Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
രവി യോഗം; ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ പുതിയ ജോലി, സന്തോഷം, പണം, ശത്രുനാശം
ജീവിതത്തില്‍ സന്തോഷം, സമാധാനം, പ്രശസ്തി, പണം എന്നിവയെല്ലാം നല്കുന്ന ഗ്രഹമാണ് ചന്ദ്രന്. വേദ ജ്യോതിഷപ്രകാരം, ചന്ദ്രന് ധനു രാശിയിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ചന്ദ്രന് ഓരോ രാശിയിലേയ്ക്ക് മാറുമ്പോള്‍ അതിന്റെ പ്രതിഫലനം ഓരോ രാശിക്കാരിലും ഉണ്ടാകാറുണ്ട്. നിലവില്‍ ധനു രാശിയില്‍ നില്ക്കുന്നതിനാല് മൂന്ന് രാശിക്കാരില്‍ രവി യോഗം രൂപപ്പെടുകയാണ്.

ചന്ദ്രന്റെ അനുഗ്രഹം പൂര്‍ണ്ണമായും ലഭിക്കുന്ന ഈ രവിയോഗം, നിങ്ങളെ പ്രബലരാക്കുകയും, പുതിയ ജോലി സാധ്യതകള്നിങ്ങള്ക്ക് മുന്നില്‍ തുറക്കുകയും, നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാന്‍ വരെ ഇത് സഹായിക്കും. ഈ സൗഭാഗ്യങ്ങളെല്ലാം നേടിയെടുത്തിരിക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
കന്നി
ആത്മവിശ്വാസം വര്‍ദ്ധിക്കും. അതിനാല്‍, ഏത് കാര്യവും സധൈര്യം ഏറ്റെടുത്ത് നടത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. അതിനാല്‍ തന്നെ, പുതിയ പ്രോജക്ടുകള്‍ ഇവരെ തേടിയെത്തും. കരിയറില്‍ തിളങ്ങാന്‍ സാധിക്കും. നിങ്ങളുടെ കഴിവും, മിടുക്കും മറ്റുള്ളവരും അംഗീകരിക്കും. ഇത് പുതിയ ജോലി അവസരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. നല്ല ശമ്പളത്തില്‍ നിങ്ങളെ ജോലിക്കെടുക്കാന്‍ ആളുകള്‍ തയ്യാറാകും. ഓരോ കാര്യങ്ങളും എങ്ങനെ, ഏത് രീതിയില്‍ ചെയ്താലാണ് കൃത്യമായ ഫലം ലഭിക്കുക എന്ന് ഇവര്‍ക്ക് ധാരണ ഉണ്ടായിരിക്കും. അതിനാല്‍, ബിസിനസ്സില്‍ നല്ല വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളെ തോല്‍പ്പിക്കാന്‍ നടക്കുന്നവര്‍ക്ക് മുന്പില് വിജയിച്ച് തല ഉയര്‍ത്തിപ്പിടിച്ച് നടക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യം ശോഭനമായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തിന്റെ സന്തോഷത്തിനായി ഏതറ്റംവരെയും പോകാന്‍ ഇവര്‍ക്ക് സാധിക്കും. ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള മനക്കരുത്ത് ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍ തന്നെ, പ്രശ്നങ്ങളെയെല്ലാം വളരെ ലളിതമായി തീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഇവരുടെ ഈ കഴിവ് സമൂഹത്തില്‍ അംഗീകാരങ്ങള്‍ നല്കാന് കാരണമാകും. പലരും പ്രശ്ന പരിഹാരത്തിന് നിങ്ങളെ സമീപിക്കുന്നതാണ്. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് നല്ലൊരു അവസരമാണ്. കൂടുതല്‍ ശോഭിക്കാന്‍ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും നല്ല കാലമാണിപ്പോള്‍.
ധനു
ചന്ദ്രന് ധനു രാശിയിലേയ്ക്ക് നീങ്ങുന്നതിനാല്‍ തന്നെ, ധനു രാശിക്കാര്‍ക്ക് കര്‍മ്മമണ്ഡലത്തില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ശത്രുക്കളെ ഇല്ലാതാക്കാന്‍ സാധിക്കും. അവരുടെ മുന്നില്‍ നിങ്ങള്‍ പ്രശംസിക്കപ്പെടും. അവരെക്കാള്‍ കഴിവുള്ളവര്‍ നിങ്ങള്‍ തന്നെയെന്ന് സമൂഹം പറയും. ബിസിനസ്സില്‍ നല്ല വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ജോലി ലഭിക്കും. കഴിവിന്റെ പരമാവധി പുറത്തെടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പുരോഗതി ഉണ്ടായിരിക്കും. ജോലിയില്‍ സ്ഥാലക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications