Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കല്യാണം കഴിക്കാന്‍ ഇഷ്ടമില്ലാത്ത നാളുകാര്‍, നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചാല്‍ ദാമ്പത്യം വിരസമാകും
ഒരു പ്രായമെത്തിയാല്‍ വിവാഹം കഴിക്കണമെന്ന ചിന്താഗതിയൊക്കെ മാറിക്കഴിഞ്ഞു. കുടുംബക്കാരുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കുന്നവരും, അല്ലെങ്കില്‍ പ്രായമായത് കൊണ്ട് വിവാഹം കഴിച്ചേക്കാമെന്ന് കരുതുന്നവരും ഇപ്പോഴുമുണ്ടെങ്കിലും വിവാഹമേ വേണ്ടെന്ന് വെക്കുന്നവരും പ്രായമൊന്നും പ്രശ്നമില്ല തോന്നുമ്പോള്‍ വിവാഹം കഴിക്കാമെന്ന് കരുതുന്നവരും ഇന്ന് ധാരാളമുണ്ട്. വിവാഹം വേണ്ടെന്ന് ആഗ്രഹിക്കുന്നവര്‍ ധാരാളമാണ്. അതിന് പല കാരണങ്ങളുണ്ട്.

വിവാഹമെന്ന വ്യവസ്ഥിതിയില്‍ വിശ്വാസമില്ലാത്തവരും വിവാഹം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും ചില രാശികളില് ജനിച്ചവരാണെന്ന് ജ്യോതിഷം പറയുന്നു. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മകരം
വളരെ അച്ചടക്കമുള്ള, കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മകരം രാശിക്കാര്‍ ബന്ധങ്ങളേക്കാള്‍ വില നല്‍കുന്നത് അവരുടെ അഭിലാഷങ്ങള്‍ക്കാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലൂടെയും ഭാവി സുരക്ഷിതമാക്കുന്നതിലൂടെയുമാണ് അവര്‍ക്ക് നിര്‍വൃതി കൈവരുന്നത്. അവിവാഹിതരായിരിക്കുമ്പോള് കൂടുതല്‍ സമയവും ഊര്‍ജവും വ്യക്തിപരവും ഉദ്യോഗപരവുമായ ലക്ഷ്യങ്ങള്‍ നേടുന്നതിനും വിജയം നേടുന്നതിനുമായി ഉപയോഗിക്കാമെന്നാണ് അവര്‍ കരുതുന്നത്.
കന്നി
പെര്‍ഫെക്ഷനിസ്റ്റ് ആയ ആളുകളാണ് കന്നി രാശിക്കാര്‍. അതായത് എല്ലാ കാര്യങ്ങളും പൂര്‍ണതയോടെ ചെയ്യണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും കാര്യക്ഷമത ഉയര്‍ത്താനും ഇവര്‍ എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഇവരെ പങ്കാളികളായി കിട്ടുന്നവര്‍ക്ക് ഇവരുടെ കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും എപ്പോഴും കേള്‍ക്കേണ്ടിവരും. എപ്പോഴും സ്വയം വിലയിരുത്തലുകള്‍ നടത്തുകയും സ്വന്തം നേട്ടങ്ങളില്‍ നിര്‍വൃതി അടുകയും ചെയ്യുന്നത് കൊണ്ട് എപ്പോഴും ഒറ്റയായി ഇരിക്കാനാണ് ഇവര്‍ ആശിക്കുന്നത്.
ധനു
സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ധനു രാശിക്കാര്‍ എപ്പോഴും സാഹസങ്ങള്‍ ചെയ്യാനും പുതിയ ആളുകളെ കാണാനും പുതിയ പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഇഷ്ടപ്പെടുന്നു. അവരുടെ ഇത്തരം താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാനാണ് ഇവര്‍ക്ക് ഇഷ്ടം. ഉത്തരവാദിത്തങ്ങളിലും ബാധ്യതകളിലും കെട്ടിപ്പിണഞ്ഞ് കിടക്കാന്‍ ഇവര്‍ക്ക് ഇഷ്ടമില്ല. പരിമിതികള്‍ ഇല്ലാത്ത ജീവിതമാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
മേടം
സ്വതന്ത്രരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മേടം രാശിക്കാര്‍. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും അത് വ്യക്തിപരമായ ലക്ഷ്യമായി കണ്ട് നേടിയെടുക്കാനും ശ്രമിക്കുന്നവരാണ് മേടം രാശിക്കാര്‍. അവര്‍ അവരുടെ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്കുന്നു. അതില്‍ തടസങ്ങള്‍ ഉണ്ടാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവിവാഹിതര്‍ ആയിരിക്കുന്നത് അവര്‍ക്കൊരു ത്യാഗമോ കഷ്ടപ്പാടോ അല്ല. പകരം അവരുടെ വ്യക്തിത്വം പൂര്‍ണതോതില്‍ പ്രകടമാക്കാനും അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുമുള്ള അവസരമാണ്.
കുംഭം
കുംഭം രാശിക്കാര്‍ അവരുടെ വ്യക്തിത്വത്തിലും സ്വാതന്ത്ര്യത്തിലും അഭിമാനിക്കുന്നവരാണ്. ബന്ധങ്ങളേക്കാള്‍ സ്വന്തം ലക്ഷ്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നവരാണ് അവര്‍. വിവാഹം കഴിക്കാതിരിക്കുന്നതിലൂടെ അവര്‍ സ്വയം വളര്ച്ച്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ പഠിക്കാനും സര്‍ഗാത്മകമായ കാര്യങ്ങള്‍ ചെയ്യാനും ചാരിറ്റി ചെയ്യാനും ഇവര്‍ സമയം കണ്ടെത്തുന്നു.
മിഥുനം
ഒരാളോടൊപ്പം എന്നതിനേക്കാള്‍ ഒരു കൂട്ടത്തിനൊപ്പം സഹവസിക്കാനാണ് മിഥുനം രാശിക്കാര്‍ക്ക് താല്‍പ്പര്യം. ഇവര്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്നു. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഇവര്‍ പക്ഷേ സാമ്പ്രദായിക ബന്ധങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് കരുതുന്നവരാണ്. ഒറ്റയായി തുടരുന്നതിലൂടെ താല്‍പ്പര്യങ്ങളും സാമൂഹിക ബന്ധങ്ങളുമായി മുന്നേറാനുള്ള അവസരം അവര്‍ക്ക് ലഭിക്കും. ഒരു ദീര്‍ഘകാല ബന്ധം നല്കുന്നതിനേക്കാള് അവര്‍ക്ക് സന്തോഷം നല്‍കുന്നത് അതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications