Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
രവിയോഗം: നാളത്തെ സൂര്യോദയത്തോടെ ഈ നാളുകാരുടെ സമയം തെളിയും, രാശിപ്പലകയില്‍ തെളിയുന്ന സത്യം
ഓരോ ഉദയവും ഏറെ പ്രതീക്ഷകളുമായാണ് വന്നെത്തുന്നത്. പക്ഷേ ആ പ്രതീക്ഷകള്‍ പൂവണിയണമെങ്കില്‍ ആകാശ മണ്ഡലത്തിലെ ഗ്രഹങ്ങളുടെയും പ്രപഞ്ചത്തിന്റെയും അനുഗ്രഹം ഉണ്ടാകണമെന്ന് ജ്യോതിഷം പറയുന്നു. നാളെ, ജനുവരി ഒമ്പതിന് ചന്ദ്രന് മേടം രാശിയില്‍ നിന്നും ഇടവം രാശിയിലേക്ക് എത്തുകയാണ്. പൗഷമാസത്തിലെ ശുക്ലപക്ഷ ദശമിയും നാളെയാണ്. രവിയോഗവും സാധ്യയോഗവും ഭരണി നക്ഷത്രവും കൂടിച്ചേരുന്ന ശുഭസംയോഗമാണ് നാളെ നടക്കുന്നത്.

നാളത്തെ ദിവസത്തെ ശുഭയോഗങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കാന്‍ പോകുന്നത് അഞ്ച് രാശികള്‍ക്കാണ്. ഇവര്‍ക്ക് സൂര്യന്റെയും വ്യാഴത്തിന്റെയും അനുഗ്രഹത്തിലൂടെ കര്‍മ്മരംഗത്ത് ഉയര്‍ച്ചയും കാര്യങ്ങള്‍ ചെയ്യാന്‍ കാര്യകൗശലതയും സാമ്പത്തികകാര്യങ്ങളില്‍ ലാഭവും കൈവരും. നാളത്തെ ഭാഗ്യനക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാം.
Also Read:നക്ഷത്രം അനുസരിച്ച് ജീവിതത്തില്‍ നിങ്ങള്‍ സമ്പന്നരാകുമോ? 12 രാശിയുടെയുടെയും ധനയോഗങ്ങള്‍
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് നാളത്തെ ദിവസം ലാഭകരമായിരിക്കും. ജോലിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നാളത്തെ ദിവസം സാധിക്കും. ചെയ്യാന്‍ ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണവും പ്രശംസയും പിടിച്ചുപറ്റും. നാളെ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും ഭാവിയില്‍ ലാഭമുണ്ടാകും. പറയുന്ന കാര്യങ്ങളില്‍ വ്യക്തതയും പ്രഭാവവുമുണ്ടാകും. ഇത് മറ്റുള്ളവരുടെ ശ്രദ്ധ നേടും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് നാളെ ലാഭത്തിന്റെ ദിവസമായിരിക്കും. ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വിപുലപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നാളത്തെ ദിവസം വ്യാഴത്തിന്റെ അനുഗ്രഹം നേടാനാകും. വ്യാഴം ഇടവം രാശിയിലാണ് നാളെ സഞ്ചരിക്കുന്നത്. ധര്‍മ്മം, ആത്മീയം എന്നീ മേഖലകളില്‍ ഇടവം രാശിക്കാര്‍ക്ക് നാളെ താല്‍പ്പര്യം വര്‍ധിക്കും. പിതാവില്‍ നിന്നും കുടുംബസ്വത്ത് ലഭിക്കും. ഇവരുടെ അറിവ് വര്‍ധിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ഇവരുടെ ജോലിയെ പ്രശംസിക്കും. ഇവര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങളും നാളെയുണ്ടാകും. ചില വലിയ ഉത്തരവാദിത്തങ്ങള്‍ ഇവരിലേക്ക് വന്നുചേരും. തൊഴിലന്വേഷകര്‍ക്ക് നാളെ ചില അവസരങ്ങള്‍ ലഭിക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നാളെ മികച്ച നിക്ഷേപ അവസരങ്ങള്‍ വന്നെത്തും. വലിയ ആഗ്രഹങ്ങള്‍ നാളെ സത്യമാകാന്‍ ഇടയുണ്ട്. ധാര്‍മ്മിക കാര്യങ്ങളിലും ആധ്യാത്മിക കാര്യങ്ങളിലും താല്‍പ്പര്യം വര്‍ധിക്കും. ബിസിനസ് വിപുലപ്പെടുത്തതിന് ചില പ്രധാന തീരുമാനങ്ങളും നടപടികളും കൈക്കൊള്ളും. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണയോടെ വലിയ ഉത്തരവാദിത്തങ്ങള്‍ ചെയ്യാനാകും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നാളെ ജോലിയില്‍ ഉന്നതസ്ഥാനം ലഭിക്കാനിടയുണ്ട്. ഏറെക്കാലമായി നീട്ടിവെച്ചിരുന്ന ജോലി നാളെ പൂര്‍ത്തിയാക്കും. ഇതില്‍ അധികാരികള്‍ തൃപ്തരാകുകയും അഭിനന്ദിക്കുകയും ചെയ്യും. വിദേശത്ത് ജോലി ചെയ്യുകയോ ബിസിനസ് ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് നാളത്തെ ദിവസം അനുകൂലമായിരിക്കും. ഇവര്‍ക്ക് നാളെ സാമ്പത്തികനേട്ടം ഉണ്ടാകും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തും. സമ്പാദ്യത്തിനായി പണം നീക്കിവെക്കാന്‍ സാധിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാളത്തെ ദിവസം അനുകൂലമാണ്.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ചവര്‍ നാളെ പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനിടയുണ്ട്. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കും. ഇഷ്ടപ്പെട്ട ജോലികള്‍ ചെയ്യാന്‍ കഴിയും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി അനവധി നേട്ടങ്ങള്‍ ഉണ്ടാകും. സാഹസിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
