തവണ 'ഓം ഗം ഗണപതയേ നമ: ' എന്ന മന്ത്രം ജപിക്കേണ്ടതാണ്. അന്നേ ദിനത്തില്‍ ഭാഗ്യക്കൊടുമുടി കയറുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പുതിയ അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ നിങ്ങളെ തേടി എത്തുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതം മുന്നേറുന്നതിലേക്ക് എത്തുന്നു. ആരോഗ്യപ്രതിസന്ധികളെല്ലാം തന്നെ ഗണപതി ഭഗവാന് തട്ടി മാറ്റുന്നു. ഐശ്വര്യത്തിന്റെ ചവിട്ട് പടിയാണ് ഭഗവാന് ഈ ദിനത്തില്‍ നിങ്ങള്‍ക്കായി തുറന്നിടുന്നത്. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹം നിമിത്തം ഇരട്ടിയാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. കുടുംബത്തില്‍ ഐക്യവും സന്തോഷവും നിലനില്ക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സങ്കടഹര ചതുര്‍ത്ഥി ദിനത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉയര്‍ച്ചയും ഭഗവാന് നിങ്ങള്‍ക്കായി നല്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. പ്രതിസന്ധികളെല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹം നിമിത്തം ഇല്ലാതാവുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഭഗവാന് സാമ്പത്തിക പുരോഗതിയും സമ്പത്തും നല്കുന്നു. ബുദ്ധിപൂര്‍വ്വമായ എല്ലാ കാര്യങ്ങളും ഭഗവാന്റെ സാന്നിധ്യം നിമിത്തം മികച്ച തീരുമാനത്തിലേക്ക് എത്തുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. ബുദ്ധിപൂര്‍വ്വമായ തീരുമാനങ്ങള്‍ തന്നെയാണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാവുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹം കൊണ്ട് വരുന്നു എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്.
ധനു രാശി
ധനു രാശിക്കാരേയും ഭഗവാന് ആവോളം അനുഗ്രഹിക്കുന്ന ഒരു ദിനമാണ് ഇന്നത്തേത് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദ്യാഭ്യാസ സംബന്ധമായ എല്ലാ വിഘ്നങ്ങളും ഇല്ലാതാക്കുന്നതിന് ഭഗവാന് ഈ ദിനത്തില്‍ സഹായിക്കുന്നു. പുതിയ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. യാത്രകളെല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹം നിമിത്തം മികച്ചതാവുന്നു. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും നേട്ടങ്ങളും കൊണ്ട് വരുന്നു.



Click it and Unblock the Notifications
