Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സമസപ്തക രാജയോഗം: ശുക്രനും ചൊവ്വയും മുഖാമുഖം, ഈ രാജയോഗ സൗഭാഗ്യം നിങ്ങള്‍ക്കുണ്ടോ
വര്‍ഷാവസാനമായ ഡിസംബറില്‍ നിരവധി ഗ്രഹസ്ഥിതികളില് മാറ്റം വരുന്നുണ്ട്. ഗ്രഹങ്ങളുടെ സേനാപതിയായ ചൊവ്വ ഡിസംബറില്‍ കര്‍ക്കടകം രാശിയിലാണ് ഉണ്ടാകുക. അസുരഗുരുവായ ശുക്രന് ഡിസംബറില്‍ രണ്ട് തവണ രാശിപരിവര്‍ത്തനം നടത്തുന്നു. ശുക്രന് ശനിയുടെ രാശിയായ മകരത്തില്‍ സ്ഥിതി ചെയ്യുമ്പോള്‍ ചൊവ്വയുമായി ചേര്‍ന്ന് സമസപ്തക രാജയോഗം സൃഷ്ടിക്കുന്നുണ്ട്.

ചൊവ്വയ്ക്കും ശുക്രനും ഇടയില്‍ 180 ഡിഗ്രി കോണളവ് രൂപപ്പെടുമ്പോഴാണ് സമസപ്തക രാജയോഗം ഉണ്ടാകുന്നത്. രണ്ട് മഹത് ഗ്രഹങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ഈ ശുഭയോഗം മൂലം ചില രാശികള്‍ക്ക് ഡിസംബര്‍ മാസത്തില്‍ നിരവധി നേട്ടങ്ങള്‍ വന്നണയും. ഡിസംബര്‍ രണ്ടിന് രാവിലെ 11.46നാണ് ശുക്രന് മകരം രാശിയിലേക്ക് എത്തുന്നത്. ഡിസംബര്‍ 28 വരെ ഇതേ രാശിയില്‍ തന്നെയായിരിക്കും ശുക്രന്. അതുകൊണ്ട് ഡിസംബര്‍ 28 വരെ താഴെ പറയുന്നവര്‍ക്ക് സമസപ്തക രാജയോഗം അനുഭവവേദ്യമാകും.
മേടം
മേടം രാശിയുടെ പത്താമത്തെ ഭാവത്തിലാണ് ശുക്രന് സ്ഥിതി ചെയ്യുന്നത്. ചൊവ്വ ഈ രാശിയുടെ നാലാമത്തെ ഭാവത്തിലും സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് മുന്നിലുള്ള വെല്ലുവിളികളെ ധീരതയോടെ നേരിടാന്‍ സാധിക്കും. കുടുംബം, ധനം, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന ശുക്രന് മേടം രാശിക്കാര്‍ക്ക് അനേകം നേട്ടങ്ങള്‍ പ്രദാനം ചെയ്യും. അപ്രതീക്ഷിതമായി പണം കയ്യില്‍ വന്നുചേരും. നാലാംഭാവത്തില്‍ ചൊവ്വ സ്ഥിതി ചെയ്യുന്നത് കൊണ്ട് ഇവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും തന്റേടവും വര്‍ധിക്കും. പല പ്രതിസന്ധികളും ഇവര്‍ക്ക് തരണം ചെയ്യേണ്ടതായി വരും. എന്നാല്‍ ശുക്രന്റെ കൃപാകടാക്ഷം കൊണ്ട് അതിനെയെല്ലാം ധീരമായി നേരിടാന്‍ ഇവര്‍ക്ക് സാധിക്കും. സമസപ്തക രാജയോഗം കൊണ്ട് ജോലിയിലും ബിസിനസിലും സമൂഹത്തിലും ഇവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. വരുമാനസ്രോതസ്സുകള്‍ വര്‍ധിക്കുകയും ധാരാളം പണം കയ്യില്‍ വന്നുചേരുകയും ചെയ്യും. അതുകൊണ്ട് സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും സമ്പാദ്യം വളരുകയും ചെയ്യും.
കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്കും സമസപ്തക രാജയോഗം ലാഭകരമാകും. ഈ രാശിയില്‍ ചൊവ്വ പതിനൊന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുക. ശുക്രന് അഞ്ചാം ഭാവത്തിലും. അതുകൊണ്ട് ആ രാശിക്കാര്‍ക്ക് എല്ലാ കര്‍മ്മരംഗങ്ങളിലും വിജയം കൈവരും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ബിസിനസില്‍ നിന്നും വലിയ ലാഭം ഇവരെ തേടിയെത്തും. നിക്ഷേപങ്ങള്‍ നടത്താനും പഴയ നിക്ഷേപങ്ങളിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാനും കഴിയും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായി തുടരും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചൊവ്വ ഏഴാം ഭാവത്തിലും ശുക്രന് ലഗ്നഭാവത്തിലും ആണ്. അതുകൊണ്ട് സമസപ്തക രാജയോഗം ഇവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. കരിയറില്‍ ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടാകും. ദൂരയാത്രകള് വേണ്ടിവന്നേക്കും. അതുപക്ഷേ കരിയറിന് ഗുണം ചെയ്യും. ബിസിനസില്‍ ചില വലിയ കരാറുകള്‍ ലഭിക്കും. പുതിയ ബിസിനസ് പദ്ധതിയിടുന്നവര്‍ക്കും സമയം അനുകൂലമാണ്. കടംകൊടുത്ത പണം തിരിച്ചുകിട്ടും. സാമ്പത്തികപ്രയാസങ്ങള്‍ അവസാനിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
