Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഏപ്രില്‍ 1, തുടക്കം തന്നെ ശുഭകരം; ഗ്രഹനിലയും, ശനിയുടെ സ്ഥാനവും 12 രാശികള്‍ക്കും നാളെ ഈ ഫലം നല്‍കും
Karmaphalam horoscope: നാളെ പുതിയൊരു മാസം ആരംഭിക്കുകയാണ്. ഏപ്രില്‍ ഒന്നാം തീയ്യതി, ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്ന ചില രാശിക്കാരുണ്ട്. ശനിയുടെ അനുഗ്രഹത്താലും, സൂര്യദേവന്റെ അനുഗ്രഹത്താലും കര്‍മ്മഫലം ശുഭകരമാകുന്ന രാശിക്കാര്‍ ഭാഗ്യവാന്മാര്. അത്തരത്തില്‍ ശുഭകരമായ തുടക്കം കുറിക്കാന്‍ ചില രാശിക്കാര്‍ക്ക് നാളത്തെ ദിവസത്തോടെ സാധിക്കുന്നതാണ്. നാളെ ഏതെല്ലാം രാശിക്കാര്‍ക്കാണ് കര്‍മ്മഫലം ശുഭകരമാവുക എന്ന് നോക്കാം. 12 രാശികളുടെയും കര്‍മ്മഫലം ഇതാ!

മേടം
നാളെ രാവിലെ മേടം രാശിക്കാര്‍ക്ക് ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ഈ രാശിക്കാര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ തൊഴില്‍ മേഖലയില്‍ നിന്നും പ്രോത്സാഹനങ്ങള്‍ ലഭിക്കുന്നതാണ്. മേലുദ്യോഗസ്ഥരില്‍ നിന്നും സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ജോലി സ്ഥലത്തെ പിരിമുറുക്കം വര്‍ദ്ധിക്കുന്നതാണ്. സുഹൃത്തുക്കളഇല് നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിക്കുന്നതാണ്. പണം സൂക്ഷിച്ച് വിനിയോഗിക്കുക. ചില വാര്‍ത്തകള്‍ നിങ്ങളെ സന്തോഷിപ്പിക്കും. ബിസിനസ്സില്‍ സമ്മിശ്രഫലമായിരിക്കും ലഭിക്കുന്നത്. ഏല്‍പ്പിച്ച ജോലികള്‍ കൃത്യതയോടെ തീര്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
കഠിനധ്വാനത്തിന് ഫലം ലഭിക്കുന്നതാണ്. ബഹുമാനം വര്‍ദ്ധിക്കുന്നതാണ്. സ്വാധീനം വര്‍ദ്ധിക്കുന്നതാണ്. കുടുംബക്കാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. സാമൂഹിക സംഘടനയില്‍ ചേരാന്‍ അവസരം ലഭിക്കുന്നതാണ്. വ്യക്തിഗത താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്.
കര്‍ക്കിടകം
നാളെ നല്ല ദിവസമായിരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ധൈര്യത്തോടെ അനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ സ്നേഹവും ഐക്യവും നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സംസാരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതായിരിക്കും.
ചിങ്ങം
ആരോഗ്യ വിഷയത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സഹോദരങ്ങളില്‍ നിന്നും പിന്തഉണ ലഭിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാളധികം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് നാളത്തെ ദിവസം സാധിക്കുന്നതാണ്.
കന്നി
കഴിവിനൊത്ത് അസരങ്ങള്‍ വരുന്നതാണ്. സര്‍ഗാത്മക കഴിവ് വികസിപ്പിക്കാന്‍ അവസരം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ നല്ലരീതിയില്‍ മാര്‍ക്ക് ലഭിക്കുന്നതാണ്. ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതാണ്. കുടുംബത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.
തുലാം
ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാകുന്നതാണ്. കോടതിയില്‍ വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം കൈവരിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വരുമാന സ്രോതസ്സ് വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സ്നേഹം വര്‍ദ്ധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കേണ്ടതായി വന്നേക്കാം. ബിസിനസ്സില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. എതിരാളികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഓഹരി വിപണിയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തേണ്ടതായി വന്നേക്കാം. ഇവ ഭാവിയില്‍ നേട്ടമാകുന്നതാണ്.
ധനു
മനസ്സില്‍ എന്തെങ്കിലും തരത്തില്‍ ആശയകുഴപ്പമുണ്ടെങ്കില് അവ അകലുന്നതാണ്. മാനസിക സമ്മര്‍ദ്ദം ഇവരില്‍ നിന്നും കുറയുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതാണ്. ജോലി സംബന്ധമായി യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. സഹോദരങ്ങളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതാണ്. പങ്കാളിയോടൊപ്പം ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമായിരിക്കും നാളത്തെ ദിവസം. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിയില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. പരസ്പര ഏകോപനത്തിലൂടെ അനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മീനം
സമ്മിശ്രഫലമായിരിക്കും ലഭിക്കുന്നത്. ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ബിസിനസ്സുകാര്‍ സൂക്ഷിക്കുക. പുതിയ ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പ് ശ്രദ്ധിക്കുന്നത് നല്ലതാണ്. സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വ്യാപാരികള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
