Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുണ്യ മുഹൂര്‍ത്തും വിശേഷമായ ഋഷി പഞ്ചമി ഇന്ന്, ഗുരുവായൂരില്‍ റെക്കോര്‍ഡ് വിവാഹങ്ങള്‍
ഇന്ന് ഗുരുവായൂരമ്പല നടയില്‍ നടക്കുന്നത് 328 വിവാഹങ്ങളാണ്. ക്ഷേത്ര ചരിത്രത്തിലെ തന്നെ പുതിയ റെക്കോര്‍ഡാണിത്. ഓണത്തിന് മുമ്പുള്ള ഏറ്റവും മംഗളകരമായ ഒരു മുഹൂര്‍ത്തമാണ് ഇന്നത്തേത്ത്. കൂടാതെ ഇന്ന് ഋഷി പഞ്ചമിയും ആണ്.

ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിലെ അഞ്ചാം നാളാണ് ഋഷി പഞ്ചമിയായി ആഘോഷിക്കുന്നത്. ഗണേശചതുര്‍ത്ഥിയുടെ അടുത്ത ദിവസമാണിത്. സപ്തര്ഷികളെ (സപ്ത ഋഷികളെ) ആരാധിക്കുന്ന അവസരമാണിത്. കശ്യപന്, അത്രി, ഭരദ്വാജന്, വിശ്വാമിത്രന്, ഗൗതമ മഹര്‍ഷി, ജമദഗ്നി, വസിഷ്ഠന് എന്നീ മഹാതപസ്വികളെയാണ് ഇന്നേദിവസം ആരാധിക്കുന്നത്. കേരളത്തില്‍ ഇന്ന് വിശ്വകര്‍മ്മ പൂജയും നടക്കുന്നു. ഋഷി പഞ്ചമി ദിവസം ഐശ്വര്യസിദ്ധിക്കായി വ്രതമെടുക്കുന്ന പതിവുണ്ട്.
ഋഷി പഞ്ചമി വ്രതം
ചരിത്രത്തിലെ മഹാഋഷികളോടുള്ള നമ്മുടെ ആദരവും കൃതജ്ഞതയും ഓര്‍മ്മയും പങ്കുവെക്കുന്നതിനാണ് ഋഷിപഞ്ചമി ദിവസം വ്രതമാചരിക്കുന്നത്. സ്ത്രീപുരുഷ ഭേദമന്യേ ആളുകള്‍ ഈ ദിവസം വ്രതമെടുക്കാറുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഈ വ്രതാചരണത്തിലൂടെ നിരവധി ശുഭഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. ഭര്‍ത്താവിനോടുള്ള ഭക്തിയയും കൃതജ്ഞതയും വിശ്വാസവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനാണ് സ്ത്രീകള്‍ ഋഷി പഞ്ചമി വ്രതം ആചരിക്കുന്നത്. ഈ ദിവസം വ്രതമെടുത്താല്‍ അറിയാതെ ചെയ്തുപോയ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
ഋഷി പഞ്ചമിയുടെ കഥ
ഒരിക്കല്‍ വിദര്‍ഭ രാജ്യത്ത് ഒരു മഹര്‍ഷിയും അദ്ദേഹത്തിന്റെ ഭാര്യയും ജീവിച്ചിരുന്നു. ഇവര്‍ക്ക് ഒരു പുത്രിയും ഒരു പുത്രനും ഉണ്ടായിരുന്നു. ബ്രാഹ്മണന് പുത്രിയെ ഉന്നതകുലത്തില്‍ നിന്നുള്ള ഒരു ബ്രാഹ്മണന് വിവാഹം ചെയ്തുകൊടുത്തു. പക്ഷേ അദ്ദേഹം അധികം വൈകാതെ മരണപ്പെടുകയും ഭാര്യ വിധവയായി മാറുകയും ചെയ്തു. അവള് സ്വന്തം വീട്ടില്‍ മടങ്ങിയെത്തുകയും അവിടെ താമസമാക്കുകയും ചെയ്തു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആ പെണ്‍കുട്ടിയുടെ ദേഹമാകെ പുഴുക്കള്‍ അരിക്കാന് തുടങ്ങി. ഇതവള്‍ക്ക് കടുത്ത പ്രശ്നമായി. മാതാപിതാക്കള്‍ ഒരു ഋഷിയുടെ അടുക്കല്‍ ചെന്ന് പരിഹാരം തേടി. ഋഷി ആ പെണ്‍കുട്ടിയുടെ പൂര്‍വ്വജന്മങ്ങള്‍ ജ്ഞാനദൃഷ്ടിയില്‍ കണ്ടു. കഴിഞ്ഞ ജന്മത്തില് മകള്‍ ഒരു ആചാരം ലംഘിച്ചതായി ഋഷി മാതാപിതാക്കളെ അറിയിച്ചു. ഋതുമതിയായിരിക്കുന്ന അവസ്ഥയില്‍ അടുക്കളയിലെ ചില പാത്രങ്ങളില്‍ അവള് തൊട്ടിരുന്നുവെന്നും ആ പാപത്തിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്നും ഋഷി പറഞ്ഞു. ഋതുമതിയായിരിക്കുന്ന ഒരു സ്ത്രീ അടുക്കളയിലെ പാത്രങ്ങള്‍ തൊടുകയോ ദൈവവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ എടുക്കുകയും ചെയ്യരുത്. അവള് ഋഷി പഞ്ചമി വ്രതം എടുത്തിട്ടില്ലെന്നും അതുകൊണ്ടാണ് ഈ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്നും അറിയിച്ചു. പാപമോചനത്തിനായി പൂര്‍ണ്ണ ഭക്തിയോടും ആദരവോടും ഋഷി പഞ്ചമി വ്രതം എടുക്കാന്‍ ഋഷി പെണ്‍കുട്ടിയെ ഉപദേശിച്ചു. വ്രതമെടുത്ത പെണ്‍കുട്ടിക്ക് രോഗപീഢയില്‍ നിന്ന് മോചനം ലഭിച്ചു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
