Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
30 വര്‍ഷത്തിന് ശേഷം ദുരിതക്കയത്തിലാഴുന്നവര്: സമസപ്തകയോഗം വട്ടം കറക്കും രാശിക്കാര്‍
സൂര്യനും ശനിയും ചേര്‍ന്ന് രൂപം നല്കുന്ന സമസപ്തക യോഗം പലപ്പോഴും ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്‍കുന്നതാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ പക്ഷേ ദോഷഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരും ഉണ്ടായിരിക്കും. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും എന്നത് വളരെ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം സൂര്യനും ശനിയും ചേര്‍ന്ന് രൂപീകരിക്കുന്ന സമസപ്തക യോഗത്തില്‍ 2025 അവസാനം വരെ ചില രാശിക്കാര്‍ക്ക് നിര്‍ണായക മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് അനുകൂലമായിരിക്കണം എന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
30 വര്‍ഷത്തിന് ശേഷമാണ് സൂര്യനും ശനിയും തമ്മിലുള്ള ഈ അപൂര്‍വ സംയോഗം നടക്കുന്നത്. എന്നാല്‍ ഇത് നാല് രാശിക്കാരില്‍ വളരെ മോശം അനുഭവങ്ങളും ഫലങ്ങളുമാണ് നല്‍കുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നതിനുള്ള യോഗം കാണുന്നു. സെപ്റ്റംബര്‍ 17-ന് കന്നി രാശിയില്‍ പ്രവേശിച്ച സൂര്യന് ഒക്ടോബര്‍ 17 വരെ അവിടെ തുടരും. നിലവില്‍ കന്നി രാശിയിലുള്ള സൂര്യനും മീനം രാശിയിലുള്ള ശനിയും ചേര്‍ന്നാണ് സമസപ്തക യോഗം രൂപം കൊള്ളുന്നത്. ഇത് പലപ്പോഴും ജോലിയില്‍ വരെ ഉയര്‍ച്ച താഴ്ചകള്‍ സൃഷ്ടിക്കുന്നു. അത് ഏതൊക്കെ രാശിക്കാരിലാണ് എന്ന് നമുക്ക് നോക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് സമസപ്തക യോഗം പല വിധത്തിലുള്ള ദോഷഫലങ്ങള്‍ നല്കുന്നു. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുകയില്ല. എന്ന് മാത്രമല്ല വിദേശത്തേക്ക് യാത്ര നടത്തുന്നവര്‍ക്ക് അതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാവുന്നതിന് യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ അത്ര നല്ല ഫലങ്ങളല്ല ലഭിക്കുന്നത്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അല്പം ശ്രദ്ധയോടെ വേണം എന്നതാണ്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുകയില്ല. അത് ജോലിയില്‍ പ്രശ്നങ്ങളുണ്ടാക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ യോഗം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഫലമായി നല്‍കുന്നത്. അതിന്റെ ഫലമായി ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നു. പല സാഹചര്യങ്ങളിലും അത് സംഘര്‍ഷത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക ്എത്തും. ഉന്മേഷത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ പോലും പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് നീങ്ങുന്നില്ല. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സമസപ്തക യോഗം നിങ്ങളഉടെ ജീവിതത്തില്‍ ബന്ധങ്ങളെ വളരെയധികം മോശമായ രീതിയില്‍ സ്വാധീനിക്കുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. അത് നിങ്ങളുടെ ഉത്തരവാദിത്വങ്ങളെ മറക്കുന്ന അവസ്ഥയിലേക്ക് വരെ എത്തി്ക്കും. പലപ്പോഴും പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് നിങ്ങളെത്തുന്നു. ജീവിത ശൈലി രോഗങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരും. സമ്മര്‍ദ്ദത്തെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് അല്പം ശ്രദ്ധിച്ച് വേണം. കാര്യങ്ങള്‍ പലപ്പോഴും കൈവിട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിലെ പ്രശ്നങ്ങള്‍ നിങ്ങളുടെ സമാധാനം കെടുത്തുന്നു. അതുകൊണ്ട് തന്നെ കൈകാര്യം ചെയ്യുന്ന ഓരോ കാര്യവും അതീവ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി പ്രശ്നത്തിലാവാം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ യോഗം തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകാം. പലപ്പോഴും തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കും. അപ്രതീക്ഷിതമായ ചിലവുകള്‍ വര്‍ദ്ധിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പല കാര്യത്തിലും അലട്ടിക്കൊണ്ടിരിക്കും. ഈ സമയം പലപ്പോഴും എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നില്ക്കുന്ന അവസ്ഥ പല കാര്യത്തിലും സംഭവിക്കാം. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്കും എത്തിക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മനസ്സിന്റെ ആരോഗ്യം പോലും കൈമോശം വരുന്ന അവസ്ഥയുണ്ടാവാം. ഈ സമയത്ത് ഒറ്റപ്പെടല്‍ നിങ്ങളെ വല്ലാതെ വേട്ടയാടും. സാമ്പത്തികമായും വളരെയധികം തളര്‍ന്ന് പോവുന്ന ്അവസ്ഥയാണ് കാത്തിരിക്കുന്നത്. ശ്രദ്ധാപൂര്‍വമായ തീരുമാനങ്ങളിലൂടെയും ജാഗ്രതയോടെയും വേണം ഈ സമയം മുന്നോട്ട് പോവുന്നതിന്.



Click it and Unblock the Notifications