Latest Updates
-
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ!
സൂര്യനും ശനിയും നേര്‍ക്കുനേര്‍; സമസപ്തക യോഗത്തിലൂടെ കഷ്ടതകള്‍ക്കും സങ്കടത്തിനും അറുതി
ജ്യോതിഷപ്രകാരമുള്ള നവഗ്രഹങ്ങളില്‍ എല്ലാ ഗ്രഹങ്ങളും നിശ്ചിതകാലയളവില്‍ രാശികള്‍ മാറുന്നുണ്ട്. ഇതിന്റെ പ്രതിഫലനങ്ങള്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും അനുഭവപ്പെടുമെന്നാണ് പറയുന്നത്. മനുഷ്യരുടെ ജീവിതസാഹചര്യങ്ങളിലെ മാറ്റങ്ങളിലൂടെ നമുക്കത് പ്രത്യേകിച്ച് അറിയാന്‍ കഴിയും. ആഗസ്റ്റ് 16ന് സൂര്യന് ചിങ്ങം രാശിയിലേക്ക് കടന്നിരിക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനി കുംഭം രാശിയിലാണ് ഉള്ളത്. സ്ഥാനപ്രകാരം ഈ ഗ്രഹങ്ങള്‍ 180 ഡിഗ്രിയിലാണ് സ്ഥിതിചെയ്യുന്നത്. അതോടൊപ്പം സൂര്യനും ശനിയും അന്യോന്യം ഏഴാമത്തെ ഭാവത്തിലാണ് നില്‍ക്കുന്നത്. നവഗ്രഹങ്ങളില്‍ വളരെ ശക്തിയുള്ള ഈ രണ്ട് ഗ്രഹങ്ങളിലൂടെ അങ്ങനെ സമസപ്തക യോഗം രൂപമെടുത്തിരിക്കുന്നു. എന്താണ് ഈ യോഗമെന്നും ആര്‍ക്കാണ് ഇത് കൊണ്ടുള്ള നേട്ടങ്ങളെന്നും നോക്കാം.

സമസപ്തക യോഗം
രണ്ട് ഗ്രഹങ്ങള്‍ മുഖാമുഖം വരുമ്പോള്‍ രൂപമെടുക്കുന്ന യോഗമാണ് സമസപ്തക യോഗം.ഉദാഹരണത്തിന് സൂര്യന് മേടം രാശിയിലും ശനി തുലാം രാശിയിലും സ്ഥിതി ചെയ്യുമ്പോള്‍ ഈ രണ്ട് ഗ്രഹങ്ങളും സമസപ്തക യോഗം സൃഷ്ടിക്കും. ഈ സമയം രണ്ട് ഗ്രഹങ്ങളും അന്യോന്യം ഏഴാമത്തെ ഭാവത്തിലായിരിക്കും. ഈ യോഗത്തിന്റെ നേട്ടങ്ങള്‍ ഏതെല്ലാം രാശികള്‍ക്കാണ് ഉണ്ടാകുക എന്ന് നോക്കാം.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സമസപ്തക യോഗത്തിന്റെ നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ ഈ രാശിക്കാര്‍ കൂടുതല്‍ ജനപ്രിയരാകും. സമൂഹത്തില്‍ ഇവരോടുള്ള ബഹുമാനവും ആദരവും വര്‍ധിക്കും. സവിശേഷമായ ബുദ്ധിശക്തിയും വിവേകവും കൊണ്ട് ഈ രാശിക്കാര്‍ എല്ലാ കാര്യങ്ങളിലും വിജയം നേടും. ഉദ്യോഗസ്ഥരായ കുംഭം രാശിക്കാര്‍ക്ക് അവരുടെ തൊഴിലിലും കരിയറിലും വലിയ വിജയങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാലയളവ് ആണിത്.
വിവാഹതര്‍ക്ക് ഈ കാലയളവില്‍ ദാമ്പത്യത്തില്‍ പരസ്പരസഹകരണം വര്‍ധിക്കും. ഭാഗ്യത്തിന്റെ പിന്തുണയോടെ അവര്‍ക്ക് പല കാര്യങ്ങളിലും വിജയമുണ്ടാകും. ഏറെക്കാലമായി മാറ്റിവെച്ചിരുന്ന ജോലികള്‍ ചെയ്തുതീര്‍ക്കും. വിവാഹിതരല്ലാത്തവര്‍ക്ക് ഈ കാലയളവില്‍ കല്യാണയോഗം ഉണ്ടാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഈ സമയം സാമ്പത്തികനേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുംഭം രാശിക്കാരെ സംബന്ധിച്ചെടുത്തോളം പൊതുവേ സമസപ്തകയോഗത്താല് ജീവിതം ധന്യമായി തീരും.
മേടം
സമസപ്തകയോഗം രൂപം കൊള്ളുന്നതിലൂടെ മേടം രാശിക്കാര്‍ക്ക് ജീവിതത്തിലെ നല്ല ദിനങ്ങള്‍ക്ക് തുടക്കമാകും. പല മേഖലകളിലും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. വരുമാനം വളരെയധികം വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സ് ഉണ്ടാകാനും അങ്ങനെ സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടാനും സാധ്യതയുണ്ട്. ഈ കാലയളവില്‍ മേടം രാശിക്കാര്‍ക്ക് കൂടുതല്‍ സന്തോഷം അനുഭവപ്പെടും.ബിസിനസുകാര്‍ക്ക് പുതിയ സ്രോതസ്സുകളില്‍ നിന്നും വരുമാനം എത്തിത്തുടങ്ങും. കിട്ടാനുള്ള പണം കിട്ടും. പുതിയ ഓര്‍ഡറുകളോ കരാറകളോ സ്വന്തമാക്കും. അതില്‍ നിന്നും ഭാവിയില്‍ വലിയ ലാഭം ഉണ്ടാകും.
ജോലിസ്ഥലത്തും മേടം രാശിക്കാര്‍ നേട്ടമുണ്ടാക്കും. ഇത് നിറഞ്ഞ സംതൃപ്തിയും സന്തോഷവും നല്‍കും. പല നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തും. സന്താനവുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്.
മിഥുനം
സമസപ്തക യോഗം മിഥുനം രാശിക്കാരുടെ എല്ലാ ആശങ്കകള്‍ക്കും വിരാമമേകും. ഭാഗ്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഈ സമയത്ത് മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. രാജ്യത്തിനകത്തും പുറത്തുമായി യാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്. ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഈ കാലയളവില്‍ അതില്‍ നിന്നും മോചനം ലഭിക്കും. അനാവശ്യ ചിലവുകള്‍ കുറയുകയും അങ്ങനെ പണം ലാഭിക്കാനും സാധിക്കും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ അനുകൂലമായ സമയമാണിത്.
ജോലിസ്ഥലത്തെ പൂര്‍ത്തിയാകാതെ കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തീകരിക്കും. മംഗളകരമായ ആഘോഷങ്ങളിലും മതപരമായ ചടങ്ങുകളിലും പങ്കെടുക്കും. ഇത് മനസ്സിന് ഉന്മേഷവും സമാധാനവും നല്‍കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിച്ചേക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications