Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ജൂണ്‍ ഒന്നിന് രുചക യോഗം: ഒന്നരമാസം സ്വപ്നതുല്യ ജീവിതം അനുഭവിക്കുക ഈ രാശികളില് ഉള്ളവര്‍
ഈ ഭൂഗോളത്തിലെ ഓരോ മനുഷ്യരും വ്യത്യസ്തരാണ്. അവര്‍ക്ക് ഓരോ ഗുണങ്ങളും സ്വഭാവസവിശേഷതകളും ഉണ്ട്. ചിലയാളുകള്‍ അപാര ബുദ്ധിശക്തിയുള്ളവരായിരിക്കും, മറ്റുചിലര്‍ ധൈര്യശാലികളായിരിക്കും, തന്റേടമുള്ള മറ്റൊരു വിഭാഗമുണ്ടാകും. ഇങ്ങനെ പല കഴിവുകളും ഗുണങ്ങളും അതുപോലെ ദൗര്‍ഭല്യങ്ങളും ആളുകളില്‍ സമ്മേളിച്ചിരിക്കും. മനുഷ്യരിലെ ഈ സ്വഭാവഗുണങ്ങളും ദൗര്‍ഭല്യങ്ങളും രൂപപ്പെടുന്നതില്‍ നവഗ്രഹങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് വേദ ജ്യോതിഷം പറയുന്നത്.

ചിലയാളുകള്‍ ജനിക്കുന്നത് തന്നെ നേതൃഗുണത്തോടെ ആയിരിക്കും. വളരെ ചെറുപ്പം തൊട്ടേ അവര്‍ ഈ കഴിവ് പ്രകടിപ്പിക്കും. മാത്രമല്ല അവര്‍ ധൈര്യശാലികളും ശരീരബലമുള്ളവരും എവിടെയും ആധിപത്യമുണ്ടാക്കാന്‍ സാധിക്കുന്നവരും ആയിരിക്കും. സാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് വലിയ താല്‍പ്പര്യമുണ്ടാകും. ഇത്തരം ആളുകളുടെ ജാതകം പരിശോധിച്ചാല്‍ അതില്‍ രുചക യോഗത്തിന്റെ സാന്നിധ്യം ദര്‍ശിക്കാന്‍ കഴിയും.
രുചക യോഗം
പഞ്ച മഹാപുരുഷ യോഗങ്ങളില്‍ ഒന്നാണ് രുചക യോഗം. അങ്ങനെ മാത്രം പറഞ്ഞാല്‍ പോര, പഞ്ച മഹാപുരുഷയോഗങ്ങളില് ഒന്നാംസ്ഥാനത്താണ് രുചകയോഗം. അത്രയ്ക്കും ശ്രേഷ്ഠമാണ് ഈ രാജയോഗമെന്ന് സാരം. ബുധന്‍, ചൊവ്വ, വ്യാഴം, ശനി, ശുക്രന് എന്നീ അഞ്ച് ഗ്രഹങ്ങള്‍ മൂലം രൂപപ്പെടുന്ന രാജയോഗങ്ങളാണ് പഞ്ച മഹാപുരുഷയോഗങ്ങള്. അതില്‍ ചൊവ്വയാണ് രുചക യോഗം ഉണ്ടാക്കുന്നത്. വളരെ ശക്തമായ ഗ്രഹമാണ് ചൊവ്വ. ഒരു വ്യക്തിയുടെ അഭിലാഷങ്ങളെയും ആത്മവിശ്വാസത്തെയും കൂടുതല്‍ ശക്തമാക്കാന്‍ ചൊവ്വയ്ക്ക് സാധിക്കും. ആഡംബരജീവിതം സാധ്യമാക്കാനും സാഹസികതയോടെ ജീവിക്കാനും ചൊവ്വയുടെ അനുഗ്രഹമുണ്ടെങ്കില്‍ സാധിക്കും.
ഈ ശക്തമായ രാജയോഗം ജൂണ്‍ മാസത്തില്‍ രൂപം കൊള്ളുന്നുണ്ട്.
മേടം രാശിയിലെ രുചകയോഗം
ജൂണ്‍ മാസത്തില്‍ അഞ്ചോളം രാജയോഗങ്ങളാണ് രൂപമെടുക്കുന്നത്. അതിലൊന്നാണ് രുചകയോഗം. ഗ്രഹങ്ങളുടെ സേനാപതിയെന്ന് അറിയപ്പെടുന്ന ചൊവ്വ ജൂണ്‍ ഒന്നിന് ഉച്ചതിരിഞ്ഞ് 3.51ന് മേടം രാശിയിലേക്ക് പ്രവേശിക്കും. ചൊവ്വയുടെ സ്വരാശിയാണ് മേടം.ഇങ്ങനെ മേടത്തില് ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 12 വരെ രുചകയോഗത്തിന്റെ പ്രഭാവം ഉണ്ടാകും.
രുചക യോഗമുള്ളവര്‍ക്ക് ശരീരബലം വര്‍ദ്ധിക്കുകയും സാഹസികതയും ബുദ്ധിക്ഷമതയും വീരത്വവും ഉണ്ടാകുകയും ചെയ്യും. കര്‍മ്മമണ്ഡലത്തിലും വിവാഹജീവിതത്തിലും ഇവര്‍ സന്തുഷ്ടരായിയിരിക്കും. അതിശ്രേഷ്ഠമായ ഈ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ ഏറ്റവുമധികം ലഭിക്കുക പ്രധാനമായും മൂന്ന് രാശികള്‍ക്കാണ്.
മേടം
മേടത്തില് രൂപം കൊള്ളുന്ന ഈ രാജയോഗം ഏറ്റവുമധികം നേട്ടമാകുക മേടം രാശിയില്‍ ജനിച്ചവര്‍ക്ക് തന്നെയാണ്. ഇവര്‍ക്ക് ഈ കാലയളവില്‍ സുഖവും സമൃദ്ധിയും വര്‍ദ്ധിക്കും. ഇവര്‍ സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യതയുള്ളവരായി മാറും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാഹസങ്ങള്‍ക്ക് തയ്യാറാകുകയും ചെയ്യും. എല്ലാ മേഖലകളിലും സഫലത കൈവരിക്കും. കര്‍മ്മമണ്ഡലത്തിലും അഭിവൃദ്ധിയുണ്ടാകും.ജോലിസ്ഥലത്ത് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങും. ബിസിനസില്‍ ലാഭമുണ്ടാകും. കുടുംബജീവിതം സുഖകരമാകുകയും പ്രത്യേകിച്ച് ദാമ്പത്യജീവിതം സന്തുഷ്ടമാകുകയും ചെയ്യും. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം മെച്ചപ്പെട്ട ഒരു സമയമായിരിക്കും ഇത്.
ഇടവം
ഇടവം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് രുചക രാജയോഗം രൂപമെടുക്കുന്നത്. ഇടവം രാശിക്കാര്‍ക്ക് രുചക യോഗത്തിലൂടെ നിരവധി യാത്രകള്‍ നടത്താനുള്ള യോഗമുണ്ടാകും. ഇവര്‍ ധാര്‍മ്മികകാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കാന്‍ തയ്യാറാകും. കയ്യില്‍ നിന്ന് വളരെയധികം പണം പോകാന്‍ സാധ്യതയുണ്ടെങ്കിലും ഇതിലൂടെ പുണ്യവും മാനസികമായ സംതൃപ്തിയും ഇവരെ തേടിയെത്തും. സമൂഹത്തിലെ ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവരുമായി ബന്ധം സ്ഥാപിക്കാനും സാധിക്കും. വിദേശയാത്രയ്ക്കുള്ള യോഗം തെളിയും. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകും. അതേസമയം പങ്കാളിയുമായുള്ള ബന്ധം അത്ര മെച്ചമായിരിക്കില്ല.
മിഥുനം
മിഥുനം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് രുചക യോഗം രൂപം കൊള്ളുന്നത്. ഈ കാലയളവില്‍ മിഥുനം രാശിയില്‍ ജനിച്ച ആളുകളുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ നിന്നും വരുമാനം കൂടാന്‍ ഇടയുണ്ട്. പരിശ്രമങ്ങള്‍ ഫലം കാണുകയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യും. ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങള്‍ പൂവണിയും. ആരോഗ്യം കൂടുതല്‍ മെച്ചപ്പെടും. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് യോജിച്ച സമയമാണ്. സന്താന ഭാഗ്യവും സന്താനങ്ങള്‍ വഴിയുള്ള ഭാഗ്യവും അനുഭവിക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
