Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ഭാഗ്യത്തിന്റെ കെട്ടഴിക്കും, സമ്പത്ത്കാലം പിറവിയെടുക്കും; ഇന്ന് വിഷ്ണുകൃപ ഈ 4 രാശിക്ക്
ഏപ്രില്‍ 4 വ്യാഴാഴ്ച ചന്ദ്രന് ശനിയുടെ രാശിയായ മകരം രാശിയിലേക്ക് സംക്രമിക്കും. കൂടാതെ, ഇന്ന് ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ പത്താം ദിവസമാണ്. ഈ ദിവസം സിദ്ധിയോഗം, സധ്യയോഗം, തിരുവോണം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ജ്യോതിഷം അനുസരിച്ച്, 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഫലപ്രദമായ യോഗങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. കരിയറില്‍ നല്ല മാറ്റങ്ങളുടെ സൂചനകളും ഉണ്ടാകും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും വിഷ്ണുഭഗവാന്റെ കൃപയാല്‍ എല്ലാ സങ്കടങ്ങളില്‍ നിന്നും വിഷമങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്യും. ഏപ്രില്‍ 4 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഏപ്രില്‍ 4ന് ഇടവം രാശിക്കാര്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചെലവഴിക്കും. നിങ്ങളുടെ ആഡംബരങ്ങളില്‍ വര്‍ദ്ധനവ് കാണുകയും മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകുകയും ചെയ്യും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം നേടാനും നിങ്ങളുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നേടാനും കഴിയും. നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. നിങ്ങളുടെ അയല്‍ക്കാരുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. സന്താനങ്ങളില്‍ നിന്ന് ചില വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. മാതാപിതാക്കളുടെ ഉപദേശം നിങ്ങള്‍ക്ക് ഗുണകരമാകും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുകയും ജോലിസ്ഥലത്ത് മഞ്ഞനിറത്തിലുള്ള വസ്ത്രം ഉപയോഗിക്കുകയും ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുക.
കന്നി
ഏപ്രില്‍ 4 കന്നി രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ കന്നി രാശിക്കാര്‍ക്ക് സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്ന ജോലികളില്‍ നല്ല ഫലം ലഭിക്കുകയും ചെയ്യും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുമായി നിങ്ങള്‍ മല്ലിടുകയാണെങ്കില്‍, അതെല്ലാം ഇന്ന് ഇല്ലാതാകും. നിങ്ങളുടെ പ്രതിരോധശേഷിയും ശക്തമാകും. നിങ്ങളുടെ വീട്ടില്‍ അതിഥികള്‍ വരും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും, നിങ്ങള്‍ക്ക് പുതിയ വിഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. മുതിര്‍ന്നവരുമായുള്ള നിങ്ങളുടെ ബന്ധം അനുകൂലമായി നിലനില്ക്കും. പുതിയ വീടും വാഹനവും വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. ജോലി ചെയ്യുന്ന ആളുകളുടെ കരിയറില്‍ നല്ല പുരോഗതി ഉണ്ടാകും. സ്വാധീനമുള്ള ആളുകളുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും, അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. അവിവാഹിതരായ ആളുകള്‍ ഇന്ന് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാനാകും.
ദോഷപരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി വ്യാഴാഴ്ച കുങ്കുമം, മഞ്ഞ ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനവും ബലപ്പെടുത്തുന്നു.
തുലാം
ഏപ്രില്‍ 4 തുലാം രാശിക്കാര്‍ക്ക് പുരോഗതിയുടെ ദിവസമാണ്. തുലാം രാശിക്കാര്‍ക്ക് സ്വത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്, മഹാവിഷ്ണുവിന്റെ കൃപയാല്‍ ഒന്നിലധികം വഴികളില്‍ നിന്ന് ധനം ലഭിക്കും. നിങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും നിങ്ങളുടെ കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും, നിങ്ങളുടെ ആരോഗ്യവും അനുകൂലമായി തുടരും. നിങ്ങള്‍ ഏത് മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നുവച്ചാല്‍ ഭാഗ്യത്താല്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും, നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. നിങ്ങളുടെ ബിസിനസ്സ് പ്ലാനുകള്‍ വിജയിക്കുകയും നിങ്ങളുടെ എതിരാളികള്‍ക്ക് മുന്നില്‍ നിങ്ങള്‍ ശക്തമായി നില്‍ക്കുകയും ചെയ്യും. ഏതെങ്കിലും ഭൂമിയിലോ വസ്തുവിലോ നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ബാങ്ക് ബാലന്‍സില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും.
ദോഷപരിഹാരം: തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വാഴയെ പൂജിക്കുക, പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
ധനു
ഏപ്രില്‍ 4 ധനു രാശിക്കാര്‍ക്ക് ഗുണകരമാണ്. ധനു രാശിക്കാര്‍ ഇന്ന് സന്തുഷ്ടരായിരിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. വ്യാപാരികള്‍ക്ക് ബിസിനസ്സില്‍ നല്ല പുരോഗതി കാണുകയും നല്ല ലാഭം ലഭിക്കുകയും ചെയ്യും. തൊഴില്‍രംഗത്ത് നല്ല പുരോഗതിയുണ്ടാകും, മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും സുവര്ണാവസരങ്ങള് ലഭിക്കും. കുടുംബാംഗങ്ങളുമായി പിണക്കമുണ്ടായാല്‍ അതെല്ലാം ഇന്ന് അവസാനിക്കുകയും ബന്ധങ്ങള്‍ വീണ്ടും ശക്തമാവുകയും ചെയ്യും. അവിവാഹിതര്‍ക്ക് നല്ല ചില വിവാഹബന്ധം വരാം.
പ്രതിവിധി: കുബേര യന്ത്രമോ ശ്രീ യന്ത്രമോ ഒരു ചെമ്പില്‍ കൊത്തി നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കുക. ഇതോടൊപ്പം, ഒരു കഷണം ഗോമതി ചക്രം, അടയ്ക്ക, കുങ്കുമം അല്ലെങ്കില്‍ മഞ്ഞള്‍ എന്നിവ നിങ്ങള്‍ക്കൊപ്പം വയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
