Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൊടികുത്തിവാഴും സമസപ്തക രാജയോഗം; ഐശ്വര്യദേവതയുടെ കടാക്ഷത്തില്‍ ഇന്ന് മുതല്‍ കഷ്ടകാലത്തിന് അറുതി
ഗ്രഹങ്ങളുടെ അധിപതിയായ സൂര്യന് മകരം രാശിയില്‍ സംക്രമിച്ചിരിക്കുകയാണ്. സൂര്യന്റെ രാശിമാറ്റങ്ങളില്‍ ഏറ്റവും സുപ്രധാന രാശിമാണ് മകര സംക്രാന്തി എന്നും അറിയപ്പെടുന്ന മകരം രാശിയിലേക്കുള്ള സൂര്യന്റെ രാശിമാറ്റം. ഈ രാശിമാറ്റത്തോടെ ഉത്തരായനം ആരംഭിക്കുന്നു. ഉത്തരായനകാലത്ത് ദേവന്മാര് ഉണര്‍ന്നിരിക്കുമെന്നും ഭൂമിയില്‍ സമ്പല്‍സമൃദ്ധിക്ക് അനുകൂലമായ സമയം വന്നുചേരുമെന്നുമാണ് വിശ്വാസം.

ജനുവരി 14 രാവിലെ 8.41നാണ് സൂര്യന് മകരം രാശിയിലേക്ക് സംക്രമിച്ചത്. ഇനിയുള്ള ഒരു മാസക്കാലം മകരം രാശിയില്‍ ആയിരിക്കും സൂര്യന്റെ സഞ്ചാരം. ഗ്രഹങ്ങളുടെ സേനാപതിയായ ചൊവ്വ നിലവില്‍ കര്‍ക്കിടകം രാശിയിലാണ് സഞ്ചരിക്കുന്നത്. സൂര്യന്റെ രാശിമാറ്റത്തോടെ ചൊവ്വയും സൂര്യനും പരസ്പരം ഏഴാംഭാവത്തിലാണ് സ്ഥിതിചെയ്യുന്നത്. സമസപ്തക രാജയോഗം എന്നാണ് ഇതറിയപ്പെടുന്നത്. സമസപ്തക രാജയോഗത്തിലൂടെ ഇന്ന് മുതല്‍ ചില രാശികള്‍ക്ക് ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും നാളുകള്‍ ആരംഭിക്കും. നേരെമറിച്ച് ഈ രാജയോഗം വിനയായി തീരുന്ന രാശികളും ഉണ്ട്. സൂര്യനും ചൊവ്വയും ചേര്‍ന്ന് സൃഷ്ടിക്കുന്ന സമസപ്തക രാജയോഗം ആര്‍ക്കാണ് ഗുണകരമാകുക എന്നറിയാം.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സമസപ്തക രാജയോഗത്തിന്റെ പ്രയോജനങ്ങള്‍ ലഭിക്കും. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. ഇവരില്‍ ആത്മവിശ്വാസം വളരും. ഏതുകാര്യവും ധൈര്യത്തോടെ ചെയ്യാന്‍ സാധിക്കും. അതില്‍ വിജയം നേടും. കരിയറില്‍ ഇത്രയും നാള് ചെയ്യ അധ്വാനം വെറുതെയാകില്ല. സമസപ്തക രാജയോഗത്തിലൂടെ അതിന് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കും. പാരമ്പര്യ സ്വത്തും അര്‍ഹിക്കുന്ന ധനവും കൈകളിലേക്ക് വന്നുചേരും. ധനം വന്ന് മൂടുന്ന അവസ്ഥയുണ്ടാകില്ലെങ്കിലും ധനക്ലേശം ഉണ്ടാകില്ല. വരുമാനത്തില്‍ നേരിയ വര്‍ധനവ് ഉണ്ടാകും. ചിലവ് കുറയും. അതിലൂടെ സമ്പാദ്യം വളരാനുള്ള അവസരമൊരുങ്ങും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചൊവ്വയുടെയും സൂര്യന്റെയും ശുഭസ്ഥിതിയില് രൂപം കൊണ്ട സമസപ്തക രാജയോഗം ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ കൊണ്ടുവരും. ബുദ്ധിമുട്ടുകള്‍ അകലും. പരിശ്രമങ്ങള്‍ വിജയം കാണും. ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയ കാര്യങ്ങള്‍ പോലും ചെയ്യാനാകും. ധാര്‍മ്മിക കാര്യങ്ങളിലും മതപരമായ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഭാഗമാകും. ഇത് മനശാന്തിയും സമാധാനവും നല്‍കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ ചില വലിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. ചെയ്യുന്ന ഓരോ കാര്യവും നൂരിരട്ടി പ്രതിഫലം നല്‍കും. ഇത് മനസ്സിന് സംതൃപ്തിയും സമാധാനവും നല്‍കും. ബിസിനസില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യും. സാമ്പത്തികമായി നില അഭിവൃദ്ധിപ്പെടും. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് നിരവധി യാത്രകള്‍ വേണ്ടിവരുമെങ്കിലും അവയെല്ലാം വിജയം നല്‍കും. പ്രണയജീവിതം കൂടുതല്‍ സന്തോഷകരമാകും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിരുന്ന പ്രയാസങ്ങളെല്ലാം തീര്‍ന്ന് സന്തോഷവും സമാധാനവും വന്നെത്താന്‍ സമസപ്തക രാജയോഗം കാരണമാകും. കരിയറില്‍ ഇവര്‍ക്ക് അപ്രതീക്ഷിത നേട്ടവും സാമ്പത്തിക ലാഭവും ഉണ്ടാകും. പുതിയ ജോലി അവസരങ്ങളും ഇവര്‍ക്ക് മുമ്പില്‍ തെളിയും. ബിസിനസില്‍ നിന്നും നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ് വളര്‍ച്ചയ്ക്കും സാമ്പത്തിക ലാഭത്തിനുമായി പുതിയ ആശയങ്ങളും പദ്ധതികളും നടപ്പിലാക്കും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം വന്നെത്തും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും അഭിപ്രായസമത്വവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വരുമാനത്തില്‍ വര്‍ധനവുണ്ടാകുമെങ്കിലും അത് വളരെ നേരിയതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
