Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
2025-ല്‍ ഏഴരശനി 9 നക്ഷത്രങ്ങള്‍ക്ക്, ജന്മശനി ഒരു രാശിക്ക് മാത്രം
രണ്ടരവര്‍ഷക്കാലം സ്വന്തം രാശിയായ കുംഭത്തില്‍ സഞ്ചരിച്ചിരുന്ന ശനി, 2025ല്‍ മീനം രാശിയിലേക്ക് സംക്രമിക്കുകയാണ്. സ്വന്തം രാശിയില്‍ സ്ഥിതി ചെയ്തിരുന്നത് കൊണ്ട് ശനിദോഷം അനുഭവിക്കുന്നവര്‍ക്ക് പോലും ശനിയുടെ വലിയ ദോഷങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. എന്നാലിപ്പോള്‍ ശനി മറ്റൊരു രാശിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. വ്യാഴത്തിന്റെ രാശിയായ മീനത്തിലേക്കാണ് ശനി എത്തുന്നത്. മിത്രഗ്രഹമായത് കൊണ്ട് ശനി മീനത്തില്‍ പൊതുവെ ശാന്തമായിരിക്കും.

എങ്കിലും 2025-ലെ രാശിമാറ്റത്തോടെ ചിലര്‍ക്ക് ഏഴരശനി ആരംഭിക്കും. മറ്റുചിലര്‍ക്ക് ഏഴരശനി തുടരും. ഗ്രഹനിലയില്‍ ശനി അനുകൂല സ്ഥാനത്താണെങ്കില്‍ അവരെ ശനിദോഷം ബാധിക്കുകയില്ല. ഏതെല്ലാം നക്ഷത്രങ്ങള്‍ക്കാണ് വരുംവര്‍ഷം ഏഴരശനി അനുഭവിക്കേണ്ടി വരിക എന്ന് നോക്കാം.
മേടം രാശി
അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യപാദം
മേടം രാശിയുടെ പത്ത്, പതിനൊന്ന് ഭാവങ്ങളുടെ അധിപനായ ശനി പന്ത്രണ്ടാം ഭാവത്തിലേക്കാണ് വന്നെത്തുന്നത്. ഇതോടെ മേടം രാശിയില്‍ ജനിച്ചവര്‍ക്ക്, അതായത് മേല്‍പ്പറഞ്ഞ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ഏഴരശനി ആരംഭിക്കും. ഏഴര വര്‍ഷങ്ങളാണ് ശനിയുടെ ദോഷദൃഷ്ടി ഇവര്‍ക്ക് മേല്‍ ഉണ്ടാകുക. ആദ്യ രണ്ടര വര്‍ഷം മീനത്തിലും പിന്നീടുള്ള രണ്ടരവര്‍ഷം സ്വന്തം രാശിയായ മേടത്തിലും ശേഷമുള്ള രണ്ടര വര്‍ഷം ഇടവം രാശിയിലും സ്ഥിതി ചെയ്യുന്ന ശനി ഇക്കാലമത്രയും മേടം രാശിക്കാര്‍ക്ക് ഏഴരശനിയുടെ ഫലങ്ങള്‍ നല്‍കും.
ശനി ഏത് രാശിയില്‍ എന്നതനുസരിച്ച് ഏഴരശനിയുടെ ഫലങ്ങളിലും മാറ്റമുണ്ടാകും. മീനം രാശിയിലേക്കുള്ള ശനിയുടെ രാശിപരിവര്ത്തനത്തിലൂടെ മേടം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്കാണ് ശനി എത്തുന്നത്. ഇതുമൂലം ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ അനാവശ്യ ചിലവുകള്‍ വന്നെത്തും. ഈ കാലയളവില്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം. കടം കൊടുക്കുന്നതും വാങ്ങുന്നതും പരമാവധി ഒഴിവാക്കണം. യാത്രകള്‍ പോകുന്നതിലൂടെ ധാരാളം പണം കയ്യില്‍ നിന്നും പോകും. അതുകൊണ്ട് അനാവശ്യ യാത്രകളില്‍ നിന്ന് വിട്ടുനില്‍ക്കുക.
ശനി മീനം രാശിയില്‍ സഞ്ചരിക്കുന്ന രണ്ടരവര്‍ഷക്കാലം വളരെയധികം ശ്രദ്ധിക്കുക. കാരണം ഈ സമയത്ത് പണച്ചിലുകള് വളരെ അധികമായിരിക്കും. ഈ കാലയളവില്‍ ആശുപത്രി ചിലവുകള്‍ വരാനിടയുണ്ട്. കടബാധ്യതകള്‍ ഉണ്ടാകും. പ്രയ്തനങ്ങള്‍ ഫലം കാണാതെ പോകും. ചെയ്യുന്ന കാര്യങ്ങളിലൊന്നും ആഗ്രഹിച്ച വിജയം ഉണ്ടാകില്ല. ബിസിനസ് ചെയ്യുന്ന ആളുകള്‍ വളരെയധികം ശ്രദ്ധിക്കണം.
ഇനി നിലവില്‍ ഏഴരശനി അനുഭവിക്കുന്നതും വരുംവര്‍ഷവും അത് തുടരുന്നതുമായ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കുംഭം രാശി
അവിട്ടം അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്പാദം
കുംഭം രാശിയുടെ അധിപനും പന്ത്രണ്ടാം ഭാവാധിപനുമാണ് ശനി. 2025ലെ രാശിമാറ്റത്തിലൂടെ ഈ രാശിയുടെ രണ്ടാം ഭാവത്തിലേക്കാണ് ശനി എത്തുന്നത്. ഇവര്‍ക്ക് വരുംവര്‍ഷവും ഏഴരശനി തുടരും. പക്ഷേ ഏഴരശനിയുടെ അവസാന രണ്ടരവര്‍ഷക്കാലമാണ് അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇവര്‍ക്ക് ആരംഭിക്കുന്നത്.
ഇവര്‍ക്ക് വരുമാനം നേടാനും പണം സമ്പാദിക്കാനും സാധിക്കും. പക്ഷേ പണമിടപാടുകളില്‍ വളരെ ശ്രദ്ധ വേണം. ചെയ്യുന്ന കാര്യങ്ങളിലെല്ലാം ജാഗ്രത ആവശ്യമാണ്. ചെയ്യുന്ന ജോലികളില്‍ സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. മറ്റുള്ളവരോടുള്ള സംസാരത്തിലും കുടുംബ വിഷയങ്ങളിലും വളരെ ശ്രദ്ധിക്കുക. ബിസിനസ് ചെയ്യുന്ന ആളുകള്‍ കരുതലോടെ ഇരിക്കണം.
കഴിഞ്ഞ അഞ്ചുവര്‍ഷം നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ശമനമുണ്ടാകും. പക്ഷേ നല്ല സമയം വന്നെത്താന്‍ രണ്ടരവര്‍ഷം കൂടി കാത്തിരിക്കണം.
മീനം രാശി
പൂരൂരുട്ടാതിയുടെ അവസാന പാദം, ഉത്രട്ടാതി, രേവതി
മീനം രാശിയുടെ പതിനൊന്ന്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശനി. വരും വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ശനിമാറ്റത്തിലൂടെ ഇവര്‍ക്ക് ജന്മശനി ആരംഭിക്കും. ഏഴരശനിയുടെ രണ്ടാംഘട്ടമാണിത്. അഞ്ചുവര്‍ഷം കൂടി ഇവര്‍ക്ക് ഏഴരശനി അനുഭവിക്കേണ്ടിവരും. പൊതുവെ ആരോഗ്യ പ്രശ്നങ്ങളാണ് ജന്മശനി കാലത്ത് കൂടുതലായി അനുഭവപ്പെടുക. രോഗം, അപകടം, പലതരം ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുണ്ടാകാം. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ചിലവുകള്‍ വര്‍ധിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വെല്ലുവിളികള്‍ അനുഭവിക്കേണ്ടതായി വരും. സ്വന്തം ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടോ പ്രിയപ്പെട്ടവരുടെ ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടോ ആശുപത്രി വാസം വേണ്ടിവന്നേക്കും. ഈ കാലയളവില്‍ പണം കടം കൊടുക്കുന്നത് പരമാവധി ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications