Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
കവിള്, കൈപ്പത്തി, മൂക്ക് ഈ ഭാഗങ്ങളിലെ മറുക് രാജയോഗമാണ്, വേറെയുമുണ്ട് നേട്ടങ്ങള്‍
ശരീരത്തില്‍ മറുക് ഉള്ളത് സാധാരണമാണ്. എന്നാല്‍ ചില മറുകുകള്‍ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്‍കുന്നതാണ്. ശരീരത്തിലുണ്ടാവുന്ന ചില മറുകുകള്‍ പലപ്പോഴും സൗന്ദര്യത്തിന്റെ ഭാഗം കൂടിയാണ് എന്നാല്‍ ചില മറുകുകള്‍ നിങ്ങള്‍ക്ക് ഭാഗ്യവും കൊണ്ട് വരുന്നു. സാമുദ്രിക ശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് ചില ഭാഗത്തെ മറുകുകള്‍ നല്‍കുന്നത് സൗഭാഗ്യമാണ് എന്നതില്‍ സംശയം വേണ്ട. ഇത് രാജയോഗം വരെ നല്കുന്നു.
നിങ്ങളുടെ ശരീരത്തില്‍ ഇനി പറയുന്ന ആറ് ഭാഗത്ത് മറുകുകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നേട്ടങ്ങളും സൗഭാഗ്യവും വര്‍ദ്ധിപ്പിക്കുന്നു. രാജയോഗത്തിന്റെ ലക്ഷണമായും ഇത്തരം മറുകുകള്‍ സൂചിപ്പിക്കുന്നു. ഏതൊക്കെ സ്ഥലത്താണ് മറുകുകള്‍ ഉള്ളത് അവ എന്തൊക്കെ സൗഭാഗ്യങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

വലതു കവിളില്‍ മറുക്
നിങ്ങളുടെ വലത് കവിളില്‍ മറുക് ഉണ്ടെങ്കില്‍ അത് ഭാഗ്യമായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് മറുക് കവിളിന് നടുക്കണെങ്കില് അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു. മാത്രമല്ല പലപ്പോഴും വിജയം നിങ്ങളെ തേടി എത്തുന്നു. ഏത് ചെറിയ കാര്യത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. 35 വയസ്സിനുള്ളില്‍ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ഇവര്‍ സ്വന്തമാക്കുന്നു. സ്വന്തമായി ബിസിനസ് ആരംഭിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും സൗഭാഗ്യവും നിലനില്ക്കുന്നു.
കൈപ്പത്തിയിലെ മറുക്
നിങ്ങളുടെ കൈപ്പത്തിയില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തില്‍ വളരെയധികം നേ്ട്ടങ്ങള്‍ ഉണ്ടാവും എന്നത് തന്നെയാണ്. പലപ്പോഴും മുഷ്ടിയില് കാണുന്ന മറുകാണെങ്കില്‍ അതിവിശേഷമായി കണക്കാക്കുന്നു. ജീവിതത്തില്‍ ഉടനീളം ധാരാളം പണം ഇവരെ തേടി എത്തുന്നു. ഇവര്‍ക്ക് പണം സമ്പാദിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയിലും ഇവര്‍ക്ക് തളരാതെ മുന്നോട്ട് പോവാന്‍ സാധിക്കും. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു എന്നതില്‍ സംശയം വേണ്ട.
മൂക്കിന്റെ അറ്റത്ത് മറുക്
നിങ്ങളുടെ മൂക്കിന്റെ അറ്റത്ത് മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളിലെ സര്‍വ്വ സൗഭാഗ്യത്തെയാണ്. മൂക്കിലെ മറുക് രാജയോഗത്തിന്റെ ലക്ഷണമായാണ്് കണക്കാക്കുന്നത്. ഇത് കൂടാതെ വലിയ സുഖവും ആഢംബരവും നിങ്ങളെ കാത്തിരിക്കുന്നു. ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഒരു തരത്തിലും നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. അതെല്ലാം മറുകിന്റെ ഫലമായി സംഭവിക്കുന്നതാണ് എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്.
കൈത്തണ്ടയില്‍ മറുക്
നിങ്ങളുടെ കൈത്തണ്ടയില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിക്കാന്‍ യോഗമുള്ളവരാണ് എന്നതാണ്. ഇത് കൂടാതെ ഇവരുടെ വ്യക്തിത്വം വളരെയധികം സന്തോഷം നിറയുന്നതാണ് എന്നതാണ് സത്യം. പുരുഷന്മാരുടെ വലത് കൈത്തണ്ടയില്‍ മറുകുണ്ടാവുന്നത് എപ്പോഴും ഭാഗ്യത്തിന്റെ അടയാളമായാണ്് കണക്കാക്കുന്നത്. ഇത് ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും ഇവര്‍ വിധേയരാവുന്നു.
തള്ളവിരലില്‍ മറുക്
തള്ളവിരലില്‍ ഉണ്ടാവുന്ന മറുക് സൂചിപ്പിക്കുന്നത് നിങ്ങളുടെ സന്തോഷത്തെ തന്നെയാണ്. ഏത് സമയത്തും ജീവിതത്തില്‍ സൗഭാഗ്യം നിറയുന്ന സമയമാണ് തള്ളവിരലിലെ മറുക് സൂചിപ്പിക്കുന്നത്. തള്ളവിരലിന് നടുവില്‍ മറുകുണ്ടെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. വിദേശത്ത് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.
നെറ്റിയില്‍ മറുക്
നിങ്ങളുടെ നെറ്റിയില്‍ മറുകുണ്ടെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ വലിയ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. 35 വയസ്സിനുള്ളില്‍ തന്നെ ഇവര്‍ക്ക് സൂര്യനെപ്പോലെ തിളങ്ങുന്നതിനും നേട്ടങ്ങള്‍ കൂടുന്നതിനും സാധ്യത കാണുന്നു. ആഢംബരത്തോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് ഈ മറുക് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications