Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചോതി നക്ഷത്രത്തിലെ സധ്യയോഗം: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വഭാഗ്യം 3 രാശിക്ക്
ഇന്നത്തെ ദിവസത്തെ ഭാഗ്യ രാശിക്കാരില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് ചോതി നക്ഷത്രത്തിലെ സധ്യയോഗം. വേദജ്യോതിഷ പ്രകാരം ചോതി നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന സധ്യയോഗം നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. വേദജ്യോതിഷപ്രകാരം വ്യക്തിപരവും തൊഴില്‍പരവുമായ പല അനുകൂല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. മാനസികാരോഗ്യം, ശാരീരികാരോഗ്യം, സാമ്പത്തിക ഉയര്‍ച്ച എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സധ്യയോഗം നിമിത്തം സംഭവിക്കുന്നു.
2025 ഓഗസ്റ്റിന് തുടക്കം കുറിക്കുന്ന ഈ വേളയില്‍ ചോതി നക്ഷത്രത്തില്‍ സധ്യയോഗം രൂപം കൊള്ളാന്‍ പോവുകയാണ്. ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. അത് മാത്രമല്ല സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. രാശി മാറ്റങ്ങളും ഗ്രഹമാറ്റങ്ങളും എല്ലാം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നല്കുമ്പോള് അത് വഴി സൃഷ്ടിക്കപ്പെടുന്ന സധ്യയോഗം എത്രത്തോളം ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. ആശയവിനിമയവുമായി ബന്ധപ്പെട്ട് കൂടുതല്‍ മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു എന്നതാണ് ഇന്നത്തെ ദിവസം. അപ്രതീക്ഷിത വിജയവും സാമ്പത്തിക സ്ഥിതിയും മികച്ചതായി മാറുന്നു. യാത്രയില്‍ ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കരിയര്‍ മാറ്റങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് ഇന്നത്തെ ദിവസം. സന്തോഷകരമായ കുടുംബജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സധ്യയോഗം കൂടുതല്‍ വ്യക്തത ജീവിതത്തില്‍ നല്കുന്നു. സാമ്പത്തികമായി ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് തേടി എത്തുന്നത്. കടം കൊടുത്ത പണം തിരികെ കിട്ടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം തന്നെ സുഗമമായി നടക്കുന്നു. ജോലിയുടെ കാര്യത്തില്‍ അതിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. മേലുദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ഏത് കാര്യത്തിലും നടക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ യോഗം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ആത്മീയമായി പല വിധത്തിലുള്ള താല്‍പ്പര്യവും വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന് സമയമാണ്. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സാമ്പത്തിക നേട്ടവും തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം ആവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. ഉപദേശിക്കുന്നവരുടെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന ഭാഗ്യ ഫലങ്ങള്‍ നിങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാക്കുന്നു. ആരോഗ്യ സ്ഥിതി മികച്ചതാവുന്നു. സന്തോഷകരമായ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനും സാമ്പത്തിക സ്ഥിതി അനുസരിച്ച് വരുമാനം വര്‍ദ്ധിക്കുന്നതിനും യോഗം കാണുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ മാത്രമുള്ള ദിവസമാണ് ഇന്ന് സധ്യയോഗം മൂലം ലഭിക്കുന്നത്.



Click it and Unblock the Notifications
