ഏപ്രില്‍ 9-ന് ശനിയിലുണ്ടാകുന്ന മാറ്റം നിസ്സാരമല്ല, ഇക്കാര്യങ്ങള്‍ ചെയ്താല്‍ ഏഴരശനിയും നേട്ടമാകും

Sade Sati 2025: മാര്‍ച്ച് 29-ലെ മഹാശനിമാറ്റം പ്രപഞ്ചത്തില്‍ നടന്ന പ്രധാന ജ്യോതിഷ പ്രതിഭാസങ്ങളില്‍ ഒന്നായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ശനി സ്വന്തം രാശിവിട്ട് മീനം രാശിയിലേക്ക് എത്തി. ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ഫലങ്ങളാണ് മീനം രാശിയില്‍ ശനി നല്‍കുക. പക്ഷേ മീനത്തിലേക്കുള്ള ശനിയുടെ പ്രവേശം അസ്തമയ സ്ഥിതിയിലായിരുന്നു. ഏപ്രില്‍ ഒമ്പതിന് ശനി അസ്തമയ സ്ഥിതിയില്‍ നിന്നും പുറത്തുകടക്കാന്‍ പോകുകയാണ്. അതോടെ ശനിയുടെ എനര്‍ജി മുമ്പത്തേക്കാള്‍ തീവ്രമാകുമെന്നാണ് വേദ ജ്യോതിഷം പറയുന്നത്.

saturn
Photo Credit: AI Generated

ഒരു ഗ്രഹം സൂര്യന് അടുത്തെത്തുമ്പോള്‍, അതിന്റെ ശക്തി പൂര്‍ണതോതില്‍ പ്രകടിപ്പിക്കാന്‍ സാധിക്കില്ല. ശനിയും ഇതുവരെ അസ്തമയസ്ഥിതിയില്‍ ആയിരുന്നു. ആ സ്ഥിതിയില്‍ നിന്നും പുറത്തുവരുന്നതോടെ ശനിമാറ്റത്തിന്റെയും കണ്ടകശനി, ഏഴരശനി എന്നിവയുടെയും യഥാര്‍ത്ഥത്തിലുള്ള ശക്തി അുഭവവേദ്യമായി തുടങ്ങും എന്നാണ് പറയപ്പെടുന്നത്.

എന്താണ് ഏഴരശനി?

ഏഴരവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മകാലഘട്ടമാണ് ഏഴരശനി. ശനി ഒരു വ്യക്തിയുടെ ജാതകത്തില്‍ പന്ത്രണ്ടാം ഭാവത്തിലേക്ക് എത്തുമ്പോഴാണ് ഏഴരശനി സംഭവിക്കുന്നത്. ഏഴരശനിയെ 2.5 വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. വെല്ലുവിളികളും കഷ്ടപ്പാടുകളും കാലതാമസവും വൈകാരിക അസ്ഥിരതകും അനുഭവപ്പെടുന്ന ഒരു സമയമെന്നാണ് പൊതുവെ ഏഴരശനിയെ ആളുകള്‍ കരുതുന്നതെങ്കിലും ജീവിതത്തില്‍ മാറ്റത്തെ പുല്‍കാന്‍ ഇതിലും മികച്ച മറ്റൊരു സമയമില്ല. ഏഴരശനിക്കാലത്തെ അനുഭവങ്ങള്‍ പാഠങ്ങളായി കണ്ട്, ആത്മീയമായ വളര്‍ച്ചയ്ക്കും വിവേകം നേടുന്നതിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും ഉപയോഗപ്പെടുത്തണം. ഭൗതികമായ സുഖസൗകര്യങ്ങളില്‍ നിന്നും വേര്‍പെട്ട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും അച്ചടക്കമുള്ള ജീവിതം തിരഞ്ഞെടുക്കാനും ഇത് നല്ല സമയമാണ്.

ഏതെല്ലാം രാശികള്‍ക്കാണ് ഇപ്പോള്‍ ഏഴരശനി നടക്കുന്നത് എന്ന് നോക്കാം.

കുംഭം-അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

കുംഭം രാശിക്കാര്‍ ഏഴരശനിയുടെ അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ചില കാര്യങ്ങള്‍ അവസാനിപ്പിക്കാനും പക്വത നേടാനും പഴയ കര്‍മ്മങ്ങളുടെ കര്‍മ്മഫലം അനുഭവിക്കാനും ഈ സമയത്ത് കുംഭം രാശിക്കാര്‍ക്ക് യോഗമുണ്ടാകും. വൈകാരികമായ അസ്വസ്ഥതകള്‍, ഒറ്റപ്പെടല്‍, ആന്തരിക ദര്‍ശനം എന്നിവയ്‌ക്കെല്ലാം സാധ്യതകള്‍ ഉണ്ട്. അതേസമയം മൂന്നാംഘട്ടത്തില്‍ എത്തുന്നതോടെ ഇവരില്‍ ജീവിതവും ലക്ഷ്യങ്ങളും കൂടുതല്‍ വ്യക്തമാകും. ജീവിതപാഠങ്ങള്‍ പഠിക്കാന്‍ സാധിക്കും. വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കാനും കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാനും ഈ സമയത്ത് കുംഭം രാശിക്കാര്‍ ശ്രമിക്കണം. സ്വയം കരുതല്‍ ഉള്ളവരായിത്തീരണം. നെഗറ്റീവായ വൈകാരികാവസ്ഥകളില്‍ നിന്നും പുറത്തുകടക്കാന്‍ പഠിക്കണം. പ്രതിഫലം ആഗ്രഹിക്കാതെ കര്‍മ്മം ചെയ്യാനും ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണശ്രദ്ധ അര്‍പ്പിച്ച് ആ നിമിഷങ്ങളില്‍ ജീവിക്കാനും പഠിച്ചാല്‍ ഈ കാലഘട്ടത്തെ എളുപ്പത്തില്‍ തരണം ചെയ്യാം.

മീനം-പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി

ശനി വന്നുചേര്‍ന്ന മീനം രാശിക്കാര്‍ ഏഴരശനിയുടെ ഏറ്റവും തീവ്രമായ രണ്ടാം ഘ്ട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത് വ്യക്തിജീവിതത്തില്‍ പല പ്രതിസന്ധികളും കൊണ്ടുവരാം. കരിയറില്‍ വെല്ലുവിളികള്‍, വൈകാരികമായ അസ്ഥിരതകള്‍ എന്നിവ കൂടുതലായി അനുഭവപ്പെടും. പക്ഷേ അച്ചടക്കത്തില്‍, വിനയവും എളിമയും നിലനിര്‍ത്തിക്കൊണ്ട് ഓരോ കാര്യങ്ങളെയും തരണം ചെയ്താല്‍ മീനം രാശിക്കാര്‍ക്ക് ആന്തരികമായി വളരെ പോസിറ്റീവായ മാറ്റങ്ങള്‍ നേടാനാകും. ജീവിതത്തെ സങ്കീര്‍ണ്ണമാക്കാതെ, ലളിതമാക്കുക, ഒരു പ്രതിസന്ധിയില്‍ നിന്നും ഒളിച്ചോടാതിരിക്കുക, പ്രതിസന്ധികളെ തരണം ചെയ്യാന്‍ മാനസികമായി തയ്യാറെടുക്കുക. ഇതിനായി ധ്യാനം, മന്ത്രോച്ചാരണം ആത്മദര്‍ശനം എന്നിവ പരിശീലിക്കുക. ഇവയെല്ലാം കൊണ്ട് ഏഴരശനിയെ വിദഗ്ധമായി നേരിടാന്‍ സാധിക്കും.

മേടം-അശ്വതി, ഭരണി, കാര്‍ത്തിക 1/4

മേടം രാശിക്കാര്‍ ഈ ശനിമാറ്റത്തോടെ ഏഴരശനിയുടെ ആദ്യ ഘട്ടത്തിലേക്ക് പ്രവേശിച്ചു. അവിചാരിതമായ ഉത്തരവാദിത്തങ്ങള്‍ വന്നെത്തുക, സാമ്പത്തികമായ അസ്ഥിരതയും ആശയക്കുഴപ്പവും ഉണ്ടാകുക എന്നിവയെല്ലാമാണ് ഏഴരശനിയുടെ ആദ്യഘട്ടത്തിന്റെ ഫലങ്ങള്‍. ഈ കാലഘട്ടം മേടം രാശിക്കാര്‍ക്ക് അലസത വെടിയാനുള്ള മുന്നറിയിപ്പാണ്. ദീര്‍ഘകാല ലക്ഷ്യങ്ങളും ജീവിതലക്ഷ്യങ്ങളും ഈ കാലയളവില്‍ തിരിച്ചറിയണം. ആന്തരികമായി ശക്തി നേടുക, ഉള്ള കഴിവുകളും സാധ്യതകളും വിദഗ്ധമായി ഉപയോഗിക്കുക, അച്ചടക്കമുള്ള ജീവിതശൈലി പിന്തുടരുക എന്നിവയെല്ലാം ഈ സമയത്തെ വെല്ലുവിളികള്‍ നേരിടാന്‍ സഹായിക്കും. തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശനി ഒരു കര്‍ക്കശക്കാരനായ അധ്യാപകനാണെന്ന് മനസ്സിലാക്കുക. ക്ഷമയും നിശ്ചയദാര്‍ഢ്യവും ഉള്ളവര്‍ക്ക് ശനി വിലപ്പെട്ട അറിവുകള്‍ നല്‍കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion