Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
രവിയോഗം: ലക്ഷ്മീകൃപയില് ജീവിതത്തില്‍ ഐശ്വര്യസമൃദ്ധി നിറയുന്ന 5 രാശിക്കാര്‍
ചന്ദ്രന് മകരം രാശിയില്‍ നിന്നും കുംഭം രാശിയിലേക്ക് സഞ്ചരിക്കുന്ന ഇന്നത്തെ ദിവസം മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണ പക്ഷ പഞ്ചമി തിഥിയാണ്. വിവാഹ പഞ്ചമി എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്. ഇന്ന് രവിയോഗവും സര്‍വാര്‍ത്ത സിദ്ധിയോഗവും രൂപം കൊള്ളുന്നു. തിരുവോണമാണ് ഇന്നത്തെ നക്ഷത്രം.

വേദ ജ്യോതിഷം അനുസരിച്ച് വിവാഹ പഞ്ചമി ഒരു ശുഭദിനമാണ്. ഇന്നത്തെ ദിവസത്തിന്റെ ഐശ്വര്യം പ്രധാനമായും അഞ്ച് രാശികളിലാണ് കൂടുതലായി അനുഭവപ്പെടുക. ഇവര്‍ക്ക് ധനലബ്ധിയും പുതിയ വരുമാനസ്രോതസ്സുകള്‍ സ്വന്തമാക്കാനുള്ള അവസരവും ഇന്നുണ്ടാകും. പൊതുവെ ഇന്നത്തെ ദിവസം സന്തോഷചിത്തരായിരിക്കും ഈ രാശികളില് ജനിച്ച ആളുകള്‍. കാരണം ശുക്രന്റെ ഗ്രഹസ്ഥിതി ഇന്ന് ഇവര്‍ക്ക് അനുകൂലമാണ്. മാത്രമല്ല, ലക്ഷ്മീദേവിയുടെ കൃപാകടാക്ഷം ഉണ്ടാകയാല്‍ ഐശ്വര്യവും സമൃദ്ധിയും സാമ്പത്തിക നേട്ടങ്ങളും ഇന്ന് ഇവര്‍ക്ക് ലഭിക്കും.
ആ അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമാണ്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര പോകാന്‍ സാധ്യതയുണ്ട്. ഇന്ന് ഇവരുടെ വ്യക്തിത്വം കൂടുതല്‍ ഹൃദ്യമാകും. ഇവര്‍ ചെയ്യുന്ന കാര്യങ്ങളിലൂടെ കുടുംബത്തില്‍ ക്ഷേമവും സന്തോഷവും വര്‍ധിക്കും. ഇവരുടെ സ്വീകാര്യത വര്‍ധിക്കുകയും ആളുകളില്‍ മതിപ്പുണ്ടാകുകയും ചെയ്യും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. അതുകൊണ്ട് ദിവസം മുഴുവന്‍ തിരക്ക് ആകാനും സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ ബിസിനസ് ആശയങ്ങള്‍ ഉണ്ടാകും. ദിവസങ്ങളായുള്ള ആശങ്കകള്‍ക്ക് ഇന്ന് വിരാമമാകും. തിരിച്ചുകിട്ടാനുള്ള പണം കിട്ടാനിടയുണ്ട്.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം സമാധാനപൂര്‍ണ്ണമായിരിക്കും. ഇവര്‍ക്കിന്ന് ലക്ഷ്്മീദേവിയുടെ പ്രത്യേക അനുഗ്രഹം നേടാന്‍ കഴിയും. അതുകൊണ്ട് ഇന്ന് ചില നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. മാറ്റിവെച്ച കാര്യങ്ങള്‍ ഇന്ന് ചെയ്തുതീര്‍ക്കും. ഇന്ന് കൂടുതല്‍ സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. ദൂരസ്ഥലങ്ങളില്‍ ഉള്ളവര്‍ ഇന്ന് മാതാപിതാക്കളെ സന്ദര്‍ശിക്കാനിടയുണ്ട്. നിക്ഷേപങ്ങള്‍ നടത്താനും ഇന്നത്തെ ദിവസം വളര അനുകൂലമാണ്. ഭാവിയില്‍ ഇതില്‍ നിന്നും ലാഭം വന്നെത്തും. ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചയാളുകള്ക്ക് ഇന്നത്തെ ദിവസം വളരെ ലാഭകരമാണ്. സന്തോഷത്തിന്റെ ദിവസമാണ് ഇന്ന് അവര്‍ക്ക്. എന്തുകാര്യം ചെയ്യാനും ഇവര്‍ വളരെ അക്ടീവ് ആയിരിക്കും. അതുകൊണ്ട് ഇന്ന് പല ജോലികളും ഇവര്‍ ചെയ്തുതീര്‍ക്കും. വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. വ്യക്തിജീവിതം ആയാലും ഉദ്യോഗജീവിതം ആയാലും വിജയം കൊയ്യാനാകും. വീട്ടില്‍ ശുഭകാര്യങ്ങള്‍ നടക്കാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തും. പണച്ചിലവ് കാരണം പഠനത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് അത് തരണം ചെയ്യാനാകും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നേട്ടങ്ങള്‍ ഉണ്ടാകും.
ധനു
ഇന്നത്തെ ദിവസം ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഗുണകരമാണ്. ഇവര്‍ക്ക് ലക്ഷ്മീകൃപ വന്നചേരുന്ന ദിവസമാണിന്ന്. ധാരാളം പണം ഇന്ന് കയ്യില്‍ വന്നുചേരും. നിക്ഷേപം നടത്താന്‍ മികച്ച ദിവസമാണ്. പല ആഗ്രഹങ്ങളും ഇന്ന് പൂര്‍ത്തീകരിക്കും. വീട്ടില്‍ സന്തോഷാന്തരീക്ഷം പുലരും. കഠിനാധ്വാനത്തിലൂടെ വിജയം നേടും. ഉദ്യോഗസ്ഥര്‍ക്ക് ചില പ്രത്യേക ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. ദാമ്പച്യജീവിതത്തിലും പ്രണയജീവിതത്തിലും സന്തോഷംം വന്നുചേരും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ ഉത്സാഹത്തിന്റെ ദിവസമായിരിക്കും. തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് മെച്ചപ്പെടും. ഉചിതമായ തീരുമാനങ്ങള്‍ എടുക്കും. കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കും. ഏറെക്കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യും. കഠിനാധ്വാനം ചെയ്യാന്‍ ഒരു മടിയും കാണിക്കില്ല. ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരുടെ ശ്രദ്ധ പിടിച്ചുപറ്റും. കുടുംബത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് വേണ്ടി ചില നിക്ഷേപങ്ങള്‍ നടത്തും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications