Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു
രുചകയോഗം നല്കുന്ന ചൊവ്വ: ധനവാനാവും എന്ന നിശ്ചയം തലവരയില്‍; ഭാഗ്യരാശിക്കാര്‍ ഇവരാണ്
രുചകയോഗത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ടായിരിക്കും, എന്നാല്‍ എന്താണ് രുചകയോഗം എന്നതും എന്തൊക്കെയാണ് ഇതിന്റെ ഫലങ്ങള്‍ എന്നതും ഏതൊക്കെ രാശിക്കാരില്‍ ഈ രുചകയോഗം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നും നമുക്ക് നോക്കാം. ചൊവ്വ സ്വക്ഷേത്രത്തിലോ അല്ലെങ്കില്‍ മൂലക്ഷേത്രത്തിലൊ ഉച്ചക്ഷേത്രത്തിലോ സ്ഥിതി ചെയ്യുകയാണെങ്കിലാണ് രുചകയോഗം രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി രാശികള്‍ ലഗ്നകേന്ദ്രങ്ങളാവുന്നു. അതിലൂടെ രുചകയോഗം മഹായോഗമായി മാറുന്നു. രുചകയോഗഫലമുള്ളവരാണെങ്കില് അവര്‍ ഐശ്വര്യവും, കീര്‍ത്തിയും ആരോഗ്യവും സൗന്ദര്യവും ദാനശീലവും എല്ലാം ഉള്ളവരായിരിക്കും.
രുചകയോഗഫലമായി നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശത്രുക്കളെ ജയിക്കുന്നതിനും ധനവാനായി ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും എല്ലാം സഹായിക്കുന്നു ചൊവ്വയുടെ രാശിമാറ്റത്തിന്റെ ഫലമായി ഉണ്ടാവുന്ന രുചകയോഗം. ജൂണ്‍ 1-നാണ് ചൊവ്വ മേടം രാശിയില്‍ പ്രവേശിക്കുന്നത്. ജൂണ്‍ 1 മുതല്‍ 12 വരെ നിങ്ങള്‍ക്ക് മേടം രാശിയില്‍ ചൊവ്വയുടെ സ്ഥാനം ഉണ്ടായിരിക്കും. പഞ്ചമഹാപുരുഷയോഗങ്ങളില് ഒന്നാണ് രുചകയോഗം. ഇത് ഏതൊക്കെ രാശിക്കാരില്‍ അനുകൂല ഫലങ്ങള്‍ നല്‍കും എന്ന് നോക്കാം.

മേടം രാശി
മേടം രാശിയിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. ഇതിന്റെ ഫലമായി രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഈ രാശിക്കാരില്‍ ചൊവ്വയുടെ രുചകയോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. കരിയറിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. അതോടൊപ്പം തന്നെ കരാറുകള്‍ പുതുക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ മേടം രാശിക്കാര്‍ക്ക് അവരുടെ ഭാവി സുരക്ഷിതമാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ രുചക യോഗം നല്കുന്നു. ശുഭകരമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം പൂര്‍ത്തിയാവുന്നു. മാത്രമല്ല ഇഷ്ടമുള്ള ജോലി ലഭിക്കുകയും അത് വഴി ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചവര്‍ക്ക് അത് വഴി നേട്ടങ്ങളുണ്ടാവുന്നു. ഇത് കൂടാതെ ചൊവ്വയുടെ അനുകൂല സ്വാധീനത്തില്‍ നിങ്ങള്‍ക്ക് പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വ സൃഷ്ടിക്കുന്ന രുചകയോഗം പല വിധത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഭാഗ്യം ഇവരോടൊപ്പം ഉണ്ടാവും എന്നതില്‍ സംശയം വേണ്ട. ഭാഗ്യത്തിന്റെ സഹായത്തോടെ ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങളുണ്ടാക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ധാരാളം പണം സമ്പാദിക്കുന്നതിനുള്ള യോഗം ഉണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വിദേശത്ത് പഠിക്കാന്‍ ഉള്ള യോഗം കാണുന്നു. ഇവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. കരിയറില്‍ പുരോഗതിയും നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവുന്നു. സമ്പത്ത് നേടാനുള്ള അനുകൂല സമയമാണ്. ഇത് കൂടാതെ ചൊവ്വയുടെ സ്വാധീനത്തില്‍ പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് രുചക രാജയോഗം മികച്ച മാറ്റങ്ങള്‍ നല്കുന്നു. എല്ലാ വിധത്തിലുള്ള സന്തോഷങ്ങളും നിങ്ങള്‍ക്കുണ്ടാവും. വാഹന യോഗത്തിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. ജോലിയുള്ളവര്‍ക്ക് സ്ഥാനക്കയറ്റവും അതുവഴി അനുകൂല നേട്ടങ്ങളും ഉണ്ടാവുന്നു. അമ്മയുടെ ആരോഗ്യം ശക്തമാവുന്നു. ജീവിതം മികച്ച നേട്ടങ്ങളിലൂടെ കടന്ന് പോവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് രുചകയോഗം നല്കുന്ന മാറ്റങ്ങള്‍ എപ്പോവും അനുകൂലമാണ്.. ഇവര്‍ക്ക് ധനാഗമന നേട്ടങ്ങള്‍ നിരവധിയാണ്. പ്രൊഫഷണല്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കില്‍ ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. സാമ്പത്തിക സ്ഥിതി ശക്തമാവും. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
