Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
22 മാസത്തിന് ശേഷം രുചക രാജയോഗം; ധനം കോരിച്ചൊരിയും ചൊവ്വ, ഭാഗ്യനക്ഷത്രങ്ങള്‍ ഇവയാണ്
ഗ്രഹങ്ങളുടെ സേനാപതിയെന്ന് വിളിക്കുന്ന ചൊവ്വ 45 ദിവസം കൂടുമ്പോള്‍ രാശിമാറ്റം നടത്തുമെന്നാണ് വേദ ജ്യോതിഷത്തിലെ കണക്ക്. വര്‍ഷത്തില്‍ പലതവണ ചൊവ്വ വക്രഗതിയില്‍ സഞ്ചരിക്കാറുമുണ്ട്. അതുകൊണ്ട് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ചൊവ്വ കുറഞ്ഞത് 22 മാസം എടുക്കുന്നു. ചൊവ്വയുടെ രാശിമാറ്റം ഓരോ രാശികളിലും ശുഭാശുഭഫലങ്ങള്‍ നല്കുന്നു.

2025-ല്‍ ചൊവ്വ രാശിമാറ്റം നടത്തുന്നുണ്ട്. ഒക്ടോബര്‍ 27നാണ് ആ രാശിമാറ്റം. അന്ന് ചൊവ്വ തുലാത്തില്‍ നിന്നുമിറങ്ങി സ്വന്തം രാശിയായ വൃശ്ചികത്തിലേക്ക് വന്നെത്തും. സ്വന്തം രാശിയില്‍ എത്തുന്ന ചൊവ്വ രുചക രാജയോഗം സൃഷ്ടിക്കും. 22 മാസങ്ങള്‍ക്ക് ശേഷമാണ് വളരെ ശക്തമായ ഈ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. പഞ്ച മഹാപുരുഷ രാജയോഗങ്ങളില്‍ ഒന്നാണ് രുചക രാജയോഗം. രുചക രാജയോഗത്തിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. പക്ഷേ ഈ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ പൂര്‍ണ്ണതോതില്‍ അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കുക മൂന്ന് രാശികള്‍ക്കാണ്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയുടെ ആറാമത്തെ ഭാവത്തിലേക്കാണ് ചൊവ്വ വന്നെത്തുക. രുചക രാജയോഗത്തിലൂട മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യകാലം ആരംഭിക്കും. ഏറെക്കാലമായി ചെയ്യാന്‍ കഴിയാതിരുന്ന വളരെ ബുദ്ധിമുട്ടറേറിയ ജോലികള്‍ പോലും ഈ കാലയളവില്‍ നിഷ്രപയാസം ചെയ്തുതീര്‍ക്കും. കൂടാതെ ഈ രാജയോഗത്തിലൂടെ മിഥുനം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. വര്‍ധിച്ച ആത്മവിശ്വാസം മിഥുനം രാശിക്കാര്‍ക്ക് വിജയം നല്‍കും. കുടുംബത്തൊടൊപ്പം നന്മപ്രവര്ത്തികളില് ഏര്‍പ്പെടും. ഇത് മാനസികമായ സന്തോഷം നല്‍കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ ആഗ്രഹിച്ച മാറ്റങ്ങളും നേട്ടങ്ങളും ലഭിക്കും. കൂടാതെ ശമ്പളക്കയറ്റവും പ്രമോഷനും ലഭിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ബിസിനസില്‍ വളര്‍ച്ചയും ഉയര്‍ച്ചയും നേടാന്‍ കഴിയുന്ന കാലമാണ്. അതേസമയം വാഹനം ഓടിക്കുമ്പോഴും പ്രധാനകാര്യങ്ങള്‍ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ ആവശ്യമാണ്.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും രുചക രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കും. ഇവരുടെ മൂന്നാമത്തെ ഭാവത്തിലാണ് ഈ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. പരാക്രമവുമായി ബന്ധപ്പെട്ട ഭാവമാണിത്. പ്രതീക്ഷിക്കാത്ത സുഖസൗകര്യങ്ങളും ആത്മവിശ്വാസവും ഈ സമയത്ത് ലഭിക്കും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ദാനധര്‍മ്മങ്ങളിലും പുണ്യപ്രവര്‍ത്തികളിലും ഏര്‍പ്പെടും. സന്താനങ്ങളുമായി ബന്ധപ്പെട്ട് സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനിടയാകും. സമൂഹത്തില്‍ സ്വീകാര്യത വര്‍ധിക്കും. അംഗീകാരങ്ങളും പദവികളും തേടിയെത്തും. പുതിയ ബിസിനസ് ആരംഭിക്കണമെങ്കിലോ പുതിയ ജോലി തുടങ്ങണമെങ്കിലോ വളരെ അനുകൂലമായ സമയമാണിത്. ഈ കാലയളവില്‍ ചെയ്യുന്ന കാര്യങ്ങളിലൂടെ സാമ്പത്തികലാഭം കൈവരും. വാഹനമോ മറ്റ് സ്വത്ത് വകകളോ വാങ്ങാനിടയുണ്ട്.
വൃശ്ചികം
ചൊവ്വയുടെ സ്വക്ഷേത്രമായ വൃശ്ചികം രാശിയുടെ ലഗ്നഭാവത്തിലാണ് രുചക രാജയോഗം രൂപമെടുക്കുന്നത്. ഇത് ഈ രാശിക്കാര്‍ക്ക് സാമ്പത്തികനേട്ടങ്ങളും മറ്റ് നേട്ടങ്ങളും നല്‍കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ജോലിയില്‍ നിന്നും പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ ലഭിച്ചേക്കും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പ്രമോഷനും പദവികളും ശമ്പളവര്‍ധനയും ഉണ്ടാകും. സമൂഹത്തില്‍ നിലയും വിലയും മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
