Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബുധനും ശുക്രനും ഒന്നിക്കുന്നു, സമസപ്തക രാജയോഗത്താല്‍ ജീവിതം അടിമുടി മാറും
അസുരഗുരുവെന്നാണ് ജ്യോതിഷം ശുക്രനെ വിളിക്കുന്നത്. പ്രേമം, ആകര്‍ഷണം, സമ്പത്ത്, ബുദ്ധിവൈഭവം, സുഖസൗകര്യം തുടങ്ങി ഒരു മനുഷ്യന് ജീവിതത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെയെല്ലാം കാരണഭൂതനാണ് ശുക്രന്. അതുകൊണ്ട് ശുക്രന്റെ ചലനം ഈ മേഖലകളിലെല്ലാം പ്രതിഫലനമുണ്ടാക്കും. അതേസമയം ദേവഗുരുവാണ് വ്യാഴം. പ്രശസ്തി, പദവി, വിദ്യാഭ്യാസം, ധനം, സന്താനം, ധാര്‍മ്മിക കാര്യങ്ങള്‍ എന്നീ മേഖലകളിലാണ് വ്യാഴത്തിന്റെ സ്വാധീനം. ശുക്രനെ അപേക്ഷിച്ച് ഒരു രാശിയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന ഗ്രഹമാണ് വ്യാഴം. ഏതാണ്ട് ഒരു വര്‍ഷത്തോളമാണ് വ്യാഴം ഒരു രാശിയില്‍ നിലകൊള്ളുക.

സമസപ്തക രാജയോഗം
ഒക്ടോബര്‍ 10ന് വ്യാഴം ഇടവം രാശിയില്‍ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കാന്‍ പോകുകയാണ്. ഒക്ടോബര്‍ 13ന് ശുക്രന് വൃശ്ചികം രാശിയിലേക്ക് എത്തും. ഈ രണ്ട് ഗ്രഹങ്ങള്‍ പരസ്പരം ഏഴാംഭാവത്തിലായിരിക്കും ഉണ്ടായിരിക്കുക. അങ്ങനെ ശുക്രനും വ്യാഴത്തിനുമിടയില്‍ സമസപ്തക രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. വളരെ ശുഭഫലദായകമായ രാജയോഗമാണ് സമസപ്തക രാജയോഗം. ഈ യോഗം രൂപപ്പെടുന്നതിന്റെ ഫലമായി ചില രാശികള്‍ക്ക് ജീവിതത്തില്‍ സമ്പത്തും സന്തോഷവും മറ്റ് നേട്ടങ്ങളും വന്നുചേരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സമസപ്തക രാജയോഗം നേട്ടമായി മാറും. കാരണം ഈ രാശിയുടെ ലഗ്നഭാവത്തിലാണ് വ്യാഴമുള്ളത്. ശുക്രന് ഏഴാമത്തെ ഭാവത്തിലും സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് സമസപ്തക രാജയോഗം ഇടവം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഇവര്‍ക്ക് എല്ലാ ജീവിത മണ്ഡലങ്ങളിലും സന്തോഷവും സംതൃപ്തിയും കൈവരും. ഒപ്പം സാമ്പത്തിക നേട്ടവും കൈവരും. വിദേശത്ത് ജോലി ചെയ്യാനുള്ള ഓഫറുകള്‍ ലഭിക്കും. സാമ്പത്തികമായി വളരെയധികം അഭിവൃദ്ധി ഈ കാലയളവില്‍ കൈവരും. കുടുംബത്തോടൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടും. ജോലിയില്‍ മികവ് പ്രകടമാക്കാന്‍ സാധിക്കും. അതിനനുസരിച്ച് സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും പ്രതീക്ഷിക്കാവുന്നതാണ്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഈ കാലയളവില്‍ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. എതിരാളികള്‍ക്ക് മേല്‍ വിജയം നേടും. ശത്രുക്കളുമായി ബന്ധപ്പെട്ടും അല്ലാതെയും അനുഭവിച്ചിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. ജീവിതത്തില്‍ പലതരത്തിലുള്ള സന്തോഷങ്ങള്‍ അനുഭവപ്പെടുന്ന സമയമാണ്. ദാമ്പത്യജീവിതവും സന്തോഷകരമാകും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണ്.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സമസപ്തക രാജയോഗം സൗഭാഗ്യമേകും. ഈ കാലയളവില്‍ ഈ രാശിക്കാര്‍ക്ക് ഭൗതികസുഖങ്ങള്‍ കൂടുതലായി അനുഭവിക്കാന്‍ യോഗമുണ്ടാകും. കുടുംബത്തില്‍ വളരെ നല്ല സമയമായിരിക്കും. സന്തോഷവും സമാധാനവും പുലരും. പൊതുവേ എല്ലാവരും സന്തുഷ്ടരായിരിക്കും. ജീവിതത്തില്‍ ചില പുതിയ കാര്യങ്ങളും പുതിയ അനുഭവങ്ങളും ഉണ്ടാകും. കരിയറിലും നേട്ടങ്ങളുണ്ടാകും. യാത്രകള്‍ ചെയ്യേണ്ടതായി വരും. അത് കരിയറിലും ജീവിതത്തിലും നേട്ടമുണ്ടാക്കും. ബിസിനസില്‍ നിന്നും ലാഭമുണ്ടാകും. ജീവിതത്തില്‍ ഒന്നിന് പിറകേ ഒന്നായി സന്തോഷം വന്നെത്തും. ആരോഗ്യസ്ഥിതിയും തൃപ്തികരമായിരിക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും സമസപ്തക രാജയോഗം ഗുണകരമായിത്തീരും. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ ഏറെ സന്തോഷം അനുഭവപ്പെടുന്ന സമയമായിരിക്കും ഇത്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. കുട്ടികളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. വിദേശജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള നല്ല അവസരങ്ങള്‍ വന്നുചേരും. ബിസിനസ് ചെയ്യുന്നവര്‍ക്കും സാമ്പത്തികമായി മുന്നേറാന്‍ അനുകൂലമായ സമയമാണ്. മൊത്തത്തില്‍ സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ലാഭം കൈവരും. സമ്പാദ്യം വളരും. ആഗ്രഹിച്ചത് പോലുള്ള ജീവിതപങ്കാളിയെ ലഭിക്കും. ഇത് മനസ്സിന് സന്തോഷം നല്‍കും. ആരോഗ്യം തൃപ്തികരമായിരിക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള പേരും പ്രശസ്തിയും വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
