Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശുക്രന് ധനുവിലേയ്ക്ക്; 12-ല്‍ 6 രാശിക്കാർ രാജാവിനെപ്പോലെ സുഖിച്ച് വാഴും, നേട്ടങ്ങൾ ഇവർക്ക്
സമ്പത്ത്, പേര്, പ്രശസ്തി, സന്തോഷം, ആഢംബരം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിരിക്കുന്നത് ശുക്രന്റെ അടിസ്ഥാനത്തിലാണ്. ശുക്രനിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങളുടെ ഭാവിയെ മാറ്റിമറയ്ക്കാം. വേദ ജ്യോതിഷ പ്രകാരം നവംബര്‍ 7ന് ശുക്രന് ധനു രാശിയിലേയ്ക്ക് കടക്കാന്‍ പോവുകയാണ്.

ശുക്രന് രാശിമാറുമ്പോള്‍ ചില രാശിക്കാരെ ഇത് ദോഷകരമായി ബാധിച്ചെന്ന് വന്നേക്കാം. അതുപോലെ, ചിലരെ രാജാവിനെപ്പോലെ വാഴിക്കുകയും ചെയ്യും. ഇതില്‍ ഭാഗ്യങ്ങള്‍ നേടിയെടുക്കാന്‍ യോഗം സിദ്ധിക്കുന്നത് 6 രാശിക്കാര്‍ക്കാണ്. ഈ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മിഥുനം
പല മത്സര പരീക്ഷകളിലും നല്ല ഉന്നത വിജയം കൈവരിക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പഠനത്തില്‍ പിന്നാക്കം നിന്നവര്‍ പോലും പഠനത്തില്‍ മുന്നോട്ട് വരുന്നതാണ്. അതുപോലെ, സര്‍ക്കാര്‍ പരീക്ഷകളില്‍ നല്ല മാര്‍ക്ക് ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കള്‍ക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ സമ്മാനമായി നല്കാന് സാധിക്കുന്നതാണ്.
ചിങ്ങം
ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ സാധിക്കുന്നതിനാല്‍, പ്രൊമോഷന് ലഭിക്കാനും നിങ്ങളെ സഹായിച്ചെന്ന് വരാം. അതുപോലെ, സാമ്പത്തിക ബാധ്യതകള്‍ കുറയുന്നതാണ്. പലമേഖലയില്‍ നിന്നും നിങ്ങള്‍ക്ക് സമ്പാദ്യം കുമിഞ്ഞ് കൂടുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. ദമ്പതികള്‍ക്കിടയില്‍ നല്ല സൗഹൃദം ഉണ്ടായിരിക്കുന്നതാണ്.
തുലാം
പ്രണയസാഫല്യം ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാവുന്നതാണ്. വിദേശത്തേയ്ക്ക പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ഓരോ കാര്യങ്ങളും ആഗ്രഹിച്ച സമയത്ത്, ആഗ്രഹിച്ച രീതിയില്‍ നിങ്ങള്‍ക്ക് നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. പല യാത്രകള്‍ നടത്താന്‍ സാധിക്കുന്നതാണ്. അതുപോലെ, ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നവര്‍ക്ക് വളരെ നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്. ബിസിനസ്സില്‍ നിന്നും നല്ല ലാഭം ഉണ്ടായിരിക്കുന്നത്.
ധനു
കച്ചവടക്കാര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. ആഗ്രഹിച്ചതെന്തും ചുരുങ്ങിയ സമയത്തിനുള്ളില്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ വളരെ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. മാതാപിതാക്കളുമായുള്ള ആത്മബന്ധം വര്‍ദ്ധിക്കുന്നതാണ്. സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാന്‍ സാധിക്കും.
കുംഭം
ആഗ്രഹിച്ചതെന്തും കൈക്കുമ്പിളില്‍ ഒതുക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവാണ്. അതിനാല്‍ തന്നെ പണത്തെ ആകര്‍ഷിക്കാനുള്ള കഴിവും ഈ രാശിക്കാര്‍ക്ക് അമിതമാണ്. ഇവര്‍ക്ക് ശുക്രന്റെ അനുഗ്രഹത്താല്‍ പണം അമിതമായി സമ്പാദിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കും. കാര്യങ്ങളെല്ലാം വളരെ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ നല്ല സമയമാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവര്‍ക്ക് കുറയും. പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള യോഗം കാണുന്നുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
