Latest Updates
-
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും
ഇന്ന് ഭാഗ്യം ഇവര്‍ക്കൊപ്പം: സൂര്യനുദിക്കും മുന്‍പ് ആരംഭം രവിയോഗം, ഐശ്വര്യം തുടര്‍ക്കഥയാവും
ഇന്ന് മേയ് 7, ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഭാഗ്യം തേടി എത്തുന്നു. പലപ്പോഴും ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. പല വിധത്തിലുള്ള രാജയോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. രവിയോഗം, ശോഭനയോഗം തുടങ്ങിയ രാജയോഗത്തിന് തുടക്കമിടുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് രവിയോഗം നല്‍കുന്നത്. എല്ലാ തരത്തിലുള്ള ഗുണങ്ങളും ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോവുന്നത് എന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂലമായിരിക്കും. കൂടാതെ നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. വസ്തു വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുന്ന ദിവസമാണ് ഇന്ന്. കൂടാതെ വിദേശ ഇടപാടുകളിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കുന്നു. ബുദ്ധിമുട്ടുള്ള പല ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക ്സാധിക്കും. അതോടൊപ്പം തന്നെ ആത്മീയ കാര്യങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കും. ജോലിയില്‍ മാറ്റം വരുത്താന്‍ സാധിക്കും. അത് നിങ്ങള്‍ക്ക് സംതൃപ്തിയും നിങ്ങളുടെ കരിയറിലെ വളര്‍ച്ചയും മികച്ചതായിരിക്കും. കുടുംബാംഗങ്ങളുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ അതിനെ പരിഹരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയും പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെടും.
മിഥുനം
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. മിഥുനം രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നിലനിന്നിരുന്ന പല ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകുന്നതിന് സാധിക്കുന്നു. കൂടാതെ ഭാഗ്യത്തിന്റെ പിന്തുണയോടെ പണം സമ്പാദിക്കാനുള്ള വഴികള്‍ തുറക്കുന്നതിനുള്ള യോഗം കാണുന്നു. വ്യാപാരികള്‍ക്ക് ഒരു വലിയ ബിസിനസ് ലഭിക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. ഒരു വലിയ ലക്ഷ്യം കൈവരിക്കാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും വിജയം കണ്ടെത്തുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. കന്നി രാശിക്കാരുടെ എല്ലാ ദു:ഖങ്ങളും വിഷമങ്ങളും ഹനുമാന് സ്വാമി ഇല്ലാതാക്കുന്നു. കൂടാതെ അവര്‍ക്ക് ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ലഭിക്കുന്നു. അത് മാത്രമല്ല ജോലിയില്‍ ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയിലെ പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു. പ്രയാസങ്ങളും ചര്‍ച്ചകളും എല്ലാം കൃത്യമായി അകന്ന്പോവുകയും അതിലെല്ലാം തന്നെ നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു. ജോലിസ്ഥലത്തെ അനുഭവത്തിന്റെ പൂര്‍ണ്ണമായ മാറ്റം നിങ്ങളില്‍ അനുകൂലാവസ്ഥകള്‍ സൃഷ്ടിക്കും.
വൃശ്ചികം
ഇന്നത്തെ ദിവസം വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമാണ്. രവിയോഗ ഫലമായി നിങ്ങളില്‍ ആരോഗ്യം നല്ലതായിരിക്കും. നിയമപരമായ കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. കൂടാതെ ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. അതോടൊപ്പം തന്നെ നിങ്ങളുടെ പങ്കാളിയുമായും വീട്ടിലെ മുതിര്‍ന്നവരുമായും നല്ല ബന്ധം നിലനിര്‍ത്താനാകും. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ ദീര്‍ഘകാല നിക്ഷേപം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
മീനം
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കൂടാതെ ഇന്നത്തെ ഫലങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ഹനുമാന് സ്വാമിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത സ്രോതസ്സുകളില്‍ നിന്ന് വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ നിങ്ങളുടെ കരിയറിനെ സംബന്ധിച്ച ചില നല്ല വാര്‍ത്തകള്‍ ലഭിക്കന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications