Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അശ്വതി നക്ഷത്രത്തില്‍ രവിയോഗം: ഇന്നത്തെ ദിനം നിര്‍ണായക നേട്ടങ്ങളില്‍ അതിഗംഭീരയോഗവുമായി ഈ രാശിക്കാര്‍
ഇന്ന് രാജ്യം 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഇന്നത്തെ ദിവസം ജ്യോതിഷത്തിനും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും നിര്‍ണായകമായ നേട്ടങ്ങളാണ് ഇന്നത്തെ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നത്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അശ്വതി നക്ഷത്രത്തില്‍ രവിയോഗമാണ് തേടി എത്തുന്നത്. അതാകട്ടെ രാജയോഗ സമാനമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച ചന്ദ്രന് മേടം രാശിയില്‍ സഞ്ചരിക്കുന്നു. ശ്രാവണ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ഇന്ന് സംഭവിക്കുന്നത്.
ഇന്നത്തെ ദിവസം ലക്ഷ്മീ ദേവിയുടെ പ്രിയപ്പെട്ട ദിനമാണ് എന്നതില്‍ സംശയം വേണ്ട. രവിയോഗത്തോടൊപ്പം തന്നെ വൃദ്ധിയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം പോലുള്ള ശുഭയോഗങ്ങളും തേടി എത്തുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത്. ഇത് ഏതൊക്കെ രാശിക്കാരാണ് അതില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് വളരെയധികം ശുഭകരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നു. സൗഹൃദം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അച്ഛനുമായുള്ള ബന്ധം മികച്ച് നില്ക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ അകന്ന് പോവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ മികച്ച് നില്ക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് രവിയോഗ ഫലമായി നിങ്ങള്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ജീവിതത്തില്‍ മുന്നേറ്റമുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ കാര്യങ്ങളിലും ഭാഗ്യം തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സഹോദരങ്ങളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം എടുക്കുന്ന ദിവസമാണ് ഇന്ന്.
കന്നി
കന്നി രാശിക്കാര്‍ക്ക് ലക്ഷ്മീ ദേവിയുടെ അനുഗ്രഹം മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മികച്ച രീതിയില്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രണയവും നിലനില്ക്കുന്നു. തൊഴില്‍ രംഗത്ത് അനുകൂലമായ നേട്ടങ്ങളും തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും അത് വഴി വരുമാനവും വര്‍ദ്ധിക്കുന്നു. നിങ്ങളുടെ മനസ്സ് തുറന്ന് സംസാരിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് ഇന്നത്തെ ദിവസം.

ധനു
ധനു രാശിക്കാര്‍ക്ക് രവിയോഗ ഫലമായി സംഭവിക്കുന്ന മാറ്റങ്ങള്‍ ലാഭകരമായിരിക്കും എന്നതില്‍ സംശയം വേണ്ട. റിയല്‍ എസ്റ്റേറ്റ് വഴി നിങ്ങള്‍ക്ക് സാമ്പത്തിക ലാഭം തേടി എത്തുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങളില്‍ കുടുംബത്തിന്റെ പിന്തുണയുണ്ടാവുന്നു. തൊഴില്‍ രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും. അത് നിങ്ങളൂടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലാക്കുന്നു. പങ്കാളിയുടെ ഉപദേശം ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരുന്നു. ജോലി സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. കരിയര്‍ മാറി മറിയുന്നതിനും അത് വഴി അവസരങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അശ്വതി നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന രവിയോഗം ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൊണ്ട് വരുന്നു. അതിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള ഗുണാനുഭവങ്ങളാണ് ഉണ്ടാവുന്നത്. രോഗാവസ്ഥകളില്‍ നിന്നെല്ലാം തന്നെ മോചനം ലഭിക്കുന്നു. പല കോണില്‍ നിന്നും അപ്രതീക്ഷിതമായി ധനം നിങ്ങളെ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ ഐക്യം നിലനില്ക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പൊതുവേ രവിയോഗത്തിന്റെ ശുഭഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.



Click it and Unblock the Notifications
