Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
2025-ല്‍ 5 ഗ്രഹങ്ങളുടെ വക്രഗതി സഞ്ചാരം, വരാനിരിക്കുന്നത് തീക്ഷ്ണമായ സമയമെന്ന് ജ്യോതിഷം
2025-ലേക്ക് കടക്കുമ്പോള്‍ ജ്യോതിഷ പ്രകാരം ലോകത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അവ അനുകൂലവും പ്രതികൂലവും ഇടകലര്ന്നവയുമായിരിക്കും. പലപ്പോഴും ലോകത്തിന്റെ മാറ്റം ഓരോ വ്യക്തിയേയും സ്വാധീനിക്കുന്നതാണ്. ജീവിതത്തിലുണ്ടാവുന്ന പല കാര്യങ്ങളും പല തരത്തിലാണ് നമ്മളെ സ്വാധീനിക്കുന്നത്. 2025-ലേക്ക് നീങ്ങുമ്പോള്‍ വക്രഗതിയില്‍ ആണ് ചില ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നത്. അത് നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അനുകൂലമാണോ പ്രതികൂലമാണോ എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.
ജ്യോതിഷത്തില്‍ സംഭവിക്കുന്ന പ്രധാന മാറ്റങ്ങളില്‍ ഒന്നാണ് വക്രഗതിയിലുള്ള ഗ്രഹങ്ങളുടെ സഞ്ചാരം. പലപ്പോഴും ഗ്രഹ ചലനങ്ങള്‍ മനസ്സിലാക്കുന്നത് വഴി അത് ജീവിതത്തില്‍ എന്തൊക്കെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു എന്ന് മുന്‍കൂട്ടി അറിയാം. വെല്ലുവിളികളെങ്കില്‍ അവയെ മുന്‍കൂട്ടി അറിഞ്ഞാല്‍ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് തന്നെയാണ് പ്രധാന കാര്യവും. കൂടുതല്‍ അറിയാന്‍ വായിക്കാം.

എന്താണ് ഗ്രഹങ്ങളുടെ വക്രഗതി സഞ്ചാരം?
ഗ്രഹങ്ങളുടെ വക്രഗതി സഞ്ചാരം എന്താണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലപ്പോഴും ഒരു ഗ്രഹം പുറകിലേക്ക് സഞ്ചരിക്കുന്നതിനെയാണ് ഗ്രഹത്തിന്റെ വക്രഗതി സഞ്ചാരം എന്ന് പറയുന്നത്. പലപ്പോഴും ഇത് ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നില്ക്കുന്നവരില് ചില തടസ്സങ്ങള്‍ ഉണ്ടാക്കിയേക്കാം. ജീവിതത്തില്‍ അത് വഴി തെറ്റിദ്ധാരണകള്‍, പ്രശ്നങ്ങള്‍ എന്നിവ വര്‍ദ്ധിക്കും. 2025-ല്‍ ഏതൊക്കെ ഗ്രഹങ്ങളാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ബുധന്‍
ബുധന്റെ വക്രഗതി സഞ്ചാരം പലപ്പോഴും 2025-ല്‍ മൂന്നോ നാലോ തവണസംഭവിക്കുന്നതാണ്. 2025-ല്‍ ബുധന്റെ മാറ്റം പലപ്പോഴും അതുമായി ബന്ധപ്പെട്ട് നില്ക്കുന്ന രാശിക്കാരില്‍ ആശയവിനിമയം, സാങ്കേതിക വിദ്യ, യാത്ര, തീരുമാനമെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. എന്നാല്‍ വെല്ലുവിളികളെ ഏറ്റെടുക്കാതെ ഈ സമയം ക്ഷമയോടെ കൈകാര്യം ചെയ്യുക എന്നതാണ് പ്രധാന കാര്യം. ഇതിന്റെ ഫലമായി പതിയേ നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു
വ്യാഴം
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം 2025-ല്‍ സംഭവിക്കുന്നു. 18 മാസത്തില്‍ ഒരിക്കലാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല വ്യാഴത്തിന്റെ വക്രഗതിസഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും സാമ്പത്തിക തീരുമാനങ്ങളെ വരെ മോശമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ സ്നേഹം, സൗന്ദര്യം എന്നിവയെക്കുറിച്ചെല്ലാം ഈ സമയം മാറ്റങ്ങള്‍ വരുന്നു.
ചൊവ്വ
ചൊവ്വയുടെ വക്രഗതി സഞ്ചാരം രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്നതാണ്. പലപ്പോഴും സംഘര്‍ഷത്തിലാണ് ഈ വക്രഗതി സഞ്ചാരം സംഭവിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ചൊവ്വയുടെ വക്രഗതി സഞ്ചാരം പലപ്പോഴും സഹായകമാവുന്നു. കൂടാതെ ഏത് തീരുമാനം എടുക്കുമ്പോഴും അതില്‍ പുനര്‍വിചിന്തനത്തിനുള്ള ഒരു സമയം കൂടിയാണ് ഈ വക്രഗതി സഞ്ചാരം നല്‍കുന്നത്. എങ്കിലും അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന് ചൊവ്വയുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഗ്രഹങ്ങള്‍.
ശുക്രന്
ശുക്രന്റെ വക്രഗതി സഞ്ചാരവും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. 2025-ല്‍ നടക്കുന്ന ശുക്രന്റെ വക്രഗതി സഞ്ചാരം പലപ്പോഴും നിങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കിയേക്കാം. അത് നിങ്ങളുടെ വിശ്വാസത്തെ പോലും താറുമാറാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ചെയ്യുന്ന കാര്യങ്ങളെ പുനര്‍വിചിന്തനം ചെയ്യേണ്ട സാഹചര്യം പോലും ഉണ്ടാവും. ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരും. ആത്മപരിശോധനയിലൂടെ വേണം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്.
ശനി
ശനിയുടെ വക്രഗതി സഞ്ചാരത്തില്‍ പലപ്പോഴും നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പലതും മറന്ന് പോവുന്ന അവസ്ഥയുണ്ടാവും. 2025-ലെ വക്രഗതി സഞ്ചാരത്തിന്റെ ഫലമായി പല അതിരുകളും നിങ്ങള്‍ക്ക് ലംഘിക്കേണ്ടി വരും. കരിയറിന്റെ തിരഞ്ഞെടുപ്പുകളെല്ലാം പലപ്പോഴും പാളിപ്പോവും. ശക്തമായ അടിത്തറ കെട്ടിപ്പടുത്താല് മാത്രമേ മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. എങ്കിലും പൊതുവേ വര്‍ഷാവസാനത്തിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ കുറച്ച് ഭേദപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
