Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
വ്യാഴം കൈപിടിച്ച് നടത്തും വലിയ നേട്ടങ്ങളിലേക്ക്: വര്‍ഷാവസാനം വരെ കോടീശ്വരയോഗം തെളിഞ്ഞ് നില്ക്കും
ധനു രാശിക്കാര്‍ക്ക് 2025-ല്‍ എന്തൊക്കെയാണ് സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കാരണം വ്യാഴത്തിന്റെ സ്ഥാനമാറ്റം അനുകൂലമായ പല നേട്ടങ്ങളും ഇവര്‍ക്ക് നല്കുന്നു. ജീവിതത്തിലെ വളര്‍ച്ചയും സ്ഥാനവും അവസരങ്ങളും എല്ലാം ഒരുമിച്ച് തേടി വരുന്നവരാണ് ധനു രാശിക്കാര്‍. അത്രയധികം ഗുണഫലങ്ങള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ സ്വാധീനിക്കുന്നു എന്നതാണ് പുതുവര്‍ഷത്തില്‍ ധനു രാശിക്കാരെ കാത്തിരിക്കുന്ന ഏറ്റവും വലിയ പ്രത്യേകതയും. കരിയറിലും വ്യക്തിബന്ധങ്ങളിലും ഉള്ള മാറ്റങ്ങള്‍ പോലും അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്ക് നല്കുന്നു.
നിങ്ങളുടെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്ന ഒരു വര്‍ഷമാണ് 2025. ഏത് പ്രശ്നത്തേയും വിജയകരമായി തരണം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കും. അവിസ്മരണീയമായ പല മുഹൂര്‍ത്തങ്ങളും 2025-ല്‍ ധനു രാശിക്കാരെ കാത്തിരിക്കുന്നു. സാമ്പത്തികം, ആരോഗ്യം, കരിയര്‍, വിവാഹം, പ്രണയം എന്നിങ്ങനെ ഏതൊക്കെ മേഖലകളില്‍ എന്തൊക്കെ ഫലങ്ങളാണ് 2025-ല്‍ ധനു രാശിക്കാരെ കാത്തിരിക്കുന്നതെന്ന് നോക്കാം.

കരിയര്‍
കരിയര്‍ മാറ്റങ്ങള്‍ എപ്രകാരം ധനു രാശിക്കാരെ ബാധിക്കുന്നു? ഇവരുടെ മൂന്നാം ഭാവത്തില്‍ ശനിയും ആറാം ഭാവത്തില്‍ വ്യാഴവും ആണ് സ്ഥിതി ചെയ്യുന്നത്. അപ്രകാരം ആരംഭിക്കുന്ന 2025-ല്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും സംഭവിക്കുന്നു. ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. കൂടാതെ പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും അതില്‍ ഉറച്ച് നില്ക്കുന്നതിനും യോഗം കാണുന്നു. കരിയറില്‍ കൂടുതല്‍ പുരോഗതി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള നിരവധി അവസരങ്ങള്‍ ഇങ്ങോട്ട് തേടി എത്തും. സാമ്പത്തിക സ്ഥിരതയും തൊഴില്‍പരമായ നേട്ടങ്ങളും കരിയര്‍ വഴി നേടിയെടുക്കുന്നു.
സാമ്പത്തികം
സാമ്പത്തിക കാര്യങ്ങളില്‍ വര്‍ഷത്തിന്റെ അവസാനം അല്പം പ്രശ്നങ്ങള്‍ നേരിടാം. എന്നാല്‍ അതുവരേയും കോടീശ്വരയോഗത്തില് ജീവിക്കാം എന്നതാണ് സാരം. അതുകൊണ്ട് തന്നെ വര്‍ഷാവസാനത്തിലെ പ്രശ്നം അത്രയധികം ധനു രാശിക്കാരെ ബാധിക്കുന്നില്ല. മാത്രമല്ല അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും എന്നതാണ് സത്യം. എങ്കിലും സാമ്പത്തിക നിക്ഷേപങ്ങളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം പിന്നീട് നഷ്ടങ്ങളുണ്ടാവാം. ക്ഷമയും സ്ഥിരമായ ശ്രദ്ധയും അനിവാര്യമാണ്. അല്ലെങ്കില്‍ അത് പ്രതിസന്ധികളുണ്ടാക്കാം.
ആരോഗ്യം
ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പോസിറ്റീവ് ഊര്‍ജ്ജം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതില്‍ ആരോഗ്യവും ഉള്‍പ്പെടുന്നു. മാറാതെ നില്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അവസാനം കുറിയ്ക്കുന്ന ഒരു വര്‍ഷമാണ് വരാന്‍ പോവുന്നത്. അനാരോഗ്യകരമായ മാറ്റങ്ങളെ ഉപേക്ഷിക്കുന്നതിനുള്ള ഏറ്റവും അനുകൂല സമയമാണ്. പോഷക സമൃദ്ധമായ ഭക്ഷണശീലവും ആരോഗ്യത്തിനായുള്ള ദിനചര്യകളും ആരംഭിക്കുന്നത് നല്ലതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ച് നില്ക്കുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട.
വിവാഹവും പ്രണയവും
പലപ്പോഴും വ്യക്തിപരമായി നോക്കുകയാണെങ്കില്‍ 2025-ല്‍ പ്രണയത്തിന് അനുകൂല സമയമാണ്. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. വിവാഹിതര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതം മികച്ച മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
പ്രധാനപ്പെട്ട മാസങ്ങള്‍
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ കാര്യങ്ങള്‍ ഏതൊക്കെ മാസത്തിലാണ് സംഭവിക്കുക എന്ന് നോക്കാം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇവര്‍ക്ക് കരിയര്‍, സാമ്പത്തികം, ആരോഗ്യം എന്നിവയ്ക്ക് അനുകൂലമായ മാസങ്ങളാണ്. എന്നാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങളും സാമ്പത്തിക സ്ഥിതിയും മികച്ചതാവുന്നു. അതിന്ശേഷം നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ അല്‍പ്പം മന്ദഗതിയിലുള്ള സമയമാണ് ഉണ്ടാവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


